Latest News

Month: July 2025

National Top News world News

ഹജ്ജ് അപേക്ഷകൾ വേഗം സമർപ്പിക്കണം, കർശനമായ സമയക്രമം; കേന്ദ്രമന്ത്രി കിരൺ റിജിജു

ഈ വർഷം, ഹജ്ജ് ക്രമീകരണങ്ങൾക്കായി സൗദി അറേബ്യ സർക്കാരിൽ നിന്ന് വളരെ കർശനമായ സമയപരിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. 2026 ലെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ള എല്ലാ തീർത്ഥാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കിൽ ഹജ്ജ് സുവിധ ആപ്പ് വഴി ഉടൻ അപേക്ഷിക്കണം. ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ […]Read More

National Technology Top News world News

ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത് ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്. ഇന്ത്യൻ […]Read More

Top News world News

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ മെറ്റയുടെ വന്‍ നീക്കം; വോയ്‌സ് എഐ സ്റ്റാർട്ടപ്പായ പ്ലേ എഐ

വോയ്‌സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറുതും എന്നാൽ മികച്ചതുമായ എഐ സ്റ്റാർട്ടപ്പായ പ്ലേ എഐയെ മെറ്റ പ്ലാറ്റ്‌ഫോംസ് ഇൻ‌കോർപ്പറേറ്റഡ് ഏറ്റെടുത്തു. ജനറേറ്റീവ് വോയ്‌സ് സാങ്കേതികവിദ്യയിലെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലേ എഐയെ മെറ്റ ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ മുഴുവൻ പ്ലേ എഐ ടീമും അടുത്ത ആഴ്ചയോടെ മെറ്റയിൽ ചേരും. തുടർന്ന് ഗൂഗിളിലെ മുൻ സീനിയർ സ്പീച്ച് എഐ തലവൻ ജോഹാൻ ഷാൽക്വിക്കിന്‍റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങും. അടുത്തിടെയാണ് ജോഹാൻ ഷാൽക്വിക്കും മെറ്റയിൽ എത്തിയത്. നൂതന […]Read More

Technology Top News world News

ഗ്രോക്ക് ഹിറ്റ്‌ലറെ പ്രശംസിച്ചു, ജൂതരെ അധിക്ഷേപിച്ചു; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇലോൺ മസ്‌കിന്‍റെ

ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ എക്സ്എഐ, അവരുടെ ചാറ്റ്ബോട്ടായ ഗ്രോക്കിലെ തകരാറിന് ക്ഷമാപണം നടത്തി. അടുത്തിടെയാണ് ഹിറ്റ്‌ലറെ പ്രശംസിച്ചും ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും ഗ്രോക്ക് വിവാദത്തിൽ കുടുങ്ങിയത്. ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഗ്രോക്ക് എഐ ചാറ്റ്‌ബോട്ടിന്‍റെ നിര്‍മ്മാതാക്കളായ എക്‌സ്എഐ. ഗ്രോക്ക് ചാറ്റ്‌ബോട്ടിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ചാറ്റ്ബോട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും വംശീയ പരാമർശങ്ങൾ നടത്തിയെന്നും പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ […]Read More

Technology world News

ഉപഭോക്താക്കളുടെ വിവരം ചൈനയിലേക്ക്; പുതിയ ഡാറ്റാ ട്രാൻസ്‍ഫർ വിവാദത്തിൽ കുടുങ്ങി ടിക്‌ടോക്

ചൈനീസ് ജനപ്രിയ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോകിനെതിരെ യൂറോപ്പിൽ വീണ്ടും ഗുരുതരമായ സ്വകാര്യതാ ലംഘന ആരോപണം. ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറുന്നു എന്ന സംശയത്തില്‍ യൂറോപ്യൻ യൂണിയന്‍റെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിസി) ടിക്‌ടോക്കിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ആപ്പ് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറിയതെന്ന് അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണം ടിക്‌ടോക്കിനെതിരെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചാരവൃത്തി ആരോപിച്ചുള്ള അന്വേഷണത്തിന്‍റെ തുടര്‍ച്ചയാണ്. ചൈനയില്‍ നിന്നുള്ള റിമോട്ട് ആക്‌സസ് വഴി യൂറോപ്പിലെ ആപ്പ് […]Read More

Technology Top News world News

ഇന്ത്യൻ വരിക്കാർക്ക് പ്ലാൻ നിരക്കുകൾ വെട്ടിക്കുറച്ച് ഇലോൺ മസ്‌കിന്‍റെ എക്‌സ്

ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (പഴയ ട്വിറ്റർ) ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ വെട്ടിക്കുറച്ചു. എല്ലാ അക്കൗണ്ട് തലങ്ങളിലുമുള്ള പ്രതിമാസ, വാർഷിക ഫീസുകൾ 48 ശതമാനം വരെ കുറച്ചതായി കമ്പനി വ്യക്തമാക്കി. മൊബൈൽ ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ നിരക്കിലാണ് ഏറ്റവും വലിയ കുറവ്. ഇപ്പോൾ പ്രതിമാസം 470 രൂപയാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ വില. മുമ്പ് ഇത് 900 രൂപ ആയിരുന്നു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്രീമിയം ഫീസ് ഇപ്പോൾ 427 രൂപയാണ്. നേരത്തെ […]Read More

Kerala Top News

താത്ക്കാലിക വിസി നിയമനം: ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ നിയമനങ്ങള്‍

ഡിജിറ്റല്‍ സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളിലെ താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് ഹൈക്കോടതിയില്‍ തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ഇത് സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് പിന്തുണ നല്‍കിയ ഡിവിഷന്‍ ബെഞ്ച്, ഡോ. സിസ തോമസ് (ഡിജിറ്റല്‍ സര്‍വകലാശാല)യും ഡോ. കെ. ശിവപ്രസാദ് (സാങ്കേതിക സര്‍വകലാശാല)യും താത്ക്കാലിക വിസി സ്ഥാനത്ത് തുടരാനാകില്ലെന്ന് വ്യക്തമാക്കി. അതോടൊപ്പം, താത്ക്കാലിക […]Read More

Kerala Politics Top News

‘യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടന, ആർഷോ പി.കെ.ശശിയുടെ കാൽ

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്. നേരത്തെ AISF കാരിയായ ദളിത് യുവതിയോട് മോശമായി പെരുമാറിയ ആളാണ് ആർഷോ. SFI, DYFI ക്രിമിനലുകളെ നിയന്ത്രിക്കാൻ CPIM തയ്യാറാകണം. കേരള സർവ്വകലാശാല അടക്കമുള്ള […]Read More

National Top News

ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനൊടുക്കാൻ ശ്രമം; പേടിപ്പിക്കാനെന്ന് സൂപ്രണ്ട്

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനെടുക്കാൻ ശ്രമം. മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈറ്റമിന്‍ ഗുളികകളും പാരസെറ്റമൊളുകളും കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഒരു മാസം മുന്‍പാണ് കുട്ടികള്‍ ശ്രീചിത്ര ഹോമില്‍ എത്തിയത്. ഉടന്‍ തന്നെ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. അതേ സമയം, സംഭവത്തില്‍ ശീചിത്രാ പൂവര്‍ ഹോം സൂപ്രണ്ട് വി ബിന്ദു റിപ്പോര്‍ട്ടറിനോട് […]Read More

Kerala Top News

ശ്രീചിത്രാ ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു, ‘എന്താണ് സംഭവിച്ചതെന്ന്

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീചിത്ര ഹോം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. അന്വേഷണം നടത്തി മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുളൂ. കുട്ടികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കമ്മീഷൻ തയ്യാറല്ലെന്നും ഏതെങ്കിലും തരത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടിയെടുക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ പറഞ്ഞു. പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സൂപ്രണ്ടിനോട് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes