Latest News

Month: July 2025

sports

ക്യാപ്റ്റൻ കൂൾ@44; എംഎസ് ധോണിക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസനായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് നാൽപ്പത്തിനാലാം പിറന്നാൾ. ആരാധകരെ ത്രസിപ്പിച്ച ‘തല’ ധോണിക്ക്പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. ടൂർണമെന്റുകളിൽ കിരീടമില്ലാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിന് ശാപമോക്ഷമേകിയ നായകനാണ് ധോണി. 2007ൽ കുട്ടി ക്രിക്കറ്റിന്റെ പ്രഥമ ലോകകിരീടം നേടിക്കൊണ്ട് ഏകദിന കിരീടത്തിനായുള്ള രാജ്യത്തിന്റെ 28 വർഷത്തെ കാത്തിരിപ്പിനും അവസാനമിട്ടു ധോണി. 2013-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ഏക നായകനായി മാറി. “ഇന്ന് മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കൂ” […]Read More

world News

ടെക്സസിലെ മിന്നൽ പ്രളയം: 78 പേർ മരിച്ചു, അനുശോചനമറിയിച്ച് യുഎഇ

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 78 പേർ മരിച്ചു. ട്രാവിസ്, ബർനെറ്റ്, കെൻഡൽ, ടോം ഗ്രീൻ, വില്യംസൺ കൗണ്ടികളിൽ 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളെ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 40ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും എണ്ണം വർദ്ധിച്ചേക്കാമെന്നും ടെക്സസ് അധികൃതർ പറയുന്നു. രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോസ്റ്റ് ഗാർഡ് കൂടുതൽ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പ്രകാരം ഇതുവരെ 850ലധികം പേരെയാണ് […]Read More

Kerala

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും 2 പേര്‍ എറണാകുളം ജില്ലയിലുമാണ്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലും 5 പേര്‍ ഐസിയുലുമാണ്. പാലക്കാട് 4 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചികിത്സയ്ക്കായി എത്തുന്ന […]Read More

Kerala

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്നലെയാണ്  ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ മകൻ മരിച്ചത്. കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ലെന്നതിനാൽ ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിച്ചു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ […]Read More

Kerala

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൾക്ക് ഇന്ന് തുടർ ചികിത്സ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.Read More

Kerala

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം

പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് യുവതി ചികിത്സയിലുള്ളത്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ട് പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ സംസ്ഥാനത്ത് 383 പേർ സമ്പർക്ക പട്ടികയിലുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.Read More

Top News world News

മലയാളി തിളക്കം; ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു

ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ ടിഡി ടെൻസിയ സിബിക്ക് കൈമാറി. മലയാളിയായ ടെൻസിയ സിബി ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി – ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ്. ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് […]Read More

Kerala Top News

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം ഒരുതവണകൂടി ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകി. ലീഗ് അനുകൂല അധ്യാപക സംഘടന സ്കൂൾ സമയമാറ്റത്തെ രൂക്ഷമായ വിമർശിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരം എടുത്ത തീരുമാനമാണ്. എന്തെങ്കിലും ബദൽ നിർദ്ദേശമുണ്ടെങ്കിൽ നൽകാനും അധ്യാപകരോട് മന്ത്രി പറഞ്ഞു. അധ്യാപക സംഘടനയുമായുള്ള യോഗത്തിൽ ആറാമത്തെ അജണ്ടയായിട്ടാണ് സ്കൂൾ സമയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കവേയാണ് […]Read More

Gadgets

ഒമാൻ സ്വദേശികൾക്കെതിരായ തട്ടിക്കൊണ്ടുപോകൽ ആരോപണം തെറ്റിദ്ധാരണയായെന്ന് പൊലീസ്; കേസ് അവസാനിപ്പിച്ചു

റോഡിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഒമാൻ സ്വദേശികൾക്ക് എതിരെ ഉന്നയിച്ച ആരോപണം തെറ്റിദ്ധാരണയെന്ന് വ്യക്തമാക്കി പൊലീസ്. അഞ്ചും ആറും വയസുള്ള കുട്ടികൾക്ക് മിഠായി നൽകിയതിനെ തെറ്റായ രീതിയിൽ കുട്ടികൾ തിരിച്ചറിഞ്ഞതാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് കുട്ടികളുടെ കുടുംബം പരാതിപിന്‍വലിച്ചു. സംഭവത്തിൽ വ്യക്തത വന്നതോടെ, കുട്ടികളുടെ കുടുംബം പൊലീസിനോട് പരാതിയില്ലെന്ന് അറിയിക്കുകയും, കസ്റ്റഡിയിലിരുന്ന ഒമാൻ സ്വദേശികളായ മൂന്ന് അംഗ കുടുംബത്തെ വിട്ടയക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് […]Read More

Kerala sports Top News

കേരള ക്രിക്കറ്റ് ലീഗ് ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.KCL രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. അതിന്റെ പകുതിയിലധികം തുക നൽകിയാണ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes