Latest News

Month: July 2025

Kerala Top News

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയാകും; സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം. മോചന ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഷെറിന് ജയില്‍ മോചിതയാകാന്‍ സാധിക്കും. കണ്ണൂര്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ശിക്ഷാ ഇളവ് നല്‍കാനുള്ള ശിപാര്‍ശവന്നതിന് ശേഷവും മറ്റൊരു തടവുകാരിയുമായുണ്ടായ സംഘര്‍ഷത്തില്‍ ഷെറിനെതിരെ നടപടികള്‍ ഉണ്ടായിരുന്നു. ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് […]Read More

Kerala National Politics Top News

പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് വീണ്ടും ശശിതരൂർ; ‘മോദി വ്യക്തിപ്രഭാവമുള്ള നേതാവ്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ […]Read More

Kerala Top News

റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍; നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടം

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ വാട്‌സാപ്പിലൂടെ. സിനിമാ മേഖലയിലുള്ളവര്‍ക്കും ലഹരിയെത്തിച്ചെന്ന് കണ്ടെത്തല്‍. കച്ചവടത്തിനായി 750 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. നടന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടം. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് റിന്‍സി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയാണ് തെളിവുകൾ. ഉപഭോക്താക്കള്‍ക്ക് ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തുവെന്ന് കണ്ടെത്തി. റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പൊലീസ് സംഘം ഫ്‌ളാറ്റിലെത്തിയത്. […]Read More

National Politics Top News

മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം. പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ്‌ റൗട്ട് ചോദിച്ചു. ’75 വയസായാൽ, അതിനർത്ഥം എല്ലാം […]Read More

Kerala Top News

കേരള സർവകലാശാല സസ്‌പെന്‍ഷന്‍ വിവാദം; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സർവകലാശാലയിൽ സസ്‌പെന്‍ഷനു വിധേയനായ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ പ്രവേശിച്ചതിനെതിരെ ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗങ്ങൾ രംഗത്ത്. രജിസ്ട്രാർ സർവകലാശാലയിലെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ വീണ്ടും ഇടപെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, ഇതിലൂടെ സർവകലാശാലയുടെ രേഖകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പരാതി. സര്‍വകലാശാലാ ആസ്ഥാനത്ത് സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും, ഇനി സുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടേണ്ട സാഹചര്യമുണ്ടെന്നും ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് […]Read More

Kerala Top News

തിരുവനന്തപുരം വിമാനത്താവളത്തിൽ താത്കാലികമായി നിർത്തിയിട്ട ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഉടൻ മടങ്ങും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകരാറുമൂലം കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35, അടുത്ത ആഴ്ചയോടെ മടങ്ങുമെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്, എയർ ഇന്ത്യയുടെ ഹാങ്ങറിലാണ് ഈ പ്രവൃത്തികൾ നടക്കുന്നത്. വിമാനം ശരിയായി പ്രവർത്തിക്കാനുള്ള ആവശ്യമായ പരിചരണത്തിന് നേതൃത്വം നൽകുന്നത് ബ്രിട്ടനിൽ നിന്ന് എത്തിയ 14 അംഗ വിദഗ്ധസംഘമാണ്. വിമാന നിർമ്മാതാക്കളായ അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ സാങ്കേതിക വിദഗ്ധരും സംഘത്തിലുണ്ട്. ഇതോകെ കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടീഷ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ […]Read More

Technology Top News world News

ആക്‌സിയം ഫോർ ദൗത്യം; ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര ജൂലൈ 14ന് ശേഷം

ആക്‌സിയം ഫോർ ദൗത്യത്തിന്റെ ഭാ​ഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ദൗത്യത്തിലുൾപ്പെട്ട നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷമായിരിക്കും. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. എന്നാൽ മടക്കയാത്രയുടെ യഥാർത്ഥ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ […]Read More

sports Top News

മോശം പ്രകടനം; ഫിഫ റാങ്കിങില്‍ ഇന്ത്യൻ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സ്ഥാനം 133ലേക്ക്

ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യൻ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സ്ഥാനം 133ലേക്ക്. വനിതാ ഫുട്ബോൾ ടീം മികച്ച നേട്ടങ്ങളുമായി മുന്നേറുന്നതിനിടെയാണ് പുരുഷ ടീം റാങ്കിൽ 133ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കഴിഞ്ഞ തവണ പുറത്തിറക്കിയ റാങ്കിങില്‍ ടീം 126ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും മോശം റാങ്കിലേക്കാണ് ടീം എത്തിയതെന്നും ശ്രദ്ദേയമാണ്. 2016- 17 സീസണിലാണ് ഇതിനു മുന്‍പ് ടീം 130നു മുകളില്‍ സ്ഥാനത്തേക്ക് എത്തിയത്. വിരമിച്ച ഇതിഹാസ താരം സുനില്‍ ഛേത്രിയെ തിരികെ വിളിച്ചു […]Read More

Kerala Top News

“വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള”: പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ

അനുപമ പരമേശ്വരനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചിത്രത്തിന്റെ നവീകരിച്ച പതിപ്പ് സമർപ്പിക്കുന്നത്. സെൻസർ ബോർഡിന്റെ നിർദേശപ്രകാരം, ചിത്രത്തിന്റെ മുഴുവൻ പതിപ്പ് സമർപ്പിക്കേണ്ടതില്ല. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തതും, സബ് ടൈറ്റിലുകൾ ആവിശ്യാനുസരണം എഡിറ്റ് ചെയ്തതുമാണ് സമർപ്പിക്കുന്നത്. ചിത്രത്തിന് “വി. […]Read More

sports Top News

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്ക് കാരണമെന്നു ഇയാള്‍ പൊലീസിന് നൽകിയ മൊഴി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes