Latest News

Month: July 2025

Kerala Politics Top News

വി.എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ട് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് […]Read More

Kerala Politics Top News

‘മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമായിരുന്നു വി.എസിന്’: വി ഡി സതീശൻ

മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമായിരുന്നു വി.എസിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ സർക്കാരിനെതിരെയുയർത്തിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെടലുകൾ നടത്തി. പല പ്രശ്നങ്ങളിലും പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്നും വ്യത്യസ്തമായാണ് വി.എസ്. സഞ്ചരിച്ചത്. അതുകൊണ്ടാണ് വി എസിനെ കേരളം ഏറ്റെടുത്തതെന്നും വി ഡി സതീശൻ പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി […]Read More

National Top News world News

ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി

കാത്തിരിപ്പുകൾക്കൊടുവിൽ യുദ്ധവിമാനം തിരികെ ബ്രിട്ടനിലേക്ക്. ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര. ജൂൺ 14ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതിനുശേഷം ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞ ശേഷമാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായത്. ബ്രിട്ടന്റെ തന്നെ യുദ്ധവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നുള്ള പരീക്ഷണപ്പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് […]Read More

Gadgets Technology Top News world News

‘മമോണ മാൽവെയർ’, ഇന്‍റർനെറ്റ് ഇല്ലാതെയും ആക്രമിക്കുന്ന അപകടകരമായ വൈറസ് ഭീഷണിയാവുന്നു!

ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും പ്രവർത്തിക്കുന്ന ഒരു പുതിയ വൈറസിനെ സുരക്ഷാ ഗവേഷകർ കണ്ടെത്തി. മമോണ റാൻസംവെയർ എന്ന പുതിയതും അത്യന്തം അപകടകാരിയുമായ ഒരു വൈറസാണിത്. ഈ മാൽവെയർ ഒരു ഓൺലൈൻ കമാൻഡും ഇല്ലാതെ തന്നെ സിസ്റ്റം ഫയലുകൾ ലോക്ക് ചെയ്യുകയും തെളിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും, ഇതിനെ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടാകുന്നു എന്നുമാണ് സൈബര്‍ വിദഗ്‌ധര്‍ പറയുന്നത്. ഇത് ഓഫ്‌ലൈനിൽ എക്സിക്യൂട്ട് ചെയ്യുകയും പ്രാദേശികമായി ജനറേറ്റ് ചെയ്‌ത കീകൾ ഉപയോഗിച്ച് ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുകയും അതിന്‍റെ ട്രാക്കുകൾ […]Read More

Science Technology Top News world News

ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശിലയ്ക്ക് ലേലത്തില്‍ ലഭിച്ചത് 45 കോടി രൂപ!

ഭൂമിയിൽ നിന്നും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില ലേലത്തില്‍ 5.3 മില്യൺ ഡോളറിന് (45 കോടി രൂപ) വിറ്റു. ന്യൂയോർക്കിൽ നടന്ന അപൂർവവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് NWA 16788 എന്ന് പേരിട്ടിരുന്ന ചൊവ്വ ഉൽക്കാശില വൻ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉൽക്കാശിലയ്ക്ക് ലേലത്തിൽ ലഭിക്കുന്ന പുതിയ റെക്കോർഡ് വിലയാണിത് എന്നാണ് റിപ്പോർട്ടുകൾ. ചൊവ്വയില്‍ നിന്ന് ശില എങ്ങനെ ഭൂമിയിലെത്തി? NWA 16788 എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ഷ്യന്‍ ഉൽക്കാശിലയ്ക്കായി ഓൺലൈനിലും […]Read More

National sports Top News

പോയന്‍റ് പങ്കുവെക്കാനാവില്ലെന്ന് പാകിസ്ഥാൻ, പിന്‍മാറിയത് ഇന്ത്യ; ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ പോയന്‍റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം. മത്സരത്തിന് തൊട്ടു മുമ്പ് ഇന്ത്യയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും അതിനാല്‍ പോയന്‍റ് പങ്കിടനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാടെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യ അകാരണമായി പിന്‍മാറിയതിനാല്‍ മത്സരത്തില്‍ നിന്നുള്ള രണ്ട് പോയന്‍റിന് പാക് ടീമിനാണ് അര്‍ഹതയെന്ന് പാകിസ്ഥാന്‍ ചാമ്പ്യൻസ് ടീം ഉടമയായ കാമില്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും എന്നാല്‍ ഈ […]Read More

Kerala Top News

യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ: വിഎസിനെ അനുസ്മരിച്ച് യേശുദാസ്

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അനുശോചനം അറിയിച്ച് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ്. ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കുമെന്നും ഇതുപോലെ ആദർശമുള്ള മനുഷ്യര്‍ ഇനി വരുമോ എന്നും യേശുദാസ് ചോദിക്കുന്നു. “വിട. വിപ്ലവ സൂര്യൻ വിട വാങ്ങി. ആദരാഞ്ജലികൾ..കണ്ണീർ പ്രണാമം. മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വി.എസ്. ജീവിക്കുമ്പോൾ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ […]Read More

Kerala Politics Top News

‘വിഎസിനെ ഭരിച്ചിരുന്നത് മനുഷ്യത്വം’; വേലിക്കകത്ത് വീട്ടിലേക്ക് ജനാവലി

വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ഇപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹം. വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ അടക്കം വസതിയിലെത്തി വിഎസിന് അന്ത്യമോപചാരം അർപ്പിച്ചു. വീട്ടിൽ പൊതുദർശനം ഇല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വൻ ജനാവലിയാണ് വസതിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. അധികാരമായിരുന്നില്ല വിഎസിനെ ഭരിച്ചിരുന്നത്, വിഎസിനെ ഭരിച്ചത് മനുഷ്യത്വമായിരുന്നുവെന്ന് തൃശൂരിൽ നിന്ന് വിഎസിനെ കാണാനെത്തിയ പൊതുപ്രവർത്തകൻ ജോയ് കൈതാരം പ്രതികരിച്ചു. എല്ലാം എല്ലാവർക്കും വേണ്ടിയെന്ന മനോഭാവമായിരുന്നു വിഎസിന്. തികഞ്ഞ മാനവീകിയത ഉൾക്കൊണ്ട ജനകീയ നേതാവായിരുന്നു […]Read More

Kerala Top News

കത്തിക്കയറി സ്വർണവില; ഉള്ളുപൊള്ളി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുപതിച്ചുയർന്നു. റെക്കോർഡ് വിലയ്ക്കരികിലാണ് ഇന്ന് സ്വർണവിലയുള്ളത്. പവന് ഇന്ന് 840 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74280 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3400 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 80 രൂപയാണ് ഇന്നലെ സ്വർണത്തിന് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവില. […]Read More

Gadgets Technology world News

റീലുകൾ കാണാൻ ഇനി ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ റീലുകളോ പോസ്റ്റുകളോ ഒന്നിനുപുറകെ ഒന്നായി സ്വമേധയാ സ്ക്രോൾ ചെയ്യാതെ കാണാൻ അനുവദിക്കുന്നു. ഇത് അനുഭവം കൂടുതൽ സൗകര്യപ്രദവും ഹാൻഡ്‌സ് ഫ്രീയുമാക്കുന്നു. റീലുകളോ വീഡിയോ ഉള്ളടക്കമോ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes