ദിനോസറുകളുടെ തുടക്കകാലത്ത് ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന പെട്രോസോറുകളുടെ 20.9 കോടി വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി. നോർത്ത് അമേരിക്കയിലെ പെട്രിഫൈഡ് ഫോറസ്റ്റ് നാഷനൽ പാർക്കിലാണ് ‘പറക്കുന്ന മുതലകൾ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയത്. കടൽകാക്കയുടെ വലിപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന ഇവ നദികളിൽ മത്സ്യങ്ങളെയും മറ്റും ആഹാരമാക്കി ജീവിച്ചിരുന്നവയാണ് എന്നാണ് അനുമാനം. ഫോസിലുകളുടെ സംരക്ഷിത കേന്ദ്രമെന്ന നിലയിൽ പ്രശസ്തമായ പെട്രിഫൈഡ് ഫോറസ്റ്റ് നാഷനൽ പാർക്ക്. പെട്രോസോറുകളുടെ ഫോസിലുകൾ ഇവിടെ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നില്ല. ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റ് 7 ജീവികളുടെ […]Read More
പാർലമെന്റ് അംഗവും എഴുത്തുകാരനുമായ ഡോ. ശശി തരൂരിന് 2024ലെ പി. കേശവദേവ് സാഹിത്യപുരസ്‌കാരം. ‘Why I Am a Hindu’, ‘The Battle of Belonging’ തുടങ്ങിയ കൃതികളുടെ സാഹിത്യ മൂല്യവും സാമൂഹിക പ്രസക്തിയും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തരൂരിനെ തെരഞ്ഞെടുത്തത്. ഡയബറ്റോളജിസ്റ്റായ ഡോ. ബൻഷി സാബുവിനാണ് ഇത്തവണത്തെ ഡയബ്‌സ്‌ക്രീൻ അവാർഡ്. പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രമേഹ പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾക്കും അതിലൂടെയുള്ള ജനജാഗ്രതാ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 50,000 രൂപയും, […]Read More
ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം, 2005 പ്രകാരം 2004 ഡിസംബർ 20ന് ശേഷം മരിച്ച ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എസ്. ഈശ്വരൻ ആണ് പ്രസക്തമായ വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശിനികളായ സഹോദരിമാർ നൽകിയ അപ്പീൽ ഹർജിയിലായിരുന്നു ഈ നിർണായക വിധി. ഹൈക്കോടതി, സ്വത്തുവിതരണം സഹോദരനും പെൺമക്കൾക്കും തുല്യമായി നടത്തണമെന്ന നിർദേശവും പുറപ്പെടുവിച്ചു. പിതാവിന്റെ സ്വത്തിൽ തുല്യാവകാശം അനുവദിക്കരുതെന്ന വാദവുമായി പ്രതിപക്ഷങ്ങൾ രംഗത്തെത്തിയിരുന്നു. കേരള കുടുംബസമ്പ്രദായ നിയമത്തിലെ ചട്ടങ്ങൾ പ്രകാരം, […]Read More
അത് ഇന്ത്യ പറയുന്നയാളല്ല, വെറും ‘സാധാരണക്കാരൻ’; ഭീകരനെക്കുറിച്ച് പാക്ക് മുൻ വിദേശകാര്യമന്ത്രി
ആഗോള ഭീകരപ്പട്ടികയിലുള്ള ഭീകരനെ ‘സാധാരണക്കാരൻ’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖർ.മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരച്ചടങ്ങുകൾക്ക് റൗഫ് നേതൃത്വം നൽകുന്ന ചിത്രം പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരത്തിന് നേതൃത്വം നൽകിയ ഹാഫിസ് അബ്ദുൽ റൗഫ് ഒരു സാധാരണ പാക്കിസ്ഥാൻ പൗരനാണെന്നും യുഎസ് പട്ടികയിലുള്ള ആഗോള ഭീകരനല്ലെന്നും ഹിന റബ്ബാനി പറഞ്ഞു. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ജമാഅത്തുദ്ദ അവ പ്രവർത്തകനും ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ ഹാഫിസ് […]Read More
നിമിഷപ്രിയയെ രക്ഷിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകി കെ. രാധാകൃഷ്ണൻ
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. കേസ് അതീവ സങ്കീർണ്ണവും ദാരുണവുമായ പശ്ചാത്തലത്തിൽ ആണെന്നതും, വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നതിൽ നിന്ന് തിരികെവരാൻ സമയപരിധി വളരെ കുറവാണെന്നതും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ ഇപ്പോൾ യെമനിലെ ജയിലിൽ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് വധശിക്ഷ 2025 ജൂലൈ […]Read More
നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനഫലം കാത്ത് ആരോഗ്യമേഖല
മലപ്പുറം ജില്ലയിൽ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒരു സ്ത്രീ മരിച്ചു. കോട്ടക്കൽ സ്വദേശിനിയാണ് മരിച്ചത്. മങ്കടയിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയുടെ തീവ്രപരിശോധന വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന വ്യക്തിയാണ്. മരണശേഷം മൃതദേഹം ബന്ധുക്കൾ സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഇടപെട്ട് തടഞ്ഞു. നിപ വൈറസ് സ്ഥിരീകരിക്കപ്പെടുകയോ ഇല്ലയോ എന്നതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ സംസ്‌കാര നടപടികൾ പുരോഗമിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്ത് നിപ ബാധിതരുമായി സമ്പർക്കം ഉണ്ടായവരുടെ എണ്ണം 241 ആയി. ഇതിൽ […]Read More
ബ്രിക്‌സ് രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുമേൽ 10% അധിക തീരുവ: ട്രംപിന്റെ പ്രഖ്യാപനം
ബ്രിക്‌സ് രാജ്യങ്ങൾക്കും (ഇന്ത്യ ഉൾപ്പെടെ) ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്കുമേൽ 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുന്നതായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്‌സ് എന്ന സംഘടന രൂപംകൊണ്ടത് അമേരിക്കയ്ക്ക് പ്രതിസന്ധിയുണ്ടാക്കാനും ഡോളറിന്റെ ആധിപത്യം തളർത്താനുമാണെന്ന് ആരോപിച്ച് ട്രംപ്, വാഷിങ്ടണിലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ ഇത് വ്യക്തമാക്കി. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ നേരത്തെ പങ്കുവെച്ച കത്തിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, […]Read More
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും ജോലിയിലേക്ക്; ഗോൾഡ്മാൻ സാക്സിലെ ഉപദേശക
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും നിക്ഷേപ–ധനകാര്യ രംഗത്തേക്ക് തിരിച്ചെത്തി. പ്രശസ്തമായ ആഗോള ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൽ സീനിയർ അഡ്വൈസർ എന്ന നിലയിലാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റിരിക്കുന്നത്. 2001 മുതൽ 2004 വരെ സുനക് ഗോൾഡ്മൻ സാക്സിൽ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. 2022 ഒക്ടോബറിൽ ലിസ് ട്രസിന്റെ രാജിയെ തുടർന്ന് ബ്രിട്ടൻ പ്രധാനമന്ത്രിയായ സുനക്, 2024 ജൂലൈ കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയെ നയിച്ചു. എന്നാൽ, ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് ചരിത്രത്തിലെ തന്നെ […]Read More
ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യയിൽ ചൂട് കൂടുന്നത് ഇരട്ടി വേഗത്തിലെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (WMO) റിപ്പോർട്ട്.1961-1990 കാലഘട്ടത്തേതിനെക്കാള്‍ 1991-2024ല്‍ ചൂട് ഇരട്ടിയായി എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ശരാശരി താപനിലയേക്കാൾ 1.04 ഡിഗ്രി സെൽഷ്യസ് വർധനവാണ് 2024 ൽ രേഖപ്പെടുത്തിയത്. ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലായിരുന്നു. 2024-ൽ ഇന്ത്യ ഉൾപ്പടെ ഏഷ്യയുടെ പല ഭാഗങ്ങളിലും നീണ്ടുനിൽക്കുന്ന തീവ്ര ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടു. രാജ്യത്തുടനീളം ഉഷ്ണ തരംഗങ്ങളിൽ 450ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. ഏഷ്യയിൽ സമുദ്രോപരിതല താപനില […]Read More
ഗവർണർക്കെതിരെ സമരം എന്ന പേരിൽ സിപിഎം കാണിച്ചുകൂട്ടുന്ന സമരാഭാസം ഗുണ്ടായിസമാണെന്നും ഇത് അവസാനിപ്പികാണാമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇന്നലെ സമരം എന്ന പേരിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമാണ്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുന്ന പൊലീസും എസ്എഫ്ഐ പ്രവർത്തകർക്ക് ഗുണ്ടായിസം കാണിക്കാൻ കുടപിടിക്കുന്ന പൊലീസുമാണ് ഇവിടെയുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിനിടെ ബലിയാടാകുന്ന വിദ്യാർഥികളുടെ കാര്യം നോക്കുന്നതിനു പകരം യൂണിവേഴ്സിറ്റി കോളജിൽ പോയി […]Read More

