Latest News

Month: July 2025

Entertainment Top News

‘നയൻ താരയും വിഘ്നേഷും വേർപിരിയുന്നു’; മറുപടിയുമായി താരം

മലയാളികളുടെ പ്രിയ നടിയാണ് തെന്നിന്ത്യൻ നടി നയൻ താര. വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താരം, ജീവിതത്തിലെ പ്രധാന കാര്യങ്ങളൊക്കെയും പ്രേഷകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നയൻസ്. വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള മറുപടിയാണ് താരം സോഷ്യൽ മീഡിയയിലൂടെ നൽകിയിരിക്കുന്നത്. വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാര മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമാശ […]Read More

Top News world News

നിമിഷപ്രിയ വധശിക്ഷ: ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി പ്രതികരിച്ചു. ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ മുഖേനയാണ് ഈ വിവരം അറിയിക്കേണ്ടതെന്നും, വിശദമായ വാദം ജൂലൈ 14ന് നടക്കുമെന്നും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് ജോയ്മല്ല്യ ബാഗ്ച്ചിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ സുപ്രീംകോടതിയെ സമീപിച്ചാണ് നടപടി […]Read More

Kerala Top News

പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 153.20 കോടി രൂപ

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്. അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം […]Read More

Kerala Top News

കീം പരീക്ഷാഫലം റദ്ദാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളി: റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി

കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം (KEAM) പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിച്ചിരിക്കുകയാണ് ഡിവിഷൻ ബെഞ്ച്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ തീരുമാനത്തിൽ ഇടപെടാനില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണനും ഉൾപ്പെട്ട ബെഞ്ചാണ് സർക്കാർ അപ്പീൽ തള്ളിയത്. കഴിഞ്ഞ ബുധനാഴ്‌ച സിംഗിൾ ബെഞ്ച് കീം പരീക്ഷാ ഫലം റദ്ദാക്കിയിരുന്നു. എൻജിനീയറിങ്ങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായിരുന്നു ഈ റാങ്ക് ലിസ്റ്റ്. […]Read More

Kerala Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽയെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പ്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുല്ളതിനാൽ മത്സ്യ ബന്ധനതെഴിലാളികളും വിമോദയാത്രയ്ക്ക് പോകുനന്വരും ശ്രദ്ധിക്കുക.കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള […]Read More

Gadgets

പലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവിട്ടല ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ഉപരോധം

ഇസ്രായേലിന്റെ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക നടപടികളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന നിലപാടുമായി പ്രവർത്തിച്ച ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപരോധം. ഇറ്റാലിയൻ അഭിഭാഷകയും, യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണാധികാരിയുമായ അൽബനീസ്, ഗാസയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും യുദ്ധക്കുറ്റങ്ങൾ വിളിച്ചു പറയുന്ന ഇടപെടലുകളാണ് ഫ്രാൻസെസ്‌ക അൽബനീസിന് വിലക്കേർപ്പെടുത്തുവാൻ കാരണമായത്. അൽബനീസിനെ അവരുടെ സ്ഥാനത്ത് നിന്ന് നീക്കാൻ യുഎസും ഇസ്രായേലും ഐക്യരാഷ്ട്ര സഭയിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ആ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ട്രംപ് […]Read More

National Top News

മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ […]Read More

Top News world News

ബ്രസീലിന് മേൽ 50% തീരുവ ചുമത്തി: ബോൾസോനാരോയെ പിന്തുണച്ച് ട്രംപ് പ്രതികാര നടപടിയിൽ

മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോക്കെതിരായ നിയമനടപടികളിൽ പ്രതിഷേധിച്ച്, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രസീലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രമല്ല, ഔപചാരിക കത്ത് രൂപത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ അഭിസംബോധന ചെയ്ത് ട്രംപ് ഈ തീരുമാനം അറിയിക്കുകയും ചെയ്തു. രാജ്യങ്ങളുടെ പേരുകളിലും തീരുവ നിരക്കുകളിലും മാത്രം വ്യത്യാസം വരുത്തിയ കത്തുകളിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ജെയർ ബോൾസോനാരോയെക്കുറിച്ചുള്ള അതിശയോക്തികളും ആക്ഷേപങ്ങളും […]Read More

Kerala Top News

ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാർ ചുമതല

കേരള സർവകലാശാലയിൽ രജിസ്ട്രാർ സ്ഥാനത്തെ ചുറ്റിയുള്ള വിവാദങ്ങൾക്കിടയിൽ ഡോ. മിനി കാപ്പന് പുതുതായി ചുമതല നൽകി വൈസ് ചാൻസലർ ഡോ. സിസ തോമസ് ഔദ്യോഗിക ഉത്തരവിറക്കി. നേരത്തെ തന്നെ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും, ഔദ്യോഗിക ഉത്തരവ് ഇറക്കപ്പെട്ടിരുന്നില്ല. ഇതോടെ സർവകലാശാലയിൽ അസാധാരണമായ ഭരണക്രമങ്ങൾ തുടരുകയാണ്. ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന്റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്. ഈ തീരുമാനങ്ങളും സർവകലാശാലയുടെ അകത്തളങ്ങളിൽ അപ്രതീക്ഷിത രാഷ്ട്രീയവിഭാഗീകരണങ്ങളും അശാസ്ത്രീയ തീരുമാനങ്ങളിലേക്കുമാണ് നയിക്കുന്നതെന്നാണ് വിലയിരുത്തേണ്ടത്. മിനി കാപ്പൻ ഔദ്യോഗിക […]Read More

Kerala Top News world News

ആകാശത്ത് ഇന്ന് ബക്ക് മൂണ്‍ കാണാം

ജൂലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) ആകാശത്ത് കാണാം. ജുലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം. സൂര്യാസ്തമയത്തിനുശേഷം ഈ ചന്ദ്രന്‍ ദൃശ്യമാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 7.42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍, ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ്ണചന്ദ്രനില്‍ ഒന്നാണ്. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും. തെളിഞ്ഞ ആകാശമായാല്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes