Latest News

Month: July 2025

Crime Kerala Top News

മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത വിപഞ്ചിക കേസിൽ ഭർത്താവും കുടുംബവും പ്രതികൾ; കുണ്ടറ

ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും കുടുംബത്തെയും പ്രതികളാക്കി കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഭർത്താവ് നിധീഷ്, അദ്ദേഹത്തിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവർ ഇപ്പോള്‍ ഷാര്‍ജയിലാണ്, നാട്ടില്‍ തിരിച്ചെത്തിയശേഷമേ അറസ്റ്റ് നടക്കുകയുള്ളൂ. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമ പ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ മാനസിക പീഡനം നടത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വി‌പഞ്ചികയുടെ അമ്മ ശൈലജയുടെ […]Read More

Top News world News

ബ്രിട്ടനിൽ വൻ വിമാനാപകടം: പറന്നുയന്ന ഉടൻ കത്തിയ വിമാനം മുഴുവൻ നശിച്ചു

ബ്രിട്ടനിലെ സൗത്ത് എൻഡ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. വിമാനം പൂർണമായും കത്തി നശിച്ചു. ബീച്ച് ബി200 സൂപ്പര്‍ കിംഗ് എയറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വിമാനത്തിൽ എത്രയാള്‍ ഉണ്ടായിരുന്നു എന്നതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആകാശത്ത് വലിയ അഗ്നിഗോളം തെളിഞ്ഞതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് എടുത്ത ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വിമാനത്താവളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിൽ വലിയ പുകമൂടലാണ് ഉള്ളത്. പൊലീസും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി […]Read More

Kerala Top News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മേഖലയില്‍ വ്യാപക കൃഷിനാശവുമുണ്ട്. നിരവധി […]Read More

National Top News

ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പരസ്പരം കുത്തി, ഇരുവരും കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ തിലക് നഗറില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലെ ഒരു പാര്‍ക്കിലാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തികുത്ത് നടന്നത്. സംഭവത്തിൽ ആരിഫ്, സന്ദീപ് എന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഖ്യാല്‍ ബി ബ്ലോക്കില്‍ താമസിച്ചിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ബിസിനസ് സംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും കത്തിയുമായി പാര്‍ക്കില്‍ എത്തുകയും വാക്കുതര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് […]Read More

Technology Top News world News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ആക്‌സിയം-4 സംഘം ഇന്ന് മടങ്ങും

ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല അടങ്ങുന്ന നാലംഗ സംഘമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു. ദൗത്യ സംഘം 17 ദിവസങ്ങളായി ബഹിരാകാശ നിലയത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു. ബഹിരാകാശത്തിൽകൂടിയുള്ള യാത്ര അത്യന്തം അതിശയിപ്പിക്കുന്നതും മനോഹരവുമായിരുന്നുവെന്നും ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഇനി ആരംഭിക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ശുഭാന്‍ഷു ശുക്ല […]Read More

Kerala Top News

നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടല്‍ ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജിയിലെ വാദം കേള്‍ക്കുക. ഈ മാസം 16നാണ് യെമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും മോചനം ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരിഗണന. നിമിഷപ്രിയയ്ക്കായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും […]Read More

Kerala Top News

എറണാകുളം നഗരത്തിൽ തീപിടുത്തം; ആളപായമില്ല

എറണാകുളം നഗരത്തിൽ തീപിടുത്തം. എറണാകുളം ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോ​ഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഫർണീച്ചർ കടയ്ക്ക സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് വലിയ ആശങ്കയുണ്ടാക്കി. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ ഫയർഫോഴ്സ് എത്തി മറ്റൊരിടത്തേക്ക് മാറ്റി, തീ പടരുന്നത് നിയന്ത്രിച്ചു. എന്നാൽ, കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. Tag: Fire breaks out in Ernakulam city; no casualties […]Read More

Kerala Top News

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി

സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ജെഎസ്കെ – ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിന്റെ പുതിയ പതിപ്പ് അംഗീകരിച്ചതായി സെൻസർ ബോർഡ് വ്യക്തമാക്കി. എട്ട് പ്രധാന മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോടതിയിലെ വിചാരണ രംഗങ്ങളിലുണ്ടായ വിവാദങ്ങൾ പരിഹരിക്കുന്നതിന് അനുപമ അവതരിപ്പിച്ച കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സിനിമയുടെ ടൈറ്റിലിലും ചെറിയ […]Read More

Technology Top News world News

ട്രെൻഡിംഗ് പേജ്, ട്രെൻഡിംഗ് നൗ’ ലിസ്റ്റ് എന്നിവ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്, ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതിയിൽ വലിയ മാറ്റം കൊണ്ടുവരുന്നു. ഉപയോഗക്കുറവ് മൂലം, പതിറ്റാണ്ടോളം സേവനത്തിലുള്ള ട്രെൻഡിംഗ് പേജ്, കൂടാതെ ‘ട്രെൻഡിംഗ് നൗ’ ലിസ്റ്റ് എന്നിവ 2025 ജൂലൈ 21 മുതൽ പൂർണമായി നിർത്തിവെയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്. 2015-ൽ ഇറക്കിയ ഈ ഫീച്ചറുകൾ ഒരുപാട് കാലം പുതിയ വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ട്രെൻഡിംഗ് പേജിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. […]Read More

Gadgets

ശിവ​ഗം​ഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐയ്ക്ക്

ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന അജിത് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. തമിഴ്‌നാട്ടിൽ ഈ സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെ തുടർന്ന്, സംസ്ഥാന സർക്കാർ കേസ് സംസ്ഥാന പൊലീസിൽ നിന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. 2023ലെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകത്തെ സംബന്ധിച്ച സെക്ഷൻ 103 പ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സിബിഐയോട് ഒരു ആഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനും, ഓഗസ്റ്റ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes