Latest News

Month: July 2025

Gadgets

‘എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

തെരുവ് നായ വിഷയത്തില്‍ മൃഗ സ്‌നേഹിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടു പൊയ്‌ക്കോളൂ എന്ന് മൃഗസ്‌നേഹിയോട് ഹൈക്കോടതി. തെരുവുനായ പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്‌നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി പറഞ്ഞു. തെരുവ്‌നായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. […]Read More

Gadgets

ന്യുയോർക്കിൽ വെടിവെയ്പ്‌; ഒരാൾ കൊല്ലപ്പെട്ടു

ന്യുയോർക്ക്‌ നഗരത്തിൽ വെടിവെയ്പ്‌. പൊലീസ്‌ ഓഫീസർ കൊല്ലപ്പെട്ടു. ആറ് പേർക്ക്‌ വെടിയേറ്റു. അക്രമി ജീവനൊടുക്കി. മിഡ്‌ടൗൺ മാൻഹട്ടനിൽ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസിൽ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതർ പറഞ്ഞു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതൽ‌ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.Read More

Gadgets

നിമിഷപ്രിയ കേസ്; വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോ​ഗിക ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ‌ വ്യക്തമാക്കിയിരുന്നു. നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാ​ഗമായല്ല ഇത്തരത്തിൽ ഒരു ധാരണ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ കേന്ദ്രം തള്ളിയത്. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാൻ‌ ധാരണയായതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. കാന്തപുരം […]Read More

Gadgets

നിരുപാധിക വെടിനിര്‍ത്തലിന് തായ്‌ലാന്‍ഡും കംബോഡിയയും സമ്മതിച്ചു

ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് സമ്മതിച്ചതായി തായ്‌ലാന്‍ഡും കംബോഡിയയും. അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008-2011 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. നിരുപാധിക വെടിനിര്‍ത്തലിന് തയ്യാറെന്ന് മുന്‍പുതന്നെ കംബോഡിയ പ്രതികരിച്ചിരുന്നു. തായ്‌ലാന്‍ഡ് കൂടി അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി 36 പേരാണ് കൊല്ലപ്പെട്ടത്. തായ്‌ലാന്‍ഡും കംബോഡിയയും അടിയന്തര, നിരുപാധിക വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അല്‍പ സമയത്തിനുമുന്‍പാണ് അറിയിച്ചത്. […]Read More

Gadgets

കൂടത്തായി കൊലപാതക പരമ്പര; റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം

കൂടത്തായി കൊലപാതക പരമ്പരയിൽ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരിച്ചതായി ഫോറൻസിക് സർജൻ കോടതിയിൽ. ഡോക്ടർ പ്രസന്നൻ ആണ് കോടതിയിൽ ഇത് സംബന്ധിച്ച് മൊഴി നൽകിയത്. പോസ്റ്റ്മോർട്ടത്തിൽ ഇത് വ്യക്തമായെന്ന് പ്രോസിക്യൂഷനും അറിയിച്ചു. റോയി തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി. കൂടത്തായിയിൽ 2002മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. […]Read More

Gadgets

കേരളത്തിലെ ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്: കന്യാസ്ത്രികളുടെ അറസ്റ്റിൽ അന്വേഷണം നടത്തും

കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്. അനിൽ ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോവുക. കന്യാസ്ത്രികളുടെ അറസ്റ്റിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. ”ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സംഘം നാളെ ചത്തീസ്ഗഡിൽ എത്തും. സഭ അംഗങ്ങൾക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകും. സിപിഐഎം വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു”-എസ്. […]Read More

Gadgets

ടീം ഇന്ത്യയുടെ ബൗളിങ് താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ

കഴിഞ്ഞ വര്‍ഷം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തപ്പോള്‍ അദ്ദേഹത്തോടൊപ്പം എത്തിയ ബൗളിങ് കോച്ചുമാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തയ്യാറെടുക്കുന്നു. ബൗളിംഗ് പരിശീലകന്‍ മോര്‍ണ്‍ മോര്‍ക്കലിനെയും അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റിനെയും പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് അനുസരിച്ച് ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം രണ്ട് പരിശീലകരെയും നീക്കിയേക്കും.അതേ സമയം സാങ്കേതിക പ്രശ്‌നങ്ങളാല്‍ സാധ്യതയുണ്ട്. ഇരുവരും അവരവരുടെ സ്ഥാനങ്ങള്‍ക്ക് അനുസരിച്ച് പ്രകടനം […]Read More

Gadgets

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരുംദിവസങ്ങളിലും […]Read More

National Top News

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് […]Read More

sports Top News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിന്‍റെ വക്കില്‍ നിന്ന് സമനില വഴങ്ങേണ്ടിവന്ന ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലും തിരിച്ചടി. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിലൂടെ നാലു പോയന്‍റ് നേടിയെങ്കിലും ഇംഗ്ലണ്ട് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാലു കളികളില്‍ രണ്ടു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി 26 പോയന്‍റും 54.16 പോയന്‍റ് ശതനാവുമായാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബ്രണ്ടന്‍ മക്കല്ലം പരിശീലക ചുമതലയേറ്റെടുത്തശേഷം ബാസ്ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന രണ്ടാമത്തെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes