Latest News

Month: July 2025

Kerala Politics Top News

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982,1983,1991,1995 വര്‍ഷങ്ങളിലെ കരുണാകരന്‍ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ് വൈസ് […]Read More

Kerala National Top News world News

ശുഭ സൂചന; നിമിഷപ്രിയയുടെ മോചനം: തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ വരും […]Read More

National sports Top News world News

മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി

മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള ചർച്ചകളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട് 136ആം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് തുടങ്ങിയത്. ഈ നീക്കങ്ങുളുടെ […]Read More

Kerala Politics Top News

യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍; ‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി

റീല്‍സ് വിവാദത്തിൽ യൂത്ത് കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി അജയ് തറയില്‍. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം ഉന്നയിച്ചത്. റീൽസ് അല്ല റിയൽ ആണെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ ഇടപെടലുകളെ പ്രകീർത്തിച്ചുകൊണ്ടാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘റീല്‍സ് അല്ല റിയല്‍ ആണ് , ചാണ്ടി ഉമ്മനാണ് താരം’ എന്നാണ് പോസ്റ്റ്. അതേസമയം കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയിൽ നേരത്തെ […]Read More

Kerala Politics Top News

അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നത് അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് […]Read More

Kerala National Top News

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം; നിർണായക തീരുമാനം ഇന്ന്

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിധീഷിന്റെയും ബന്ധുക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയേക്കും. മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ന് വീണ്ടും […]Read More

National Top News

വിദ്യാർത്ഥിയുടെ ആത്മഹത്യ; ഒഡീഷ നിയമസഭയ്ക്ക് പുറത്ത് വൻ പ്രതിഷേധം

കോളേജ് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചതിനെ തുടർന്ന് ഒഡീഷയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ ഒഡീഷ നിയമസഭയ്ക്കും ബിദാൻ സഭയ്ക്കും പുറത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധിക്കാർക്ക് നേരം പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കികളും പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതും പോലീസ് അവരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിക്കുന്നതും പ്രതിഷേധ സ്ഥലത്ത് നിന്നുള്ള വീഡിയോകളിൽ കാണാം. വകുപ്പ് മേധാവി ലൈംഗിക പീഡനത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാതികൾ പ്രിൻസിപ്പലും കോളേജ് അധികൃതരും പരിഗണിച്ചില്ല, […]Read More

Education Kerala National Technology Top News world News

ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും ,കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ […]Read More

Business Kerala National Top News

രാജ്യം GST മേക്ക് ഓവറിലേക്ക്; ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം

GST നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന GST കൗൺസിലിൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമായിരിക്കും മാറ്റങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ ഇത്തരത്തിലൊരു പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിനായി ധനകാര്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ബന്ധപ്പെടും. നിർദ്ദിഷ്ട നീക്കത്തെക്കുറിച്ച് പ്രധാന വകുപ്പുകളുമായി […]Read More

Education Kerala National Top News world News

ഇന്ന് ലോക പാമ്പ് ദിനം

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വര്‍ഷവും ജൂലായ് 16-ന് ലോക പാമ്പ് ദിനമായി ആചരിക്കുന്നു, പാമ്പുകള്‍ ഇന്നത്തെ ദിവസം ശ്രദ്ധാകേന്ദ്രമാകുന്നു. പൊതുവേ പാമ്പുകളെ എല്ലാവര്‍ക്കും ഭയമാണ്. പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം മാറ്റാനാണ് ഈ വര്‍ഷത്തെ പാമ്പ് ദിനം കൊണ്ടുദ്ദേശിക്കുന്നത്.പുരാതന പുരാണങ്ങളില്‍ മുതല്‍ ആധുനിക ശാസ്ത്രങ്ങളില്‍ വരെ പാമ്പുകള്‍ മനുഷ്യരെ ആകര്‍ഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക പാമ്പ് ദിനം പാമ്പുകളെ മനസ്സിലാക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എന്താണെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.പ്രകൃതിയെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes