Latest News

Month: July 2025

Kerala Top News

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതിയ പതിപ്പിന് സെൻസർ ഇന്ന് അനുമതി

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പുതുക്കിയ പതിപ്പിന് ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുമെന്ന് സൂചന. കോടതിയിൽ വിചാരണ നടക്കുന്ന രംഗങ്ങളിൽ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വ്യക്തിപരമായി പേരെടുത്തു വിളിക്കുന്ന ഭാഗങ്ങൾ, രണ്ടര മിനിറ്റിനിടെ 6 പ്രാവശ്യം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പേരിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് – പുതിയ പതിപ്പിൽ ‘ജാനകി വി’ എന്നതാണ് ടൈറ്റിൽ. ഇനി ചിത്രം പ്രദർശനത്തിനായി എത്തിക്കാനാവുമെന്ന് നിർമാതാക്കളും സംവിധായകനും പ്രതീക്ഷിക്കുന്നത്. സെൻസർ ബോർഡിന്റെ അന്തിമ […]Read More

Top News world News

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) 15 പേജുള്ള പ്രാഥമിക റിപ്പോർട്ട്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന ഉടൻ, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ RUN-ലിൽ നിന്ന് CUTOFF-ലേക്ക് മാറുകയായിരുന്നു. ഇതോടെ എഞ്ചിനുകൾക്ക് ഇന്ധന വിതരണം നിലക്കുകയും രണ്ട് എഞ്ചിനുകളും പ്രവർത്തനം നിർത്തുന്ന സ്ഥിതിയിലേക്ക് വിമിനത്തിന്റെ നിലമാറുകയുമായിരുന്നു. പൈലറ്റും സഹപൈലറ്റും തമ്മിൽ സംഭവിച്ച […]Read More

Top News world News

ലോക ജനസംഖ്യാ ദിനം ഇന്ന്: യുവത്വ ശാക്തീകരണമാണ് ഈ വർഷത്തെ സന്ദേശം

ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കപ്പെടുന്നു. യുവതയുടെ സംരക്ഷണത്തെയും ശാക്തീകരണത്തെയും ലക്ഷ്യമാക്കി യു.എന്‍ ഈ വർഷം ദിനാചരണത്തിന് പ്രാധാന്യം നൽകുന്നു. “നീതിയും പ്രത്യാശയും നിറഞ്ഞ ലോകത്ത്, യുവാക്കള്‍ ആഗ്രഹിക്കുന്നതുപോലെ കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിനായി അവരെ ശാക്തീകരിക്കുക” എന്നതാണ് 2024-ലെ ജനസംഖ്യാ ദിനത്തിന്റെ പ്രമേയം. ലോകജനസംഖ്യയിൽ യുവാക്കളുടെ പങ്ക് കുറയുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക സന്ദേശം. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, നിലവിൽ ആഗോള ജനസംഖ്യയിലെ വെറും 16 ശതമാനം മാത്രമാണ് യുവാക്കൾ.另一方面, ലോകജനസംഖ്യ വ്യാപകമായി ഉയരുന്നുവെന്നതാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. […]Read More

Gadgets

എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത 9 വിദ്യാർത്ഥികളെ കാലിക്കറ്റ് സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ്

എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത കാലിക്കറ്റ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടി. സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. എന്നാൽ, പുറത്താക്കിയതിന് പിന്നാലെ ഹോസ്റ്റൽ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാർത്ഥികൾ വ്യക്തമാക്കി. യൂണിവേഴ്സിറ്റി അനുവദിച്ച് നൽകിയതാണെന്നും എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. എസ്എഫ്ഐ സമരം തുടരുമെന്നും വിസിയുടെ നയങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് മുഹമ്മദ് […]Read More

Kerala Top News

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നാല് പേർ ജനറൽ

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് […]Read More

National Top News

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം പൈലറ്റുമാരുടെ എൻഞ്ചിൽ നിയന്ത്രണത്തെ സംബന്ധിച്ച്

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിലുള്ള കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന് ബോയിംഗ് 787 ഡ്രീംലൈനറിലെ സാങ്കേതിക തകരാറുകൾക്ക് പകരം പൈലറ്റുമാരുടെ തീരുമാനങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൈലറ്റുമാർ അപകടസമയത്ത് വിമാനം നിയന്ത്രിച്ച രീതി, അവരുടെ പരിശീലനം, മാനസിക-ശാരീരികാവസ്ഥ എന്നിവയെ വിശദമായി വിലയിരുത്തുകയാണ് അന്വേഷണ സംഘങ്ങൾ. കോക്ക്പിറ്റിൽ പൈലറ്റുമാരുടെ ആശയവിനിമയവും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിൽ പ്രകാശത്തിൽ വന്നത്, വിമാനം പറന്നുയരുമ്പോഴേ രണ്ടു എഞ്ചിനുകളിലേക്കുമുള്ള ഇന്ധനപ്രവാഹം […]Read More

Kerala Top News

‘രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം’; വി സിക്ക് കത്ത് നൽകി മിനി കാപ്പൻ

കേരള സർവകലാശാലയിൽ രജിസ്ട്രാർ ചുമതലയുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടയിൽ രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി വി.സിക്ക് കത്തയച്ചു. സർവകലാശാലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പരിഗണിച്ചാണ് താൻ പദവി ഏറ്റെടുക്കാൻ തയാറാകാത്തതെന്ന് കത്തിൽ മിനി കാപ്പൻ അറിയിച്ചു. കഴിഞ്ഞ ഏഴാം തീയതിയിലാണ് മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകാനുള്ള ഉത്തരവ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇറക്കിയത്, എന്നാൽ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത് ഇന്നലെ രാവിലെ മാത്രമാണ്. ഇതിനൊപ്പം […]Read More

Kerala Top News

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം; രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിൽ

ഏറെ വിവാദമായ സുരേഷ് ​ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രമായ ജാനകി വിയെ പേരെടുത്ത് വിളിക്കുന്ന ഭാഗമാണ് മ്യൂട്ട് ചെയ്തിട്ടുള്ളത്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, തുടര്‍ച്ചയായി ഈ രീതിയിൽ ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ […]Read More

Gadgets

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന […]Read More

Kerala Top News

സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയിൽ അന്വേഷണം; പരാതിക്കാരന്റെ മൊഴിയെടുക്കും, തെളിവ് ഹാജരാക്കണമെന്ന് വനംവകുപ്പ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരൻ ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുലിപ്പല്ല് മാല ഉപയോഗിച്ച കേസിൽ ‘വേടൻ’ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ​ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി ഉയര്‍ന്നത്. സുരേഷ് ഗോപി കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes