Latest News

Month: July 2025

Top News world News

ബോയിംഗ് ഡ്രീംലൈൻറർ വിമാനം: ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ വിദേശ കമ്പനികൾ

ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ എൻജിനിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ സംബന്ധിച്ച ആശങ്കയ്ക്ക് പിന്നാലെ, പരിശോധനയ്ക്ക് തയാറെടുത്ത് അന്താരാഷ്ട്ര വിമാനക്കമ്പനികൾ. എത്തിഹാദ് എയർവെയ്‌സിനുശേഷം സിംഗപ്പൂർ എയർലൈൻസും ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചു. ഇന്ത്യയിലെ വ്യോമയാന അതോറിറ്റിയായ DGCAയും സമാന പരിശോധന നിർദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിലെ വിമാനം ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികൾ ഇതുവരെ അത്തരമൊരു പരിശോധന ആരംഭിച്ചിട്ടില്ല. അഹമ്മദാബാദിൽ കഴിഞ്ഞിടെ നടന്ന വിമാനം അപകടത്തിന്റെ പ്രധാന കാരണം എൻജിനിലേക്കുള്ള ഇന്ധനം അടിയന്തരമായി വിഛേദിക്കപ്പെട്ടതാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് […]Read More

Kerala Top News

സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപ നല്‍കേണ്ടി വരും. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു […]Read More

National Top News

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാജഡ്ജ്മെന്റ് ബുധനാഴ്ച നടപ്പാക്കാനിരിക്കെ, അതിന് സമയം നീട്ടണമെന്നാവശ്യപ്പെട്ട് യെമന്‍ ഭരണകൂടത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ലെന്നത് വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ കേന്ദ്രത്തിനുള്ള ഇടപെടല്‍ സാധ്യതകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കുന്നതിനായി വിവിധ നിലകളില്‍ ശ്രമങ്ങള്‍ തുടരുകയാണ്. യെമന്‍ പ്രോസിക്യൂട്ടറിന് കത്തയക്കുകയും ഒരു ഷെയ്ഖ് മുഖേന ചര്‍ച്ച നടത്താന്‍ ശ്രമിച്ചുമാണ് കേന്ദ്രത്തിന്റെ സമീപനം. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബു മഹ്ദിയുടെ […]Read More

National Top News

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പുതുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബീഹാര്‍ മോഡല്‍ നടപ്പാക്കും

അനധികൃത വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനായി വോട്ടര്‍ പട്ടികാ പരിഷ്‌കരണ നടപടികള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് പുതിയ നീക്കമെന്ന് സൂചന. ബീഹാറില്‍ പരീക്ഷിച്ച മോഡലാണ് രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്നത്. 2026 ജനുവരി 1ന്‍റെ സാഹചര്യ രേഖ (reference date) ആയി വച്ച് പട്ടിക പുതുക്കല്‍ നടക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത […]Read More

Kerala Top News

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായി […]Read More

National Politics Top News

നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29 ന്. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി തീരുമാനം അറിയിക്കുക. വിചാരണ കോടതി കേസിൻ്റെ വാദങ്ങൾ പൂർത്തിയായി സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവർക്കുമായി ലഭിച്ചു. കണ്ടെത്തലുകൾ തെളിയിക്കാൻ കൃത്യമായി തെളിവുകൾ ഉണ്ടെന്നും […]Read More

Education Kerala Top News

സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിക്കും; പൊതു മാനദണ്ഡം തയ്യാറാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പാദപൂജ വിവാദങ്ങൾക്കിടെ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അംഗീകരിക്കാവുന്ന തരത്തിലാവും മാറ്റം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിശദമായ പഠന ശേഷമാകും തീരുമാനം. അതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ആലോചന. എല്ലാ വിഭാഗം വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ […]Read More

Kerala Top News

മുൻ മിസ് പുതുച്ചേരിയും മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി,

പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്. വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. വർണ്ണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു റേച്ചൽ. അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്. പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ […]Read More

Kerala Politics Top News

‘ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്’; ചെറിയാൻ ഫിലിപ്പ്

പീഡിതരായ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കളെ മുതിർന്ന നേതാക്കൾ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും, എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നത്. അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. ആദർശപരമായ സാഹസിക ബുദ്ധിയുള്ള ചെറുപ്പക്കാർ അപക്വത കാട്ടിയാൽ മുതിർന്നവർ അവരോട് പൊറുക്കണം.അധികാര കുത്തകൾക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. യുവാക്കളെ അവഗണിച്ചതാണ് […]Read More

Entertainment National Top News

സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു; അപകടം പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിൽ

കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അപകടം. നടൻ വിശാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയും രാജുവിന് അപകടം സംഭവിച്ചിരുന്നു . ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes