Latest News

Month: July 2025

Kerala Top News

കാന്തപുരം എന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും ശ്രദ്ധാകേന്ദ്രാമാകുമ്പോൾ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ, ഇളവ് ചെയ്യാൻ നടത്തിയ ശ്രമമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും ശ്രദ്ധാകേന്ദ്രാമാകാൻ കാരണമായത്. സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ 1989 ൽ നടന്ന പിളർപ്പോടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്ന നേതാവ് സംഘടനയ്ക്ക് പുറത്ത്, അറിയപ്പെട്ടു തുടങ്ങിയത്. മുസ്ലിം ലീ​ഗും സമസ്തയുമായി നിലനിന്നിരുന്ന ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളുടെ ഭാ​ഗമായിരുന്നു പിളർപ്പ്. സമസ്തയുടെ ഔദ്യോ​ഗിക നേതൃത്വം മുസ്ലിം ലീ​ഗി​ന്റെ ബി […]Read More

Kerala Top News

കൊല്ലം വിദ്യാർത്ഥിയുടെ മരണം: മാനേജ്‌മെന്റിനും പ്രധാനാധ്യാപികയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനു വൈദ്യുതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികാരികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസറായ ആന്റണി പീറ്ററില്‍ നിന്ന് ഉടന്‍ വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്യൂട്ടി നിര്‍വഹണത്തിൽ വീഴ്ച വരുത്തിയതിന് സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും, പ്രധാനാധ്യാപികയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതായി മന്ത്രി പറഞ്ഞു. മാനേജ്മെന്റ് നടപടി സ്വീകരിക്കാതിരിച്ചാല്‍ […]Read More

Kerala Top News

വൈഭവിയുടെ സംസ്കാരം ദുബായിൽ പൂർത്തിയായി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. ദുബായ് ജബൽ അലി ന്യൂസോണാപൂരിലെ പൊതുശ്മശാനത്തില്‍ യുഎഇ സമയം വൈകിട്ട് 4 മണിക്കാണ് സംസ്കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ വൈകാരികമായ നിമിഷങ്ങളാണുണ്ടായത്. നിതീഷും കുടുംബവും വിപഞ്ചികയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ സഹോദരൻ ആദ്യമായിട്ടാണ് കുഞ്ഞിനെ കാണുന്നത്. ഇതുവരെ സഹോദരൻ കുഞ്ഞിനെ കണ്ടിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ […]Read More

Kerala Politics Top News

മുൻ‌മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്; 12 വീടുകളുടെ താക്കോൽദാനം രാഹുൽ‌

മുൻ‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ടുവയസ്. കോൺഗ്രസിലെ അതികായനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ചരമവാർഷികം വിപുലമായാണ് കോൺഗ്രസ് ആചരിക്കുന്നത്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ ആരംഭിക്കും. 10നു സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.‌ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 […]Read More

National Top News

യെമനും വധശിക്ഷയുൾപ്പെടെയുള്ള നിയമങ്ങളും

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ യെമനിലെ വധശിക്ഷയുള്‍പ്പെടെയുള്ള അപരിഷ്കൃത ശിക്ഷാവിധികള്‍ ലോകത്തിന് മുന്നില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. യെമനിലെ പല നിയമങ്ങളും ശിക്ഷാരീതികളും ഒരു പരിഷ്കൃത സമൂഹത്തിന് വിചിത്രമായി തോന്നിയേക്കാവുന്ന തരത്തിലുള്ളതാണ്. ഇതിനെ അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. എങ്കിലും ഇന്നും ലോകത്ത് ഉയര്‍ന്ന വധശിക്ഷാ നിരക്കിന് കുപ്രസിദ്ധമായ രാജ്യമാണ് യെമന്‍. പ്രായപൂര്‍ത്തിയാകാത്തവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ വിചാരണ ചെയ്യപ്പെടുന്നവരെയും സാമൂഹിക-മാനസിക വൈകല്യങ്ങളുള്ളവരെയും വരെ വധശിക്ഷയ്ക്ക് വിധിക്കാന്‍ മടിയില്ലാത്ത, നിയമങ്ങളുള്ള […]Read More

Kerala National Top News

‘കാന്തപുരത്തിന്‍റെ ഇടപെടലുകളെ സുപ്രീംകോടതിയിൽ കേന്ദ്രം എതിർത്തില്ല’; യെമനിൽ പോകാൻ അനുവദിക്കുമെന്ന് പ്രതീക്ഷയെന്ന് അഭിഭാഷകൻ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രന്‍. സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിന്‍റെ രണ്ടു പ്രതിനിധികളും സംഘത്തിൽ ഉണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുകയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ആരുടെ പ്രവർത്തനങ്ങളാണ് ഫലം കാണുക എന്ന് സുപ്രീംകോടതിയിൽ പരാമര്‍ശമുണ്ടായിട്ടുണ്ട്. യാത്ര അനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി […]Read More

National Top News

നിമിഷപ്രിയയുടെ മോചനശ്രമം: ആറംഗ നയതന്ത്ര സംഘം നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍

വധശിക്ഷ വിധിക്കപ്പെട്ട യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ സുപ്രീം കോടതിയില്‍. സംഘത്തിൽ രണ്ട് ആക്ഷൻ കൗൺസിൽ അംഗങ്ങളും, കാന്തപുരം അബൂബക്കർ മുസ്‌ലിയാറിന്റെ രണ്ടു പ്രതിനിധികളും, കേന്ദ്രം നിർദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ (നിയമോപദേഷ്ടാവ്), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (ട്രഷറര്‍), അന്താരാഷ്ട്ര ഇടപെടലുകളിലെ പരിചയമുള്ള അഡ്വ. ഹുസൈന്‍ സഖാഫി, യമൻ ബന്ധമുള്ള ഹാമിദ് എന്നിവരാണ് […]Read More

National Top News world News

LGBTQ വ്യക്തികളുടെ തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ നയങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ക്വിയർ ആക്ടിവിസ്റ്റുകൾ

വിവാഹ തുല്യത അനുവദിക്കുന്നതിനായി നിയമനിർമ്മാണ മാറ്റങ്ങൾ ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രിയോ ചക്രവർത്തി വിധി വന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ അടുത്തതായി വരാനിരിക്കുന്ന കാര്യങ്ങളിൽ ക്വിയർ ആക്ടിവിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: എൽജിബിടിക്യു വ്യക്തികൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നയ പരിഷ്കാരങ്ങൾ. ജൂലൈ 12-ന് നടന്ന ഒരു പരിപാടിയിൽ, കേശവ് സൂരി ഫൗണ്ടേഷനും വിധി സെന്റർ ഫോർ ലീഗൽ പോളിസിയും ചേർന്ന്, ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതൽ ലൈംഗിക വ്യക്തികളെ ഉൾക്കൊള്ളാൻ ലക്ഷ്യമിട്ടുള്ള നയ ശുപാർശകളുടെ ഒരു കൂട്ടം […]Read More

National Top News world News

പഹൽഗാം ആക്രമണത്തിൽ പാക് ഗ്രൂപ്പിനെ ഭീകര സംഘടനയായി മുദ്ര കുത്തിയ യുഎസ് നടപടി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ ഭീകരവിരുദ്ധ സഹകരണത്തെ ഈ നീക്കം അടിവരയിടുന്നുവെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. “ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലും ആഗോള സഹകരണത്തിന്റെ ആവശ്യകത ഇന്ത്യ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സമയോചിതവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണ് ടിആർഎഫ് […]Read More

Business National Top News world News

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയും സ്റ്റാർലിങ്കും; ഇലോൺ മസ്‌കിന്റെ നീക്കങ്ങൾ

ഇന്ത്യൻ വിപണിയിലേക്കുള്ള ഇലോൺ മസ്‌കിന്റെ നീക്കങ്ങളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രധാന വാർത്തകലിലൊന്ന്. ടെസ്‌ലയും സ്‌പേസ് എക്സിന്റെ ബ്രോഡ്‌ബാൻഡ് സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ നിർണ്ണായക മുന്നേറ്റങ്ങൾക്കാണ് തായാറെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ജൂലൈ 9ന് സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ അനുമതി ലഭിച്ചു. ഇതിനൊപ്പം, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിൽ പ്രവർത്തനം ആരംഭിച്ചു. ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് ടെസ്‌ല കാറുകൾ വാങ്ങാൻ അവസരം ലഭിക്കും. ഇന്ത്യയിലെ ഏകദേശം 600 ദശലക്ഷം പേർക്ക് ഇന്റർനെറ്റ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes