സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസ്; മുഖ്യപ്രതി നൗഷാദ് ഇന്ന്
വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും. വിസ കാലാവധി ഇന്ന് കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് നൗഷാദ് നാട്ടിൽ എത്തുന്നത്. വിസിറ്റിംഗ് വിസയ്ക്ക് ആണ് നൗഷാദ് വിദേശത്ത് പോയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് തന്നെ നൗഷാദിനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. തുടർന്ന് കോഴിക്കോട്ടെ അന്വേഷണ സംഘത്തിന് ഇയാളെ കൈമാറും. കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ,അജേഷ്, വൈശാഖ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ലഭിച്ച വിവരങ്ങളും നൗഷാദിനോട് ചോദിച്ചറിയും. […]Read More

