Latest News

Month: July 2025

Kerala Top News

പ്രധാനമന്ത്രിയുടെ പഞ്ച രാഷ്‌ട്ര സന്ദർശനം; ബ്രസീലിൽ വൻ സ്വീകരണം

പ്രധാനമന്ത്രിയുടെ പഞ്ച രാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സിൽവയുമായി ഇന്ന് ചർച്ച നടത്തും. തനിക്ക് ലഭിച്ച ഊർജസ്വലമായ സ്വീകരണത്തിൽ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ […]Read More

National Top News

ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന സ്വത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനും

ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന വസ്തുവഹകളുടെ നിയമപരമായ അനന്തരാവകാശം ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും ഇല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് സംബന്ധിച്ച് 25 വർഷം മുമ്പുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി പിന്നീട് തെറ്റ് എന്ന് തീരുമാനിച്ച ഒരു മുൻകാലവിധിയുടെ ചുവട് പിടിച്ചുള്ളതായിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. യഥാർത്ഥ അവകാശികൾക്ക് സ്വത്തിന്റെ എത്ര ഭാഗം ലഭിക്കുമെന്നുള്ളത് പുനപരിശോധിക്കേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് ദ്വിവേദി ചൂണ്ടിക്കാണിച്ചു. ഭോപാൽ റിയാസാത്തിന്റെ […]Read More

Gadgets

‘നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ വീണ്ടും നിയമക്കുരുക്കിൽ

നയൻതാരയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ വീണ്ടും നിയമക്കുരുക്കിൽ. മുൻപ് ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുൻപ് നയന്‍താരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചത്. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എപി ഇന്റര്‍നാഷണൽ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും […]Read More

Kerala Top News

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനും പ്രവർത്തകർ ശ്രമിച്ചു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ലെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം തുടരുമെന്നും ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന് എസ്എഫ്ഐ […]Read More

National Top News

പ്രേതബാധയുണ്ടെന്ന ആരോപണം; കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന ആരോപണത്തെ തുടർന്ന് കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഗീതമ്മയുടെ മകൻ സഞ്ജയ്‌ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ എത്തിയ രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടാരോപിച്ച് ഇതിനെതിരെ പൂജ ചെയ്യാൻ സഞ്ജയ്, ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് ​ഗീതമ്മയെ കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഗീതമ്മയുടെ വീട്ടിലെത്തി. തുടര്‍ന്ന് പൂജ കര്‍മങ്ങളെന്ന പേരില്‍ മര്‍ദനം ആരംഭിക്കുകയായിരുന്നു. നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ […]Read More

Top News world News

ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കെതിരെ തീരുവ ഭീഷണയുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് ഇന്ത്യാ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ട്രപ് വിശദീകരിച്ചത്. ‘ഞങ്ങള്‍ യുകെയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ചൈനയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനടുത്താണ്… ഞങ്ങള്‍ ചര്‍ച്ച നടത്തിയ മറ്റുള്ളവരുമായി, കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്’ ട്രംപ് പറഞ്ഞു. ബംഗ്ലാദേശ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള 14 രാജ്യങ്ങള്‍ക്ക് […]Read More

Kerala Top News

കോന്നി ക്വാറി അപകടം; തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു

പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷമാകും ഇനി തെരച്ചിൽ തുടരുക. നേരത്തെ NDRF-ദൗത്യസംഘത്തിലെ നാല് പേർ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും വലിയ പാറകൾ മൂടിക്കിടക്കുന്നതിനാൽ ഓപ്പറേറ്ററെ കണ്ടെത്താനാകാതെ മടങ്ങി. ക്യാബിന് മുകളിൽ ഉള്ള പാറ കഷ്ണങ്ങൾ മാറ്റാൻ ആണ് ദൗത്യ സംഘം ഇറങ്ങിയത്. അത് പൂർത്തിയാക്കി അവർ തിരികെ കയറി. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രൈൻ ഉടൻ എത്തും. ആവശ്യമെങ്കിൽ ആലപ്പുഴയിൽ […]Read More

Kerala Top News

ഡാര്‍ക്ക് നെറ്റ് ലഹരിക്കേസ്; പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

കേരളം നടുക്കിയ ഡാര്‍ക്ക് നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസൺ ബാബു, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ (എൻസിബി) കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഇവരുടെ ഇടപാട് വിപുലമായ നെറ്റ്‌വർക്ക് ആണെന്നും എൻസിബി കോടതിയിൽ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ എഡിസൺ ആദ്യം വ്യക്തിപരമായ ഉപയോഗത്തിനായി ലഹരിമരുന്നു വാങ്ങുകയും പിന്നീട് ഇതിന്റെ വ്യാപാരത്തിലേർപ്പെടുകയുമായിരുന്നു. രണ്ടു വർഷം മുൻപാണ് ഡാർക്ക് വെബ്ബിൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes