Latest News

Month: July 2025

Technology Top News world News

ആപ്പിളിന്റെ പുതിയ സിഒഒ ആയി ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ

പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ചമുതലയേൽക്കാൻ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് സാബിഹ് ഖാൻ. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത് സാബിഹ് ഖാൻ സ്ഥാനമേൽക്കുന്നത്. നിലവില്‍ സാബിഹ് ഖാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാന് നിലവിലെ ആപ്പിള്‍ സിഇഒ ആയ ടിം കുക്ക് […]Read More

Entertainment Top News world News

യൂട്യൂബ് മോണിട്ടെെസേഷൻ പോളിസിയിൽ മാറ്റം; പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന്

കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഈ അടുത്ത് 16 വയസ്സിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീമിങ്ങ് ചെയ്യണമെങ്കിൽ മുതിർന്നവർ ആ ലൈവ്സ്ട്രീമിങ്ങിൽ ഉണ്ടാകണം എന്ന പുതിയ നയം ഈ മാസം 22 മുതൽ കൊണ്ടുവരുന്നതിനു പിന്നാലെം വീണ്ടും പോളിസികളിൽ മാറ്റം വരുത്തിയിരിക്കുകയാണ് യുട്യൂബ്. മോണിട്ടെെസേഷൻ പോളിസിയിലാണ് മാറ്റം കൊണ്ടു വരുന്നത്. ഒരേ വിഡിയോ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെ തടയുന്നതിന്റെ ഭാ​ഗമായി ഇനി മുതൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് […]Read More

National Top News

പ്രധാനമന്ത്രി മോദി ഈ മാസം യുകെ സന്ദർശിച്ചേക്കും ; ഇന്ത്യ-യുകെ വ്യാപാര കരാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുകെ സന്ദർശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഇരുപക്ഷവും ഔദ്യോഗികമായി ഒപ്പുവെയ്ക്കുന്നതിവ് പുറമെ പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ സന്ദർശനത്തിനുള്ള തീയതി തീരുമാനിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇന്ത്യയും യുകെയും ഔദ്യോഗികമായി […]Read More

Kerala Top News

മുഖ്യമന്ത്രിയാവാൻ തരൂർ യോഗ്യനെന്ന് സർവേ

മുഖ്യമന്ത്രി സർവ്വേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്.28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ, യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 4 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 […]Read More

National Top News

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു; രണ്ടു പേർ മരിച്ചു

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു വീണു; രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്.വിമാനം പൂർണമായും തകർന്ന് കത്തിയ നിലയിലാണ്. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബനോഡ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു.വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനമാണ് തകർന്നത്. വിമാനം പൂർണമായും കത്തിയ നിലയിലാണ് ഉള്ളത്. വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ അവിടെ ഓടി എത്തുകയായിരുന്നു. രണ്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊലീസും മറ്റ് സൈനിക വിഭാഗങ്ങളുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഏത് വിമാനത്താവളത്തിൽ നിന്നാണ് വിമാനം […]Read More

National Top News

ഗുജറാത്തിലെ വഡോദരയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണ് 10 പേർ മരിച്ചു

ഗുജറാത്തിലെ വഡോദരയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണ് 10 പേർ മരിച്ചു. മഹിസാഗർ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. രണ്ട് തൂണുകൾക്കിടയിലുള്ള പാലത്തിന്റെ മുഴുവൻ സ്ലാബും അപകടത്തിൽ തകർന്നു. 5 വാഹനങ്ങളാണ് നദിയിലേക്ക് വീണത്. 30 വർഷത്തിലധികം പഴക്കമുള്ള പാലമാണിത്. അപകടം രാത്രിയിലായതിനാലായിരുന്നതിിനാൽ വൻദുരന്തമാണ് ഒഴിവായത്. 30 വർഷത്തിലധികം പഴക്കമുള്ള പാലമാണിത്. ഈ പാലത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, മൂന്ന് മാസം മുമ്പ് 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. പുതിയ പാലത്തിന്റെ രൂപകൽപ്പനയും […]Read More

Kerala Top News

പേരൂർക്കട വ്യാജ മാലമോഷണ കേസ്; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്

പേരൂർക്കട വ്യാജ മാലമോഷണ കേസ് അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമുതല.ബിന്ദുവിന്റെ പരാതിയെ തുടർന്ന് എസ്.സി-എസ്.ടി കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം ക്രെെംബ്രാഞ്ചിന് വിട്ടത്. വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ , മകൾ നിഷ ,എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരാണ് പ്രതികൾ. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറിൽ‌ ഗുരുതര പരാമർശങ്ങളുണ്ടായിരുന്നു. എസ്.ഐയും, എ.എസ്.ഐയും ചേർന്നു ബിന്ദുവിനെ അന്യായമായി തടഞ്ഞുവെച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താതെയെന്നും […]Read More

Kerala Top News

സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

കേരളത്തിലെ ഇന്ന് സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 9,060 രൂപയിൽ നിന്ന് ഒരു ഗ്രാം സ്വർണം 9,000 രൂപയിലേയ്ക്കും 72,480 രൂപയിൽ നിന്ന് പവൻ 72,000 രൂപയിലേയ്ക്കും എത്തി. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,818 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,000 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,364 രൂപയുമാണ്. ലോകത്തെ ഏറ്റവും […]Read More

National sports Top News

ശതകോടികള്‍ ബിസിനസ് മൂല്യം; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആ​ഗോള വാണിജ്യ കായിക മാമാങ്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആഗോള തലത്തില്‍ വൻ സാമ്പത്തിക മൂല്യമുള്ള കായിക മാമാങ്കമായി മാറിയതായി റിപ്പോര്‍ട്ട്. ശതകോടികള്‍ ബിസിനസ് മൂല്യമാണ് ഓരോ സീസണുകള്‍ കഴിയുമ്പോഴും ഐപിഎല്‍ സ്വന്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഐപിഎല്ലിന്റെ ബിസിനസ് മൂല്യം പത്ത് ശതമാനമാണ് വര്‍ധിച്ചത്. ആഗോള നിക്ഷേപ സ്ഥാപനമായ ഹൗലിഹാന്‍ ലോകിയുടെ (എച്ച്എല്‍) വിലയിരുത്തല്‍ പ്രകാരം ഐപിഎല്ലിന്റെ നിലവിലെ വിപണി മൂല്യം 155,000 കോടി രൂപ അഥവാ 18.5 ബില്യണ്‍ ഡോളര്‍ കവിയും. 2024 […]Read More

Education Kerala Top News

സംസ്ഥാന സർക്കാരിന് തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി.കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes