Latest News

Month: July 2025

Gadgets

ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6500 എംഎഎച്ച് ബാറ്ററി തുടങ്ങി തകര്‍പ്പന്‍ ഫീച്ചറുകള്‍; വരുന്നു

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ അവരുടെ വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലാവും വിവോ വി60 5ജി മൊബൈല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ. വിവോ എസ്30യുടെ അതേ ഡിസൈനാണ് ഒറ്റ നോട്ടത്തില്‍ വി60-നില്‍ കാണുന്നത്. വിവോ […]Read More

Gadgets

മിനി ഫ്ലാഗ്‌ഷിപ്പാവാന്‍ ഐഫോണ്‍ 17; ക്യാമറയിലും സ്ക്രീനിലും ചിപ്പിലും അപ്‌ഗ്രേഡ് എന്ന് സൂചന

ആപ്പിളിന്‍റെ ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലായിരിക്കും നാല് പുത്തന്‍ മൊബൈലുകള്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഐഫോണ്‍ 17-ല്‍ എന്തൊക്കെ ഫീച്ചറുകളായിരിക്കും ഉള്‍പ്പെടുക. ഐഫോണ്‍ 17-ന്‍റെതായി ആപ്പിള്‍ ഹബ് ലീക്ക് ചെയ്‌ത സവിശേഷതകള്‍ ചര്‍ച്ചയാവുകയാണ്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.3 ഇഞ്ച് വലിയ ഒഎല്‍ഇഡി പ്രോ-മോഷന്‍ ഡിസ്‌പ്ലെ ഉള്‍പ്പെടുമെന്ന് ആപ്പിള്‍ ഹബ് പറയുന്നു. മുന്‍ഗാമിയായ ഐഫോണ്‍ 16-നുണ്ടായിരുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ […]Read More

Gadgets

പുത്തൻ പ്രതീക്ഷകളുയർത്തി ഇസ്രോ-നാസ ദൗത്യം; ’നൈസാര്‍’ വിക്ഷേപണം ബുധനാഴ്ച

ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാര്‍'( നാസ ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar)ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഇസ്രോയുടെ ജി.എസ്.എൽ.വി-എഫ്-16(GSLV F-16)റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ ചിലവ് 13000 കോടിയ്ക്ക് മുകളിലാണ്.ഇതുവരെ നിക്ഷേപിച്ചതിൽ വച്ച് ഐ.എസ്.ആർ.ഒ യുടെ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൗമോപരിതലത്തിലെ മാറ്റങ്ങൾ […]Read More

Gadgets

ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത താരം; ചരിത്രം കുറിച്ച് ദിവ്യ

FIDE ചെസ്സ് ലോകകപ്പ് കിരീട ജേതാവായതോടെ ഗ്രാൻഡ്മാസ്റ്റർ പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് പത്തൊമ്പതുകാരിയായ ദിവ്യ ദേശ്മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ലോകകപ്പ് കിരീടവും, ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കിയത്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ വനിതാ താരവും, രാജ്യത്തിന്റെ എൺപത്തിയെട്ടാം താരവുമാണ് ഈ ചെറുപ്പക്കാരി. 2002ൽ കൊനേരു ഹംപി, 2011ൽ ഹാരിക ദ്രോണവല്ലി, 2024ൽ വൈശാലി രമേശ്ബാബു എന്നിവരാണ് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ മാറ്റ് ഇന്ത്യൻ വനിതാ താരങ്ങൾ. 2002ൽ തന്റെ പതിനഞ്ചാം […]Read More

Gadgets

ആലപ്പുഴയിൽ രണ്ട് സ്ത്രീകളുടെ തിരോധാന കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ

ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മരിച്ചതാരെന്ന് കണ്ടെത്താൻ ഡിഎൻ‌എ പരിശോധന നടത്തും. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും ബിന്ദു പത്മനാഭന്‍, കോട്ടയം ഏറ്റുമാനൂരില്‍നിന്നും ജെയ്നമ്മ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.സ്ഥലമുടമ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശരീരാവശിഷ്ടങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച […]Read More

Gadgets

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും […]Read More

Gadgets

‘ഛത്തീസ്ഗഡ് സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് ഉറപ്പ് നൽകി’; അനൂപ് ആന്റണി

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പ്രതികരിച്ചു. കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് തന്നെ മത പരിവർത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൂടിയെന്നും ‌ജാമ്യപേക്ഷ നൽകുമ്പോൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് പ്രതീക്ഷ […]Read More

Gadgets

ഫയര്‍ ആൻഡ് ആഷ് ട്രെയിലര്‍ പുറത്ത്: ദൃശ്യ വിസ്മയം തീർത്തു അവതാർ

ലോകമെമ്പാടും പ്രേക്ഷകരുള്ള ചിത്രമാണ് അവതാര്‍. അവതാര്‍: ഫയര്‍ ആൻഡ് ആഷ് എന്ന പേരില്‍ അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. സംവിധാനം ജയിംസ് കാമറൂണ്‍ തന്നെയാണ്. അവതാര്‍: ഫയര്‍ ആൻഡ് ആഷിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫയര്‍ ആൻഡ് ആഷും ദൃശ്യ വിസ്‍മയമാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു അഗ്നി പര്‍വതത്തിന് സമീപം സ്‍ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗ്ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ […]Read More

Gadgets

മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്, അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി: അമ്മ

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ് ആലോചിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കും. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി. താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. […]Read More

Gadgets

‘മതപരിവര്‍ത്തനം നടത്തുന്നവരെ ഇനിയും തല്ലും’; ഭീഷണിയുമായി ജ്യോതി ശര്‍മ

ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. മറ്റാരെയും മർദിച്ചിട്ടില്ലെന്നും മത പരിവർത്തനം നടത്തിയവരെ ആണ് മർദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ. ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിന്‍റെ മാത്രമല്ല, ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes