Latest News

Month: July 2025

Top News world News

ഗസ്സയിലേക്ക് സഹായക്കപ്പലുമായി യുഎഇ: ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3യുടെ ഭാഗമായി കൂട്ടുസഹായം

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കേ, യുദ്ധത്തിൽ തകർന്ന ഗസ്സന് സഹായവുമായി യുഎഇ. “ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3” പദ്ധതിയുടെ ഭാഗമായി, യുഎഇ അയച്ച എട്ടാമത്തെ സഹായക്കപ്പല്‍ ഈജിപ്തിലെ അല്‍ അറിഷ് തുറമുഖത്തേക്ക് എത്തും. കുടിവെള്ള ടാങ്കര്‍ യൂണിറ്റുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍, ഉടനടി കഴിക്കാവുന്ന ഭക്ഷണ സാമഗ്രികള്‍, ടെന്റുകള്‍, ഹൈജീന്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എന്നിവയാണ്. കടുത്ത പട്ടിണിയിലും തണുപ്പിലും അരക്ഷിതരായ ഗസ്സവാസികൾക്കായി, ഇതുവരെ യുഎഇ അയച്ച സഹായങ്ങള്‍ 55,000 ടണ്‍ വസ്തുക്കളെയാണ് പ്രതിനിധീകരിക്കുന്നത്. ഏഴ് […]Read More

Kerala Top News Weather

റെഡ് അലർട്ട്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അതിതീവ്രമഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ, കാസർഗോഡും വയനാടുമുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ജൂലൈ 19 ശനിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനും പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നതിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനും തുടർന്ന് ജനസുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾകേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കുന്നതല്ല. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച എല്ലാ […]Read More

Crime National Top News

‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധി: ഒമ്പത് പ്രതികൾ കുറ്റക്കാരായി

ഒരു കോടി രൂപ തട്ടിയെടുത്ത ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഒമ്പത് പ്രതികളെ പശ്ചിമബംഗാളിലെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് എത്തിയ ആദ്യ കേസാണിത്. മഹാരാഷ്ട്രയിലെ നാല് പേർ, ഹരിയാനയിലെ മൂന്ന് പേർ, ഗുജറാത്തിലെ രണ്ട് പേർ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തപ്പെട്ടത്. റിട്ടയർ ചെയ്ത കാർഷിക ശാസ്ത്രജ്ഞൻ പാർത്ഥ കുമാർ മുഖോപാധ്യായ ഒരു കോടി രൂപ നഷ്ടപ്പെട്ടതായി 2024-ല്‍ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇയാളെ “ഡിജിറ്റല്‍ അറസ്റ്റിന്റെ” ഭീഷണി കാട്ടിയാണ് […]Read More

Kerala National Top News

പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഭീഷണി, അധിനിവേശ മൈനകളെ തുരത്തുന്നു, 36000 മൈനകളെ പിടികൂടിയതായി അധികൃതർ

രാജ്യത്തെ പരിസ്ഥിതി സംതുലിതാവസ്ഥ തകർക്കുന്ന അധിനിവേശ മൈന പക്ഷികളെ പിടികൂടുന്നത് ഊര്‍ജിതമാക്കി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. ഇതിനോടകം ഏകദേശം 36,000 മൈനകളെ പിടികൂടിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. 2025 ജനുവരി മുതൽ ജൂൺ വരെ പിടികൂടിയ 9,416 പക്ഷികളും ഇതിൽ ഉൾപെടും. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഭീഷണി ഉയർത്തുന്ന അധിനിവേശ മൈന പക്ഷികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് […]Read More

Kerala Top News

തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥിയായ മിഥുന്‍ മനു (13) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്നാണ് സസ്പെൻഷൻ ഉത്തരവിൽ മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്. പ്രധാനാധ്യാപികയുടെ ചുമതല സീനിയർ അധ്യാപികയായ മോളിക്ക് നല്‍കി. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ മുകളിലേക്കു വീണ ചെരുപ്പെടുക്കാൻ കയറിയ സമയത്താണ് എട്ടാം ക്ലാസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിനു പിന്നാലെ വൈദ്യുത വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് […]Read More

National Top News

മദ്യനയ അഴിമതി കേസ്; ഭൂപേഷ് ബാഗലിന്റെ മകൻ അറസ്റ്റിൽ

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകൻ ചൈതന്യ ബാഗലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായിയായ ചൈതന്യയുടെ അറസ്റ്റ്. അദ്ദേഹത്തിന്റെ താമസസ്ഥലത്തിൽ നടത്തിയ റെയ്ഡിനു ശേഷമാണ് നടപടിയെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാരോപിച്ച് സംസ്ഥാന ആന്റി-കറപ്ഷന്‍ ബ്യൂറോ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ അടക്കം […]Read More

Top News world News

ചൊവ്വയില്‍ നിന്നുള്ള ഉല്‍ക്കാശിലക്ക് 45 കോടിയിലധികം രൂപ!

ചൊവ്വ ഗ്രഹത്തില്‍ നിന്നും ഭൂമിയിൽ പതിച്ച ഒരു ഉല്‍ക്കാശിലയ്ക്ക്അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 5.3 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 45 കോടി രൂപ)ക്ക് വിറ്റുപോയി. NWA 16788 എന്ന പേരിലാണ് ഈ അതിമൂല്യമായ ഉല്‍ക്കാശില പരിചിതമായത്. ഒരുപാട് പേരുടെ കണ്ണായിരുന്ന ഈ ശില ഒടുവില്‍ സ്വന്തമാക്കിയത് പേരുവെളിപ്പെടുത്താത്ത ഒരു ശേഖരകനാണ്. എക്കാലത്തെയും വിലകൂടിയ ചൊവ്വ ഉല്‍ക്കാശില ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലേല കമ്പനിയായ സത്തബീസ് ആയിരുന്നു ലേലത്തിന് നേതൃത്വം നല്‍കിയത്. പതിനഞ്ച് മിനിറ്റ് നീണ്ട ഉത്സാഹഭരിതമായ ലേലത്തിലൂടെ […]Read More

Top News

കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരണം: മൂന്ന് തലത്തിൽ അന്വേഷണം നടക്കും

കൊല്ലം തേവലക്കരയിൽ ഏഴാം ക്ലാസുകാരൻ മിഥുൻ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവത്തിൽ മൂന്നു തലത്തിൽ അന്വേഷണം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെയും വീട്ട് വീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപനത്തിന്റെ പങ്കും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും മിഥുന്റെ കുടുംബത്തെയും തേവലക്കര ഹൈസ്കൂളിനെയും സന്ദർശിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി, സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. യുവമോർച്ച പ്രവർത്തകർ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫിസിലേക്ക് […]Read More

Entertainment National Top News world News

മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം

മരുഭൂമിയില്‍ ഹരിതവസന്തം വിരിയിക്കാന്‍ വന്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കി ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ് ദുബായിൽ നട്ടുപിടിപ്പിച്ചത്. പ്രധാന റോഡുകളിലാണ് വനവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍കണ്ടും മനോഹരമായ ഹരിതഭംഗി ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.നഗരത്തെ കൂടുതല്‍ സുസ്ഥിരവും വാസയോഗ്യവുമാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയധികം മരങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. […]Read More

Cinema Kerala Top News

ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം

ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes