സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പട്ട ശക്തമായ മഴക്കാണ് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും ചില്ലകള്‍ […]Read More
ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തെങ്കിലും 15 ദിവസത്തേക്കാണ് അടിയന്തര പരോള്‍ നല്‍കിയത്. എന്നാൽ, പ്രതിയായ വ്യക്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ മനസിനെ ഹെെക്കോടതി പ്രശംസിച്ചു ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്‌നേഹനിധിയുമാണെന്ന് ഹെെക്കോടതി ചൂണ്ടിക്കാട്ടി. പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജീവപര്യന്തം ലഭിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ ജസ്റ്റിസ് പി […]Read More
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അഴിമതിയെ നിയമപരമാക്കാൻ ഇലക്ടറൽ ബോണ്ട് എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപി. സ്വർണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ചതാണ്. അഴിമതിയാരോപണം കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും എം എ ബേബി വിമർശിച്ചു. ബിജെപിയുടെ അപരനാമം വാഷിങ് മെഷീൻ എന്നാണ്; അഴിമതികൾ വെളുപ്പിച്ച് എടുക്കും. കൊടകര കേസിൽ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല. മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം. […]Read More
“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര
കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം. അതിനായി ഉച്ചത്തിൽ നമ്മൾ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തത് അതിന് ഒരു അവസരമാണെന്നും കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണെന്നും അമിത് ഷാ വ്യക്തമാക്കി. […]Read More
ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനായി ഇറ്റാലിയൻ ടീം സ്ഥാനം ഉറപ്പിച്ചു. ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണമെന്റിന് യോഗ്യത നേടുന്നത്. ജൂലൈ 11 വെള്ളിയാഴ്ച നെതർലാൻഡ്‌സിനോട് പരാജയപ്പെട്ടെങ്കിലും അടുത്ത വർഷം നടക്കുന്ന ടൂർണമെൻ്റിലേക്ക് ഇറ്റലി ഇടം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹേഗിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ നെതർലൻഡ്‌സ് 9 വിക്കറ്റിന് തോൽപ്പിച്ചു, എന്നാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇതോടെ നെതർലാൻഡ്‌സ് അടുത്ത വർഷത്തെ ടൂർണമെന്റിനുള്ള സ്ഥാനം […]Read More
ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും
ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും. കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതൽ തുടങ്ങും. ടെസ്‌ലയുടെ ചൈനീസ് ഫാക്ടറിയിൽ നിന്നുള്ള മോഡൽ വൈ കാറുകൾ ഇതിനോടകം മുംബൈയിലെത്തി. രാജ്യത്തെ രണ്ടാമത്തെ ഷോറൂം ജൂലൈ അവസാനത്തോടെ ഡൽഹിയിലെത്തും. ആഗോള വിപണിയിൽ ടെസ്‌ലയുടെ വിൽപന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നു വരവ്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ടെസ്‌ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ വൈ യൂണിറ്റുകൾ മുംബൈയിലേക്ക് കയറ്റി […]Read More
ഇന്ത്യയുടെ തദ്ദേശീയ മിസൈൽ ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (ബിവിആർഎഎഎം) വിഭാഗത്തിൽപ്പെടുന്ന അസ്ത്രയുടെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുർ തീരത്ത് വച്ചാണ് നടത്തിയത്. ദൗത്യത്തിൽ ഉൾപ്പെട്ട വിവിധ സംഘങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. ആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്നും ഡിആർഡിഒ അറിയിച്ചു. സുഖോയ് –30 എംകെ–1ന് സമാനമായ പ്ലാറ്റ്ഫോമിൽ നിന്നായിരുന്നു […]Read More
മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായ ഉദയനാണ് താരമാണ് റീ റിലീസിന് ഒരുങ്ങുന്നത്. റോഷൻ ആൻഡ്രൂസ്- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ഉദയനാണ് താരം. 20 വര്‍ഷത്തിനുശേഷം ഫോർ കെ ദൃശ്യ മികവോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജൂലായ് അവസാനത്തോടെ ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിലെ കരളേ കരളിൻ്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കൈതപ്രത്തിൻ്റെ വരികൾക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസൻ റിമി […]Read More
പാദപൂജ വിവാദം; സംഘപരിവാർ വത്കരണത്തിനുള്ള ശ്രമം; കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു: എസ്എഫ്ഐ
പാദപൂജ വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. സംഘപരിവാർവത്കരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിദ്യാലയങ്ങളിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ഇത്തരം സംഭവങ്ങളെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ നടത്തുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിന് ആർഎസ്എസ് ശ്രമിക്കുന്നു. പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ നിർബന്ധിതമായി ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിക്കരുത് എന്ന് കോടതി വിധിയുണ്ട്. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ്. സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. […]Read More
പരിപാലന കരാറില്ല, മേൽനോട്ടവുമില്ല; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കുന്നു
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് വിവരാവകാശ രേഖ. കൊവിഡ് കാലത്ത് പി എം കെയർ ഫണ്ട് ചിലവാക്കി വാങ്ങിയ വെന്റിലേറ്ററുകളെല്ലാം ചുരുങ്ങിയ സമയത്തിൽ ഉപയോഗശൂന്യമായെന്നാണ് മെഡിക്കൽ കോളേജുകൾ വ്യക്തമാക്കുന്നത്. നിർമ്മാണ കമ്പനിയുമായി പരിപാലനത്തിന് മെഡിക്കൽ കോളേജുകൾ കരാർ സൂക്ഷിക്കാത്തതും മേൽനോട്ടക്കുറവുമാണ് ഉപകരണങ്ങൾ ജീവനറ്റ് പോകുന്നതിന് പ്രധാന കാരണം. കോഴിക്കോട് മെഡിക്കൽ കോളേജ് മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം പി എം കെയർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 40വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് […]Read More

