Latest News

Month: July 2025

Top News world News

ഗാസയിൽ അൽ-ബാഖ കഫേയിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള

തിങ്കളാഴ്ച ഗാസയിൽ അൽ-ബാഖ കഫേയിൽ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. വൻ സ്ഫോടന തരംഗമുണ്ടാക്കുന്ന ബോംബിന് 500lb (230kg) ഭാരമുളളതയാണ് വിവരങ്ങൾ. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് നിയമവിരുദ്ധമാണെന്നും യുദ്ധ കുറ്റമായി കണക്കാക്കണമെന്നുമുള്ള ആവശ്യവുമായി അന്താരാഷ്ട്ര നിയമ വിദ​ഗ്ധർ രംഗത്ത് വന്നിട്ടുണ്ട്. അൽ-ബാഖ കഫേയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ ആയുധത്തിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രം അന്തർദേശീയ മാധ്യമമായ ദി ​ഗാർഡിയൻ […]Read More

Kerala

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ: പുതിയ മെഡിക്കൽബുള്ളറ്റിൻ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്‌ നിർദ്ദേശം.Read More

Top News world News

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹം കഴിഞ്ഞ്

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍വച്ച് താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായി സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. 1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് […]Read More

Kerala

തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ഉപയോഗിച്ച് കെട്ടി വലിച്ചാണ് പുറത്തെത്തിച്ചത്. നിലവില്‍ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റര്‍ ദൂരെയാണ് കപ്പല്‍. കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ ദൗത്യത്തിന് വേഗത കൂടിയത്. ഇന്നലെ രാത്രി 11 മണിക്കാണ് രക്ഷാ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിക്കാനായത്. കപ്പലിന്റെ പോര്‍ട്ട് ഓഫ് റഫ്യൂജ് ആയി കണക്കാക്കിയത് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ്. ഇവിടേക്ക് എത്തുന്നതിന് നിലവില്‍ അനുമതി ലഭിക്കാനുള്ള […]Read More

Kerala

വടകരയില്‍ യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വടകര പാര്‍ക്കോ ആശുപത്രിയിലേക്കുളള യാത്രക്കിടെ സജീഷ് കുമാര്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും പെട്ടെന്ന് എത്താനാകുമെന്നും കാരണം പറഞ്ഞു വഴിമാറി പോകുകയായിരുന്നു. യുവതിക്ക് സംശയം തോന്നുകയും ബഹളം വക്കുകയും ചെയ്തു. നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു. യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി പൊലീസുകാരെ മര്‍ദിച്ചു. ഓട്ടോയുടെ […]Read More

Gadgets

ഓമനപ്പുഴ കൊലപാതകം; മകൾ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവെന്ന് പിതാവ്, കൊലപ്പെടുത്താൻ ഫ്രാൻസിസിനെ

മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് മകള്‍ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ ജോസ്‌മോന്‍ ആണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ ഇന്നലെ രാത്രി 11 മണിയോടെ സ്വന്തം വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്‌മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഓമനപ്പുഴയിൽ മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ് കണ്ടെത്തി. ഫ്രാൻസിസ് കഴുത്ത് ഞരിക്കുമ്പോൾ […]Read More

Kerala Top News

കോട്ടയം മെഡി.കോളേജ് അപകടം; കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുള്ള അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരാളെ പുറത്തെടുത്തു. ഒരു സ്ത്രീയെയാണ് പുറത്തെടുത്തത്. സത്രീ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ആളെ പുറത്തെടുത്തത്. ​രോ​ഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവെന്ന് സ്ത്രീയെയാണ് പുറത്തെടുത്തത്. കുളിക്കാൻ പോയപ്പോയപ്പോഴായിരുന്നു അപകടം നടന്നത്. സംഭവം നടന്ന് 2 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തം നടത്തിയത്. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് […]Read More

Kerala

സൂംബ പരിശീലനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി

ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയായ ടി കെ അഷ്റഫിനെ എടത്തനാട്ടുകര ടിഎ എം സ്കൂൾ മാനേജ്മെൻറ് സസ്പെൻഡ് ചെയ്‌തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്. Read More

National Top News

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെതല്ലിക്കൊന്നു

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെതല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലായിരുന്നു സംഭവം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തു നിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനു നദി തീരത്തിന് സമീപം പാട്ടത്തിന് നൽകിയ കൃഷിയിടത്തിൽ നിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപണം ഉന്നയിച്ചിരുന്നു. പ്രകോപിതരായ കർഷക സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച […]Read More

Kerala

കോട്ടയം മെഡിക്കൽ കോളജ് പതിനാലാം നില ഇടിഞ്ഞു വീണു; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞു

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി. ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞു വീണതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവിടെ ചികിത്സകൾ നടക്കുന്നില്ല. ഉപയോഗ ശൂന്യമായത് കൊണ്ട് ബിൽഡിംഗ് അടച്ചിട്ടിരിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. കെട്ടിടം അടച്ചിട്ടിരുന്നതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് കുട്ടികൾക്കാണ് പരുക്കേറ്റത്. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല. അപകടത്തെ കുറിച്ച് കൂടുതൽ പരിശോധിച്ചിട്ട് പറയാമെന്നും വീണാ ജോർജ് വ്യക്തമാക്കി. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes