Latest News

Month: July 2025

Kerala Top News

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണ്. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കുമെന്നും സേനയിലെ ഉദ്യോ​ഗസ്ഥരുടെ സ്ട്രെസ് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും റവാഡ ചന്ദ്രശേഖർ പറ‍ഞ്ഞു. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം […]Read More

Kerala Top News

രാജഗിരി ആശുപത്രിയിൽ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ കേസ്

രാജഗിരി ആശുപത്രിയിൽ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിനു പറയുന്നു. വിദഗ്ധ ചികിത്സക്കായി […]Read More

Uncategorized

തമിഴ്നാട്ടിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കൾ പിടിയിൽ

കോയമ്പത്തൂർ: മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജിത്തിൻ്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരെ പൊലീസ് അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ച വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്ത ശേഷം കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി […]Read More

National Top News

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ്; ഇന്ന് മുതൽ നിരക്കുവർദ്ധന പ്രാബല്യത്തിൽ

രാജ്യത്ത് ഇന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കുവർദ്ധന പ്രാബല്യത്തിൽ വരുമെന്നറിയിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് അഞ്ച് വർഷത്തിന് ശേഷമാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. പരമാവധി രണ്ട് പൈസയായിരിക്കും നിരക്കുവർദ്ധന. എസി കോച്ചുകൾക്ക് കീലോമീറ്ററിൽ രണ്ട് പൈസയും നോൺ എസി കോച്ചുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും വർദ്ധിക്കും. നിരക്ക് വർദ്ധന സംബന്ധിച്ച പട്ടിക റെയിൽവേ ബോർഡ് പുറത്തിറക്കി. അതേസമയം, ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്ക് വര്‍ധനയില്ല. പുതിയ റെയിൽവേ നിരക്ക് വർദ്ധന […]Read More

Uncategorized

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം; മരണം 30 കടന്നു

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ  മരണം 30 കടന്നു. ഇന്നലെ പതിമൂന്ന് പേർ മരണപ്പെട്ടിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 അഗ്നിശമന സേനാ യൂണിറ്റുകൾ […]Read More

Kerala

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം.  വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നായിരുന്നു ആവശ്യം. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു. വേടന്റെ രചനകൾക്ക് പകരം […]Read More

Kerala

മാധ്യമപ്രവർത്തകനെന്ന വ്യാജേന അകത്ത് കടന്ന് ഒരാൾ; റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. മാധ്യമപ്രവർത്തകൻ എന്ന വ്യാജേന എത്തിയ ആൾ ഡിജിപിയുടെ മുമ്പിലെത്തി പരാതി ഉയർത്തിക്കാട്ടി ചോദ്യം ഉന്നയിച്ചു. നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നൽകിയെങ്കിലും അദ്ദേഹം വീണ്ടും അവിടെത്തന്നെ നിലയുറപ്പിച്ചപ്പോൾ പോലീസ് ഇടപെട്ട് മാറ്റുകയായിരുന്നു. ‘‘മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ. 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ..’’പരാതിക്കാരൻ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇയാൾ […]Read More

Kerala

എം.സി റോഡിൽ പിക്കപ്പും ബൊലീറോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: എം.സി. റോഡിലെ കോടിമതയിൽ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ബൊലീറോയിൽ യാത്ര ചെയ്ത കൊല്ലാട് കുഴക്കീൽ സ്വദേശിയായ ജെയ്മോൻ ജെയിംസ് (43), മംഗളാലയം സ്വദേശിയായ അർജുൻ (19) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലാണ് അപകടമുണ്ടായത്. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന […]Read More

Kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശത്തിലെ അണുബാധയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനക്ഷമതയിലെ തകരാറുമാണ് ആരോഗ്യനിലയെ കൂടുതൽ ദുർബലമാക്കിയിരിക്കുന്നത്. രക്തസമ്മർദ്ദം സാധാരണ നിലയിൽ നിലനിൽക്കുന്നില്ല. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ നിരന്തരപരിചരണത്തിലാണ് വിഎസ്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്‌ധസംഘം നൽകിയ ഏറ്റവും പുതിയ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.Read More

Gadgets Kerala

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചായിരിക്കും ചടങ്ങ്. കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ സെക്രട്ടറിയായി നിലനിന്നിരുന്ന പദവി അദ്ദേഹം രാജിവച്ചു. ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രിയോടൊപ്പം മേഖല അവലോകനയോഗത്തിൽ പങ്കെടുക്കും. “സർക്കാരിന്റെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ട്. ജനങ്ങൾക്കായി ആത്മാർഥമായി സേവനം ചെയ്യും” ചന്ദ്രശേഖർ പ്രതികരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗത്തിലായിരുന്നു പുതിയ പൊലിസ് മേധാവിയെ തീരുമാനിച്ചത്. ആന്ധ്രാപ്രദേശ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes