Latest News

Month: July 2025

Kerala Top News

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു; എല്ലാ ജില്ലകളിലും മാർച്ച്

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സംസ്ഥാനമാകെ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് പ്രധാന മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ, വീണാ ജോർജിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നീളാൻ സാധ്യതയുണ്ടെന്ന് അറിയുന്നു. പൊലീസ് വൃത്തങ്ങൾ അറിയിച്ചു പ്രകാരം, മന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത സുരക്ഷാ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. മറ്റു ജില്ലകളിൽ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലായിരിക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന പ്രതിഷേധങ്ങൾക്കും കരിങ്കൊടി പ്രദർശനങ്ങൾക്കും […]Read More

Top News world News

ടെക്‌സസിൽ മിന്നൽ പ്രളയം: 13 പേർ മരിച്ചു, 20 കുട്ടികൾക്ക് കാണാതായി

അമേരിക്കയുടെ ടെക്‌സസ് സംസ്ഥാനത്തെ കേർ കൗണ്ടിയിൽ അപ്രതീക്ഷിതമായ മിന്നൽ പ്രളയം. പ്രളയത്തിൽ 13 പേർ മരിക്കുകയും, സമ്മർ ക്യാമ്പിൽ പങ്കെടുത്ത 20 പെൺകുട്ടികളെ കാണാതാവുകയും ചെയ്‌തു. ഗ്വാഡലൂപ്പ് നദിയിലാണ് അപകടകരമായ വെള്ളപ്പൊക്കം ഉണ്ടായത്. 45 മിനിറ്റിനുള്ളിൽ നദിയിലെ ജലനിരപ്പ് 26 അടിയോളം ഉയർന്നതോടെയാണ് പ്രളയം ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, ഒൻപത് പ്രത്യേക രക്ഷാസേന സംഘങ്ങൾ, അഞ്ഞൂറിലധികം രക്ഷാപ്രവർത്തകർ എന്നിവയെ ഉള്‍പ്പെടുത്തി വിപുലമായ തിരച്ചിൽ നടത്തുന്നുണ്ട്. മരണസംഖ്യ അടുത്ത […]Read More

Kerala

റാഗിംഗ്: എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. യൂണിഫോം ധരിക്കാത്തതാണ് മർദ്ദനത്തിന് കാരണം. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.Read More

Kerala

പാലക്കാട് ബൈക്ക് സ്കൂൾ ബസിനടിയിൽപെട്ട് അപകടം യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.Read More

Gadgets

ആശങ്ക പടർത്തി വാൻ ഹായ് കപ്പലിൽ വീണ്ടും തീ

കൊച്ചി: വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക. തീ കെടുത്താനുള്ള ശ്രമം തുടരുകയാണെന്നും തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്നും വിവരം പുറത്തുവരുന്നുണ്ട്. നിലവിൽ തീ ഉയർന്നത് കപ്പലിന്റെ അറയ്ക്കുള്ളിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ്. കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്.Read More

Gadgets

‘അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു; വി എസിന്റെ മകൻ അരുൺ കുമാർ

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി മകൻ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ അരുൺ കുമാർ പറയുന്നു. ഡയാലിസിസ് തുടരുന്നുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അണുബാധ ചെറുക്കാൻ ആന്റിബയോട്ടിക് ചികിത്സയും നൽകുന്നുണ്ട്.ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം തങ്ങളും വലിയ വിശ്വാസത്തിലാണെന്ന് അരുൺ കുമാർ പറഞ്ഞു.Read More

Kerala Top News

സൈന്യത്തിന് നൽകിയ വേതനം പുനരധിവാസത്തിന് ഉപയോഗിക്കാം: ഹൈക്കോടതി

മുൻ ദുരന്തസമയങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്ന 120 കോടി രൂപ മുണ്ടക്കൈ– ചൂരൽമല പുനരധിവാസ പദ്ധതിക്കായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം പ്രാധാന്യപൂർണ്ണമായ സാഹചര്യത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയെ പരിഗണിച്ചാണ് ഇടക്കാല അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര ആഭ്യന്തര-ധന മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. “രണ്ടാഴ്ചയ്ക്കുള്ളിൽ […]Read More

Kerala Top News

ഗവർണറുടെ അധികാരങ്ങൾ ഇനി പത്താം ക്ലാസ് പാഠപുസ്തകത്തിൽ; പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ഗവർണറുടെ ഭരണാധികാരവും അധികാരപരിധികളും ഇനി സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള വിഷയം ആകുന്നു. സാമൂഹ്യശാസ്ത്ര വിഷയത്തിലെ അവസാന പാഠഭാഗത്തിലായിരിക്കും ഈ വിഷയങ്ങൾ ഉൾപ്പെടുത്തുക. ഇതിനു വേണ്ടി ചേരുന്ന പാഠ്യപദ്ധതി (കരിക്കുലം) കമ്മിറ്റി ഇന്ന് ചേർന്ന് അംഗീകാരം നൽകി. പാഠഭാഗങ്ങളിൽ ഗവർണറെക്കുറിച്ചുള്ള ഭരണഘടനാപരമായ വേഷം, അധികാരപരിധികൾ, കൂടാതെ അടുത്തകാലത്ത് കോടതികൾ എടുത്ത തീരുമാനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിലമതിപ്പുള്ള സ്ഥാനം നൽകുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് ഭരണഘടനാത്മക ചട്ടങ്ങൾ വ്യക്തമായി മനസ്സിലാക്കാനാണ് ഈ സംയോജനം. രാജ്ഭവനിൽ നടന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ […]Read More

Kerala Top News

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം: ജൂലൈ 7ന് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ജൂലൈ 7-ന് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്രപരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, ചോറൂൺ, ദർശനം തുടങ്ങിയ ചടങ്ങുകൾ രാവിലെ 8 മുതൽ 10 വരെ നടത്താൻ അനുമതിയില്ല. ചടങ്ങുകൾ രാവിലെ 7 മണിക്ക് മുമ്പോ അല്ലെങ്കിൽ 10 മണിക്ക് ശേഷമോ നടത്തേണ്ടതായിരിക്കും. യാത്രാസൗകര്യങ്ങൾക്കും കടകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്രത്തിന് ചുറ്റുമുള്ള ‘ഇന്നർ റിംഗ്’ റോഡുകളിൽ വാഹന പാർക്കിംഗിന് അന്നേ […]Read More

Kerala Top News

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഹെെക്കോടതി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലറിന്റെ നടപടി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. അഡ്മിനിസ്ട്രേറ്റീവ് നടപടികളിൽ ഉചിതമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് വിശദമായ വിശദീകരണം ആവശ്യപ്പെട്ടാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഇടപെട്ടത്. സർവകലാശാലയും കേരള പൊലീസും ഈ കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും, സെനറ്റ് ഹാളിന് പുറത്ത് ഉണ്ടായ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച വിശദീകരണം പോലീസിൽ നിന്നും വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് വെറും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes