കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍പ്പുകളെ തുടര്‍ന്ന് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. പൊതുജന സുരക്ഷയെ കരുതിയാണ് ഇത്തരം നിബന്ധനകള്‍ കൊണ്ടുവന്നതെന്നും കേവലം […]Read More
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെ രണ്ട് റണ്‍സിന് വീഴിത്തി ആലപ്പി റിപ്പിള്‍സിന് രണ്ടാം ജയം. ആലപ്പി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. എട്ടാമനായി ക്രീസിലെത്തി 22 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷറഫുദീന്‍ ആണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായിരുന്നു. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന്റെ […]Read More
ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം. പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ചര്‍ച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 […]Read More
ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അടുത്തിടെയാണ് ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും അവരുടെ ഏറ്റവും പുതിയ പിക്‌സല്‍ 10 സീരീസ് പുറത്തിറക്കിയത്. ഓഗസ്റ്റ് 28 മുതല്‍ വില്‍പ്പന ആരംഭിക്കും. നവീകരിച്ച ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സഹിതം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം നെറ്റ്വര്‍ക്കിന്റെയോ വൈ-ഫൈയുടെയോ ആവശ്യമില്ലാതെ തന്നെ വാട്‌സ്ആപ്പ് കോള്‍ ചെയ്യാം എന്നതാണ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പിക്‌സല്‍ 10 സീരീസ് ഫോണില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് വോയ്സ്, വീഡിയോ […]Read More
കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണം;ഹൈക്കോടതി
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി.. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണം. ബസ്സുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി […]Read More
കർഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡ്സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 – 2025 അധ്യയനവർഷത്തിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും പാസ്സായ, 75 പോയിന്റും അതിൽ കൂടുതലും വാങ്ങിയ വിദ്യാർഥികളിൽ നിന്നും പ്ലസ് ടു/ വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എസ് എസ് എൽ സി/ടി […]Read More
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്ത സംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനത്തിൽ രാം ചരണിനെ അവതരിപ്പിക്കുന്ന മാസ്സ് ഗാനമായാണ് ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് […]Read More
ചെന്നൈ: ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്ത് വിനിയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. ക്ഷേത്രങ്ങളിലെ പ്രതിഠയ്ക്ക് അവകാശപ്പെട്ട പണമാണ് അവിടെ ലഭിക്കുന്ന സംഭാവന ഉള്‍പ്പെടെയുള്ള തുകകള്‍. ഈ പണം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി വിനിയോഗിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. തമിഴ്‌നാട്ടിലെ 27 ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്നും മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് മധുര ബെഞ്ചിന്റെ നടപടി. ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് […]Read More
ഫ്‌ലോറിഡ: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണം പത്താംശ്രമത്തില്‍ വിജയിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സ് കമ്പനി. നേരത്തേ നടത്തിയ ഒന്‍പത് പരീക്ഷണവിക്ഷേപണങ്ങളും ഭാഗികമായോ പൂര്‍ണമായോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പ് പദ്ധതി അനിശ്ചിതത്വം നേരിടുന്നതിനിടെയാണ ഈ നേട്ടം. വിക്ഷേപണം വിജയിപ്പിച്ച സ്‌പെയ്സ് എക്‌സ് എന്‍ജിനീയര്‍മാരെ മസ്‌ക് പ്രശംസിച്ചു. ടെക്‌സസിലെ സ്‌പെയ്സ് എക്‌സിന്റെ സ്റ്റാര്‍ബേസില്‍നിന്ന് ചൊവ്വാഴ്ച പ്രാദേശികസമയം വൈകീട്ട് 6.30-നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച്ഏതാനും മിനിറ്റിനകം സ്റ്റാര്‍ഷിപ്പിന്റെ ആദ്യഘട്ടമായ സൂപ്പര്‍ ഹെവി റോക്കറ്റ് പേടകത്തില്‍നിന്ന് വേര്‍പെട്ട് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ […]Read More
കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുക. ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവില്‍ ഇന്നലെ […]Read More

