Latest News

Month: July 2025

Kerala Top News

9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് എം.എസ്.സി; തീരുമാനം ആഗസ്റ്റ് 7ന് ഹൈക്കോടതിയിൽ

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ കഴിയില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി (MSC) ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾ കെട്ടിവയ്ക്കാൻ തയ്യാറുള്ള തുക എത്രയെന്നത് അറിയിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്‌തു. കപ്പൽ കമ്പനിക്ക് ഹൈക്കോടതി രണ്ടു ആഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ നിർദേശം നൽകി. കൊച്ചി തീരത്ത് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞത് മാത്രമാണു പരിസ്ഥിതി പ്രശ്നമെന്നു കമ്പനി വാദിച്ചു. ഇടക്കാല ഉത്തരവ് മാറ്റം വരുത്തേണ്ടതെന്തെന്ന് ഓഗസ്റ്റ് 7-നു കോടതി പരിഗണിക്കുമെന്ന് അറിയിച്ചു. കപ്പല്‍ അറസ്റ്റ് ഒഴിവാക്കാൻ […]Read More

Kerala Top News world News

നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം

നിമിഷ പ്രിയയെ മരണമുഖത്തു നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവർത്തകർ. യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനിരിക്കെയാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇനിയുള്ള പ്രതീക്ഷകൾ തലാലിന്റെ കുടുംബത്തിന്റെ കനിവിലും അധികൃതരുടെ സമയബന്ധിതമായ ഇടപെടലിലും ആണുള്ളത്. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം അറിയിച്ചു. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്‍റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് […]Read More

Kerala Politics Top News

സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് തീരുമാനം. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്താനും സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം. സമീപകാലത്ത്‌ ഒന്നും ഇല്ലാത്ത വിധം […]Read More

Kerala Top News

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില: മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിൻ്റെ […]Read More

Kerala Politics Top News

ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങൾ; കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക, സർവ്വകലാശാല സംഘർഷത്തിൽ പ്രതികരിക്കാതെ ഗവർണ‍ർ

കേരള സർവകലാശാലയിലെ സംഘർഷങ്ങളിൽ പ്രതികരിക്കാതെ ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു. സർവകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പ്രശംസിച്ചു. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ […]Read More

Kerala Politics Top News

യുദ്ധക്കളമായി കേരളാ സർവകലാശാല: ക്യാമ്പസിനു, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു

വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേരള സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. എഎൈഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഐവൈഎഫ് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. എ ഐ വൈഎഫ് പ്രവർത്തകർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വി ഡി സതീശനെതിരെയും ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നു. ആർഎസ്എസ് ഏജന്റായി വി […]Read More

Health Kerala Top News

നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക: കേരളം നാലാം സ്ഥാനത്തേക്ക്

നീതി ആയോഗിന്റെ 2023-24ലെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നിരവധി ഘടകങ്ങളിൽ ദേശീയ ശരാശരിയെ മറികടന്നെങ്കിലും, ചില ആശാസ്ത്രീയ പ്രവണതകളാണ് സംസ്ഥാനത്തിന് ഉയർന്ന റാങ്കിന് തടസ്സമായത്. കണക്കിലെടുത്ത 11 സൂചകങ്ങളിൽ അഞ്ചിൽ കേരളം ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും, പ്രതിരോധ കുത്തിവയ്‌പ്പ്, വീടുകളിൽ പ്രസവം, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികൾ തുടങ്ങിയവയിൽ സംസ്ഥാനത്തിന് കുറവ് പ്രകടനം പുറത്തുവന്നു. ഗുജറാത്താണ് ദേശീയതലത്തിൽ ആദ്യ സ്ഥാനത്ത് (90 പോയിന്റ്). മഹാരാഷ്ട്രയും (84), ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയും (83) കേരളത്തിനുമുമ്പിലാണ്. കേരളത്തിനൊപ്പം കര്‍ണാടകയും […]Read More

Health Kerala Top News

നിപ്പ ആശങ്ക; ഇടപെടാതെ അധികൃതര്‍

പാലക്കാട് നിപ്പ ആശങ്കയിൽ ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോഴും വവ്വാൽ ശല്യത്താൽ പൊറുതിമുട്ടുകയാണ് ഷൊർണൂർ ചുഡുവാലത്തൂർ നിവാസികൾ. ചുഡുവാലത്തൂർ ക്ഷേത്രത്തിന് സമീപത്തുള്ള മരങ്ങളിലാണ് ആയിരകണക്കിന് വവ്വാലുകൾ നിലയുറപ്പിച്ചിരിക്കുന്നത്. നാട് വളഞ്ഞ വവ്വാലുകൾ നിപ്പ രോഗമുണ്ടാക്കാനിടയാക്കുമോ എന്നാണ് ഭീതി. എല്ലാ മരങ്ങളിലും ഇലകളെക്കാൾ വവ്വാലുകളുണ്ട്. നാട്ടുകൽ സ്വദേശിക്കു നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ ചുഡുവാലത്തൂരിലെ നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരങ്ങളിലാണ് വവ്വാലുകൾ കൂട്ടമായി എത്തിയിരിക്കുന്നത്. വവ്വാലുകൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ എല്ലാ വീടുകളിലെ കിണറുകളും ഷീറ്റുകൾ […]Read More

National Top News

വിജയ് ദേവരകൊണ്ട, പ്രകാശ് രാജും ഉൾപ്പെടെ 27 പേർക്കെതിരെ ഇഡി കേസ്

വാതുവെപ്പ് അപേക്ഷ അഴിമതിയുമായി ബന്ധപ്പെട്ട് 29 സെലിബ്രിറ്റികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിൽ സൈബരാബാദ് പോലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമുഖ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, മഞ്ചു ലക്ഷ്മി, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി എന്നിവരും കേസിൽ പ്രതികളാണ്. വ്യക്തികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ പാതകളും ഇഡി നിലവിൽ പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം […]Read More

Kerala Top News

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം,

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മകനെ സർക്കാർ ജോലി നൽകും. കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകാനും ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ നേരത്തെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) നേരത്തെ തീരുമാനമെടുത്തിരുന്നു. ജൂലൈ 3ന് കോട്ടയം മെഡിക്കൽ കോളേജിലെ 14-ാം വാർഡിലെ ഒരു കെട്ടിടഭാഗം തകർന്നുവീണ് സംഭവമുണ്ടാകുകയായിരുന്നു. രോഗിയായ മകളെ നോക്കാൻ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes