രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. “നീ അറിയുന്നുണ്ടോ” എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേർന്നാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. […]Read More
മുംബൈ: മഹാരാഷ്ട്ര വിരാറില്‍ അനധികൃതമായി നിര്‍മ്മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്. അപകടം നടന്ന് മണിക്കൂറുകളായിട്ടും തകര്‍ന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെടുത്തത്. അപകടത്തെ തുടര്‍ന്ന് 20 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്, ദേശീയ […]Read More
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോര്‍ ജില്ലയിലെ ഗുരെസ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ്, ഗുരെസ് സെക്ടറില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടതായും വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിച്ചതായും രണ്ട് ഭീകരരെ വധിച്ചതായും സൈന്യം പറഞ്ഞു. ‘നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് നല്‍കിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ നടത്തി. […]Read More
എറണാകുളം: പോക്സോ കേസിൽ അറസ്റ്റിലായ പ്രതി സുധീറിനെ കോടതി കുറ്റവിമുക്തനാക്കി. എറണാകുളം പോക്സോ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഉദയംപേരൂർ പോലീസ് സുധീറിനെ അറസ്റ്റു ചെയ്തത്. എറണാകുളം പോക്സോ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയും പരാതിക്കാരിയുടെ കുടുംബവും തമ്മിലുള്ള വഴി തർക്കത്തിന്റെ തുടർന്ന് കേസ് കെട്ടി ചമച്ചു ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഡ്വ. ശ്രീജ കെ. എസ്. വാദിച്ചു. ഈ വാദത്തെയും തെളിവുകളുടെ അഭാവത്തെയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പോക്സോ നിയമപ്രകാരം […]Read More
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇടിമിന്നൽ കാണുകയും അതിന്‍റെ ശബ്‍ദം കേൾക്കുകയും ചെയ്‌തവരായിരിക്കും നമ്മളെല്ലാം. 2017-ല്‍ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു ഭീമാകാരന്‍ ഇടിമിന്നൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. കിലോമീറ്ററുകളോളം നീളമുള്ള ഈ മിന്നൽപ്പിണർ യുഎസിലെ പല നഗരങ്ങളെയും പ്രകാശിപ്പിക്കുന്നതായിരുന്നു. അമേരിക്കയിലെ ടെക്സസിൽ നിന്ന് കാൻസസ് വരെ 829 കിലോമീറ്റർ (515 മൈൽ) വ്യാപിച്ചുകിടക്കുന്നത്ര വ്യാപ്തിയില്‍ വലിയ മിന്നലായിരുന്നു അതെന്ന് ലോക റെക്കോര്‍ഡ് സഹിതം സ്ഥിരീകരണം വന്നിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ദൈർഘ്യമേറിയ മിന്നൽ എന്ന റെക്കോര്‍ഡ‍് ലോക കാലാവസ്ഥാ […]Read More
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍ഐഎ കോടതിയിൽ ജാമ്യ ഹർജി നൽകി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി. സിസ്റ്റര്‍മാരുടെ ആരോഗ്യനിലയുൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളോ നേതാക്കളോ കോടതിയിലേക്ക് പോകേണ്ട, അഭിഭാഷകന്‍ മാത്രം പോയാല്‍ മതി എന്നാണ് നിലവില്‍ നേതൃത്വം […]Read More
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വിഭാഗത്തിലെ ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അതേസമയം, ഡോ ഹാരിസിനെതിരായ കാരണം കാണിക്കൽ നോട്ടീസിൽ പ്രതികരണവുമായി ഡോക്ടർമാരുടെ സംഘടന […]Read More
ടെക് മേഖലയിൽ 2025 ജൂലൈ മാസത്തിലുണ്ടായത് വമ്പൻ പിരിച്ചുവിടലുകൾ. സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ നടന്നത് ഇക്കഴിഞ്ഞ മാസമാണ് എന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റ് മുതൽ ഇന്‍റൽ വരെയുള്ള നിരവധി ടെക് ഭീമന്മാർ ഇക്കാലയളവിൽ വ്യാപക പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസും ഇതേ കാലളവില്‍ ലേഓഫ് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ജോലിക്കാരെ പിരിച്ചുവിട്ടത് ജൂലൈയിൽ ആണെന്നും 26 കമ്പനികൾ 24,500 ജീവനക്കാരെ ഒഴിവാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. ടിസിഎസും […]Read More
അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഔദ്യോഗികമായി അനുവദിച്ചു. ഇതോടൊപ്പം, സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും ടെലികോം മന്ത്രാലയം അന്തിമരൂപം നൽകി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് സ്റ്റാർലിങ്കിന് ഏകീകൃത ലൈസൻസ് നൽകിയിട്ടുണ്ട് എന്നും സേവനം ആരംഭിക്കുന്നതിൽ ഒരു തടസവുമില്ലാത്തവിധം സ്‌പെക്‌ട്രം അനുവദിക്കലിനും ഗേറ്റ്‌വേ നിർമ്മാണത്തിനുമായി നയ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട് എന്നും സിന്ധ്യ വാര്‍ത്താ […]Read More
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയോടുള്ള സമീപനം, സമ്മര്‍ദ്ദങ്ങളും തന്ത്രപരമായ നീക്കങ്ങളും നിറഞ്ഞ ഒരു അധികാരക്കളിയുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാപാരബന്ധങ്ങളില്‍ ഉടനീളം കാണുന്ന ഈ തന്ത്രങ്ങള്‍, ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമായിട്ടാണ് പലരും കാണുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര ഉടമ്പടിയില്‍ ധാരണയാകാതെ വന്നതോടെ, ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്നും, റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യക്ക് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് […]Read More

