Latest News

Month: July 2025

National Top News world News

കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള ഇ-വിസ സൗകര്യം പ്രഖ്യാപിച്ച് ഇന്ത്യ

ഇന്ത്യ കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെ കാലാവധിയുള്ള ഇ-വിസാ സംവിധാനം ആരംഭിച്ചു. ഇനി മുതൽ ഇന്ത്യാ സന്ദർശനത്തിന് ആവശ്യമായ വിസക്ക് കുവൈത്ത് പൗരന്മാർക്ക് പൂർണ്ണമായും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ, ഇനി വിസാ സെന്‍ററുകളിലോ എംബസികളിലോ നേരിട്ട് പോകേണ്ടതിന്‍റെ ആവശ്യമില്ല. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വിസാ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. പുതിയ സംവിധാനത്തിലൂടെ യാത്രാസൗകര്യം കൂടുതൽ ലളിതമാകുകയും, സമയസമർപ്പിതമായി ആസൂത്രണം ചെയ്യാൻ ഉപകരിക്കുകയും ചെയ്യും. ഇ-വിസാ […]Read More

sports Top News

‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 58-4 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 33 റണ്‍സുമായി കെ എല്‍ രാഹുലാണ് ക്രീസില്‍. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ കെ എല്‍ രാഹുലും കരുൺ നായരും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കരുണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രെയ്ഡന്‍ കാര്‍സാണ് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കരുണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ […]Read More

Kerala National Top News

നടി സരോജ ദേവി അന്തരിച്ചു; വിട വാങ്ങിയത് 1960-കളിലെ ഐക്കോണിക് താരം

നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. “അഭിനയ സരസ്വതി”, “കന്നഡത്തു പൈങ്കിളി” തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സരോജ ദേവി ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1955-ൽ പതിനേഴാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ൽ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച […]Read More

Kerala Top News

പാടാൻ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം. അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥി സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ നേടിയത്. സീനിയർ വിദ്യാർത്ഥികൾ പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പാടാൻ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. സ്കൂളിന് പുറത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയെ സംഘം അടിച്ചു വീഴ്ത്തി, ചവിട്ടി […]Read More

Top News world News

ആജീവനാന്ത ഗോൾഡൻ വിസയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ യുഎഇ നിഷേധിച്ചു

വ്യാജ അവകാശവാദങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. യുഎഇ അധികൃതർ അത്തരം അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിനായി ഒരു നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു. യുഎഇ അധികാരികൾ അത്തരം അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിനായി ഒരു നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. […]Read More

Top News world News

ബങ്കറിൽ ഇസ്രായേൽ നടത്തിയ ആക്രമണം ; ഇറാൻ പ്രസിഡന്റ് പെസെഷ്കിയന് പരിക്കേറ്റതായി റിപ്പോർട്ട്

ജൂണിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നിസ്സാരമായ പരിക്കേറ്റതായി ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 16 ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് പെസെഷ്കിയന് പരിക്കേറ്റതെന്നാണ് വിവരം. ടെഹ്‌റാനിൽ ഒളിഞ്ഞിരിക്കുന്ന ഭൂഗർഭ കേന്ദ്രത്തെ ലക്ഷ്യമിട്ട് ആറ് ബോംബുകൾ പതിച്ചതായി റിപ്പോർട്ട് പറയുന്നു. ബോംബുകൾ പതിച്ചപ്പോൾ, പ്രസിഡന്റും മറ്റുള്ളവരും അടിയന്തര തുരങ്കം വഴി രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷപ്പെടുന്നതിനിടെ, പെഷേഷ്കിയന്റെ […]Read More

Top News world News

ഗാൽവാൻ ഏറ്റുമുട്ടലിന് 5 വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെത്തി ജയ്ശങ്കർ; ഉപരാഷ്ട്രപതിയെ കണ്ടു

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇപ്പോൾ ചൈന സന്ദർശനത്തിലാണ്. സിംഗപ്പൂരിൽ നിന്ന് നേരിട്ട് ചൈനയിലെത്തിയ അദ്ദേഹം ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനയുടെ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഇന്ന് ബീജിംഗിലെത്തിയ ശേഷം വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയിൽ ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ സന്ദർശന […]Read More

Kerala Politics Top News

‘മിസ്റ്റര്‍ പി ജെ കുര്യാ; കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം’; വിവാദ പ്രസ്താവനയില്‍

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ […]Read More

Kerala Top News

നിമിഷപ്രിയയുടെ മോചനം: യെമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ കുടുംബവുമായും അദ്ദേഹം ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മോചനദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതയാണ് കാന്തപുരം ആരാഞ്ഞത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് വിഷയത്തില്‍ കാന്തപുരം ഇടപെട്ടിരിക്കുന്നത്. ഇടപടെല്‍ മര്‍കസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി […]Read More

Kerala Politics Top News

‘കുര്യന്‍ സര്‍ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന്‍ പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന്‍ സര്‍ മുതിര്‍ന്ന നേതാവാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പ്രവര്‍ത്തന രംഗത്തും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ എന്നദ്ദേഹം പറഞ്ഞതാണ്. ഞങ്ങള്‍ അതിനെ പൂര്‍ണമായും സദുദ്ദേശ്യത്തോടെ എടുക്കുന്നു, അദ്ദേഹം പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഒക്കെ നടപ്പാക്കും – ചെന്നിത്തല […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes