Latest News

Month: July 2025

Cinema Kerala Top News

സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? സിനിമ കോണ്‍ക്ലേവ് ആഗസ്റ്റില്‍

മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ നയം രൂപീകരിക്കുന്നതിനും സിനിമാ മേഖലയിലെ വിവിധ വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ കോണ്‍ക്ലേവ്. വേതന, സേവന മേഖലയിലെ അസമത്വങ്ങളും, സിനിമാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സിനിമാ കോണ്‍ക്ലേവ് ആഗസ്റ്റ് 2, 3 തീയതികളില്‍ നിമയമസഭാ സമുച്ഛയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് നടക്കുക. നടി ആക്രമിക്കപ്പെട്ട കേസുമായി […]Read More

Top News world News

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ

2010-ൽ ബെയ്ജിങ്-ടിബറ്റ് എക്‌സ്പ്രസ് വേയിലെ ഒരു ഭാഗത്ത് ഉണ്ടായ മഹത്തായ ഗതാഗതക്കുരുക്ക്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാമായി ചരിത്രത്തിൽ ഇടം പിടിച്ചു. 12 ദിവസം നീണ്ടുനിന്ന കുരുക്കിന്റെ ദുരിതങ്ങൾ ഇന്നും ആളുകൾ മറന്നിട്ടില്ല. മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് കൽക്കരിയും മറ്റ് നിർമ്മാണ സാമഗ്രികളും കൊണ്ടുവരുന്ന ട്രക്കുകളുടെ നീണ്ട നിരയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഗതാഗതം സ്തംഭിച്ചതായി മനസിലായതോടെ, യാത്രികർ പലരും വാഹനങ്ങളിലാണ് ഭക്ഷണം കഴിച്ച് ഉറങ്ങുവാൻ തുടങ്ങി. ദിവസത്തിൽ ഒരു കിലോമീറ്റർ പോലും മുന്നേറാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ, […]Read More

National Top News

ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ബഘേൽ ഇഡി അറസ്റ്റ് ചെയ്തു; നടപടി

ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബഘേൽ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെ, ഭിലായിയിലെ ഭൂപേഷ് ബഘേലിന്റെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ് നടന്നത്. ഭൂപേഷ് ബഘേൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ മദ്യനയം കേന്ദ്രമായി എടുത്താണ് ഇഡി അന്വേഷണം. ഇതിനോടകം തന്നെ മുന്‍ എക്‌സൈസ് മന്ത്രി കവാസി […]Read More

Gadgets

അക്ഷയ് കുമാർ ഒരുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇനി ബോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് സുരക്ഷ

പാ. രഞ്ജിത്തിന്റെ ചിത്രം വേട്ടുവത്ത് ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജ് അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തെത്തുടർന്ന്, സിനിമാ മേഖലയിൽ സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോൾ, ബോളിവുഡ് സംവിധായകൻ വിക്രം സിംഗ് ദഹിയ നൽകിയ ഒരു വെളിപ്പെടുത്തലാണ് സിനിമാ ലോകത്ത് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത്. “ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട് കലാകാരന്മാർക്ക് ഇന്‍ഷുറൻസ് സൌകര്യം നിലവിലുണ്ട്. ഇതിനു പിന്നിൽ അക്ഷയ് കുമാറാണ്,” എന്നും ദഹിയ പറഞ്ഞു. സെറ്റിലോ പുറത്തോ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് […]Read More

National Top News

പാവ വിറ്റ് നേടിയത് ചില്ലറ കോടികളല്ല, ചൈനയിലെ ഏറ്റവും വലിയ പത്താമത്തെ ധനികനായി

വെറുമൊരു കളിപ്പാട്ടത്തില്‍ നിന്ന് ആഗോള കളിപ്പാട്ട വിപണിയിലെ അതികായനായി മാറിയ ‘ലബൂബു’വിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ലബൂബുവിന്റെ കൈപിടിച്ച് സമ്പന്ന ലോകത്തേക്ക് നടന്നുകയറിയ ഒരാളുകൂടിയുണ്ട്. ലബൂബുവിന്റെ സ്രഷ്ടാവ് വാങ് നിങ്. 2025 ജൂലൈ 3 ലെ കണക്കനുസരിച്ച്, പോപ്പ് മാർട്ട് സ്ഥാപകനും സിഇഒയുമായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ പത്താമത്തെ വ്യക്തിയാണ്. ഇതെങ്ങനെയെന്നല്ലേ? ഒരു ചെറിയ ലബുബു പാവയുടെ വില 5 യുഎസ് ഡോളർ അതായത് ഏകദേശം 429 രൂപയാണ്. 30 […]Read More

Kerala Top News Weather

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ: നാലു ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത മൂന്ന്

കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തിനിടെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി, വടക്കൻ ജില്ലകളിൽ ശക്തമായ ജാഗ്രതാ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമേ മലപ്പുറത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ, ഇടുക്കി, […]Read More

National Technology Top News

ശബ്‌ദത്തേക്കാൾ എട്ട് മടങ്ങ് വേഗത, ഏത് വ്യോമപ്രതിരോധവും നിശബ്‌ദമാകും; ഏറ്റവും അത്യാധുനിക ഹൈപ്പർസോണിക്

വൻ കുതിച്ചുചാട്ടമാണ് പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിക്കുന്നത്. മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ അതിശക്തമായ പരീക്ഷണങ്ങളും കണ്ടെത്തലുകളും ഇതില്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പുതിയൊരു മികവാര്‍ന്ന ആയുധം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ഇടി-എൽഡിഎച്ച്സിഎം)​ എന്ന ഹൈപ്പർസോണിക് മിസൈലാണിത്. ഇന്ത്യ നാളിതുവരെ വികസിപ്പിച്ച ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമാണ് ഇടി-എൽഡിഎച്ച്സിഎം എന്നതാണ് ഏറ്റവും വലിയ സവിശേഷത. മാക് 8 വേഗത, 1,500 കിലോമീറ്റർ ശേഷി […]Read More

National Top News

എന്‍ജിന്‍ തകരാര്‍: ഡല്‍ഹി-ഗോവ വിമാനത്തിന് മുംബൈയില്‍ അടിയന്തര ലാന്‍ഡിംഗ്; പൈലറ്റിന്റെ ‘പാന്‍ കോള്‍’

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന് പറന്നതിനു പിന്നാലെ എന്‍ജിന്‍ തകരാറേറ്റതിനെ തുടര്‍ന്ന്, അതി സാവധാനവും നിബദ്ധവുമായ നടപടികളോടെ മുംബൈയില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. പൈലറ്റിന്റെ ഇടപെടല്‍ വിമാനം രാത്രി 9.27ന് ഭുവനേശ്വറിനു 100 നോട്ടിക്കല്‍ മൈല്‍ വടക്കായി പറക്കുന്നതിനിടയിലാണ് പൈലറ്റ് എന്‍ജിന് തകരാറ് മനസ്സിലാക്കുന്നത്. ഉടനെക്കുറിച്ചു പാൻ പാൻ പാൻ എന്ന് മൂന്ന് തവണ അടിയന്തര ജാഗ്രത സിഗ്നല്‍ പുറപ്പെടുവിച്ച് അധികൃതരെ വിവരമറിയിച്ചു. 9.53ന് മുംബൈ വിമാനത്താവളത്തില്‍ […]Read More

Cinema Kerala Top News

14 വർഷത്തിന് ശേഷം റി റിലീസിന് ഒരുങ്ങി വിജയ് ചിത്രം

തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെ കൂടി ദളപതിയാണ് നടൻ വിജയ്. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ രസിപ്പിച്ചും ത്രസിപ്പിച്ചും ഒട്ടനവധി സിനിമകൾ സമ്മാനിച്ച വിജയ്, വെള്ളിത്തിരയോട് വിടപറയാൻ ഒരുങ്ങുകയാണ്. ജനനായകൻ എന്ന സിനിമയോടെ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നടൻ തന്നെയാണ് അറിയിച്ചതും. ഈ പ്രഖ്യാപനം ചെറുതല്ലാത്ത ആഘാതം തന്നെയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ജനനായകൻ അണിയറയിൽ ഒരുങ്ങുന്നതിനിടെ വിജയിയുടെ ഒരു സിനിമ വീണ്ടും തിയറ്ററുകളിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2011ൽ റിലീസ് ചെയ്ത വേലായുധം ആണ് റി റിലീസ് ചെയ്യാൻ […]Read More

National sports Top News

2023-24 സാമ്പത്തിക വർഷം BCCI വരുമാനം 9,741.7 കോടി രൂപ; IPLൽ മാത്രം

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ‘പൊൻമുട്ടയിടുന്ന താറാവാണ്’ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എന്ന് പറയാം. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നേടിയ ആകെ വരുമാനത്തിനിറെ 59 ശതമാനവും ഐപിഎല്ലിൽ നിന്നായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനിലെ ഒരു റിപ്പോർട്ട് പ്രകാരം 2023-24ൽ 9,741.7 കോടി രൂപയായിരുന്നു ബിസിസിഐയുടെ ആകെ വരുമാനം. ഇതിൽ ഐപിഎല്ലിന്റെ സംഭാവന 5,761 കോടി രൂപയായിരുന്നു. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes