തിരുവനന്തപുരം: നാളെ ബസ് സമരത്തെ തുടർന്ന് കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സർവീസിനിറക്കാൻ നിർദ്ദേശിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ ഇറക്കി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായത്ര സർവീസുകൾ നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ പോലീസ് സഹായം തേടണമെന്ന് സർക്കുലറിൽ വ്യക്തമാക്കി.Read More
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രോപോലീത്തയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് തൃശൂർ കുരുവിളയച്ചൻ പള്ളിയിൽയാണ് സംസ്ക്കാരം. അടുത്ത രണ്ട് ദിവസങ്ങളിലായി പൊതുദർശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹം അന്തരിച്ചു. വയസ്സ് 85. 28-ാം വയസ്സിൽ മെത്രാപ്പോലീത്തയായി നിയമിതനാകുമ്പോൾ, ഭാരതത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായിരുന്നു അദ്ദേഹം. ഒടുവിലായി ചുമതലകളിൽ നിന്ന് വിരമിച്ചിരുന്നു.Read More
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല.Read More
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ
സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി തന്നെ സാന്ദ്ര അപമാനിചെന്നാരോപിച്ച് സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്ന ആളാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം […]Read More
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വഷണമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ബാക്കിയുളളത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്.Read More
ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ കനക്കുകയാണ്. ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.Read More
പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ളീനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം. സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. […]Read More
കോട്ടയം: നീർനായയുടെ കടിയേറ്റ് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സതേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയം മെഡിക്ക ൽ കോളേജ് ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.Read More
കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനാവാത്തതിനെ തുടർന്ന് സന്ദർശനം തടസ്സപ്പെടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ദർശനത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 9 നും 9:30 നും ഇടയിലാണ് […]Read More

