ഐഫോണ്‍ ഫോള്‍ഡിനായുള്ള കാത്തിരിപ്പ് 2026 സെപ്റ്റംബറില്‍ അവസാനിക്കും എന്നാണ് പുതിയ റൂമറുകള്‍ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം ഐഫോണ്‍ 18 ലൈനപ്പിനൊപ്പം ഈ ഫോള്‍ഡബിളും വിപണിയില്‍ അവതരിപ്പിക്കപ്പെടും എന്ന് ജെപി മോര്‍ഗനാണ് മാര്‍ക്കറ്റ് റിസര്‍ച്ച് നോട്ടിലൂടെ ആദ്യ സൂചന പുറത്തുവിട്ടത്. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 ശ്രേണിക്കൊപ്പം ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണും വിപണിയിലെത്തും എന്നാണ് സൂചനകള്‍. നിലവില്‍ ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റ് വിപണി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങിന്‍റെ കുത്തകയാണ്. ഈ സെഗ്മെന്‍റില്‍ സാംസങ്ങിന്‍റെ കുതിപ്പിന് തടയിടാന്‍ […]Read More
കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍; ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’
മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളില്‍ കുറിച്ചു. ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ആള്‍കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലെ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന […]Read More
ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശമെന്ന് ബജ്‌റങ്ദള്‍ അഭിഭാഷകന്‍ പറഞ്ഞു. ഇതിനാല്‍ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവര്‍ ദുര്‍ഗ് […]Read More
യുപിഐ പണമിടപാടുകള്‍ നടത്താന്‍ പിന്‍ നമ്പര്‍ ഇനി മുതല്‍ നിര്‍ബന്ധമായേക്കില്ല. യുപിഐ ട്രാന്‍സാക്ഷനുകള്‍ ബയോമെട്രിക്ക് ഉപയോഗിച്ചും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഉടന്‍ അനുവദിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഫിംഗര്‍പ്രിന്‍റും ഫേഡ്ഐഡിയും വഴി യുപിഐ ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമായി നടത്താനാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ യുപിഐ ഇടപാടുകളില്‍ ബയോമെട്രിക് അവതരിപ്പിക്കുന്ന കാര്യം എന്‍പിസിഐ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഫിംഗര്‍ പ്രിന്‍റും ഫേസ്ഐഡിയും ഉപയോഗിച്ച് യുപിഐ ആപ്പുകളില്‍ പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് […]Read More
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി എനർജി സൊല്യൂഷനുമായി (എൽജിഇഎസ്) 4.3 ബില്യൺ ഡോളറിന്റെ (ഏകദേശം 35,000 കോടി രൂപ) മെഗാ ബാറ്ററി കരാറിൽ ഒപ്പുവച്ചു. ബാറ്ററികൾ പോലുള്ള പ്രധാന ഘടകങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. സാങ്കേതികവിദ്യയുടെയും ഊർജ്ജത്തിന്റെയും മേഖലയിലെ ഒരു വലിയ ചുവടുവയ്പ്പ് മാത്രമല്ല, ടെസ്‌ലയുടെ തന്ത്രത്തിലെ ഒരു പ്രധാന മാറ്റത്തെയും ഇത് പ്രതിനിധീകരിക്കുന്നു. 2027 ഓഗസ്റ്റ് മുതൽ 2030 ജൂലൈ […]Read More
താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് നടന്‍ ദേവന്‍. മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയിൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായത് ചെറിയ പ്രശ്നങ്ങളാണെന്നും അമ്മ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവന്‍ പറഞ്ഞു. “തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ മാധ്യങ്ങളെ കാണരുത് എന്ന് അമ്മയ്ക്കുള്ളിൽ ആരോ പറഞ്ഞു. അങ്ങനെ ആർക്കെങ്കിലും പറയാൻ സാധിക്കുമോ. എനിക്ക് പറയാൻ […]Read More
ജനനനിരക്ക് കൂട്ടാന്‍ പുതിയ ചുവടുവെപ്പുമായി ചൈന. രാജ്യവ്യാപകമായി വാര്‍ഷിക ശിശുപരിപാലന സബ്‌സിഡി ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 3,600 യുവാന്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപ ) വീതം ചൈനീസ് സര്‍ക്കാര്‍ പ്രതിവര്‍ഷം സബ്‌സിഡി നല്‍കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനും വാര്‍ദ്ധക്യ ജനസംഖ്യാ പ്രതിസന്ധി കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. […]Read More
നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ അവകാശം വ്യാജ ഒപ്പിട്ടു സ്വന്തമാക്കി എന്ന പരാതിയിൽ പ്രതികരണവുമായി നിർമാതാവ് പി.എ. ഷംനാസ്. വ്യാജ രേഖകൾ ചമച്ചല്ല ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയതെന്നും ഷംനാസ്. തനിക്കെതിരെയുണ്ടായത് കള്ളക്കേസ്. ആക്ഷൻ ഹീറോ ബിജുവിന്റെ അവകാശം ഫിലിം ചേമ്പറിൽ നിന്നും തന്റെ പേരിലേക്ക് മാറ്റാൻ പോളി ജൂനിയർ പിക്ചേഴ്സിന്റെയോ നിവിൻ പോളിയുടെയോ സമ്മതപത്രം ആവശ്യമില്ല. ഷിബു തെക്കുംപുറം എന്നയാളുടെ പക്കലാണ് അവകാശം ഉണ്ടായിരുന്നത്. അദ്ദേഹമായിരുന്നു ആദ്യ ഭാഗത്തിന്റെ നിർമാതാവ്. […]Read More
മ്യാന്‍മറിലെ അപൂര്‍വ ധാതുക്കളില്‍ കണ്ണ് വച്ച് അമേരിക്ക, ചൈനയെ മറികടക്കാന്‍ ഇന്ത്യന്‍ സഹായവും
അത്യപൂര്‍വവും തന്ത്രപ്രധാനവുമായ റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ ലഭ്യത ഉറപ്പാക്കാന്‍ മ്യാന്‍മറിനോടുള്ള നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ധാതുക്കളുടെ പ്രധാന ഉപഭോക്താവായ ചൈനയുടെ സ്വാധീനം കുറയ്ക്കുകയാണ് ലക്ഷ്യം. മ്യാന്‍മറിലെ കച്ചിന്‍ മേഖലയിലെ ഖനികള്‍ ഹെവി റയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രധാന ഉത്പാദകരാണ്. ഇവ ചൈനയിലേക്ക് കയറ്റി അയച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മ്യാന്‍മറിലെ റെയര്‍ എര്‍ത്ത് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വിമതരാണ്. ഇവരുമായി ഒരു ധാരണയിലെത്തിയാല്‍ മാത്രമേ അമേരിക്കയ്ക്ക് ഈ ധാതുക്കള്‍ സ്വന്തമാക്കാന്‍ […]Read More
ജിയോ പിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് എന്ന അവകാശവാദത്തോടെയാണ് ജിയോ പിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം എത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോ പിസി. എല്ലാ ഇന്ത്യന്‍ വീടുകളിലും എ ഐ റെഡിയാക്കും. സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോ പിസി. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോ പിസി ഇന്ത്യയുടെ ഡിജിറ്റല്‍ […]Read More