കൊച്ചി : പാലിയേക്കര ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോൾ പിരിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കും. കഴിഞ്ഞദിവസം നന്നാക്കിയ സർവീസ് റോഡാണ് ഇന്നലെതകർന്നത്. ആദ്യം റോഡ് നന്നാക്കിയിട്ട് ടോള്‍ പിരിക്കാം എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം തടസപ്പെട്ട കാര്യം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി നീട്ടിയത്. റോഡിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് ഗതാഗത യോഗ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചു. മുരിങ്ങൂരിൽ […]Read More
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഭാര്യമായി പിണങ്ങിയതിന് പിന്നാലെ ഗായത്രിയുമായി പ്രണയത്തിലായി. ഗായത്രിയും പ്രവീണും ഒരു ജ്വല്ലറിയിൽ ഒരുമിച്ച് […]Read More
പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്തുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് ഇന്ന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്‍പറേഷന്‍ വികസന സദസ്സും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ്, ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. അതേസമയം സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വികസന സദസുകള്‍ ഒക്ടോബര്‍ 20വരെയാണ്. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുംസ്വീകരിക്കുകയും […]Read More
ആഗോള അയ്യപ്പസംഗമം ലോകവിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മൂവായിരം പേര്‍ പങ്കെടുക്കേണ്ട പരിപാടിയിൽ 4600 പേര്‍ പങ്കെടുക്കുകയും ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ AI ആണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. മറിച്ചുള്ളത് കള്ളപ്രചാരണമാണ്. ശബരിമലയിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്തിയില്ലെങ്കിലും ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കാൻ സർക്കാരിനു കഴിഞ്ഞു. ഒരേവേദിയിൽ എസ്എൻഡിപി യോഗത്തെയും എൻഎസ്എസിനെയും അണിനിരത്താനായത് നേട്ടമായി കാണുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പർ […]Read More
കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യകുന്നു. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നു മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ’കിരീടം’ സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലവും പ്രദേശവുമാണ് വികസിപ്പിക്കുന്നത്. ഇതാ കിരീടം പാലം റെഡിയാകുന്നു..എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം; “കേരളത്തിൽ സിനിമാ […]Read More
രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും
രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും, പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. 2016-ൽ നിലവിൽ വന്ന ജിഎസ്ടി ഉടമസ്ഥതയിൽ നടന്ന ഏറ്റവും വലിയ പരിഷ്‌ക്കരണമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി […]Read More
ലണ്ടൻ: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സമാധാനസന്ധി സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. പലസ്തീനിനെ ഔദ്യോഗികമായി സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിന്റെ പ്രസ്താവന, സ്റ്റാമർ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. “മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരതയെ മറികടക്കാൻ സമാധാനത്തിന്റെ വഴിയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയും നിലനിർത്തുന്നതാണ് നമ്മുടെ ലക്ഷ്യം,” , ഒരു സുരക്ഷിതവും പരിരക്ഷിതവുമായ ഇസ്രയേലിനും, അതോടൊപ്പം തന്നെ ഒരു പ്രായോഗികമായ പലസ്തീൻ രാഷ്ട്രവും നമുക്ക് വേണം.അതിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ […]Read More
വാഷിങ്ടൺ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്ക് വൻ ഫീസ് വർധന. വിസാ ഫീസ് 1 ലക്ഷം യുഎസ് ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആക്കി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, അമേരിക്കൻ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സംരക്ഷിക്കാനാണ് പുതിയ നീക്കമെന്ന് വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് കമ്പനികൾക്ക്, പ്രത്യേകിച്ച് ടെക്‌നോളജി മേഖലയ്ക്ക്, ഇത് വലിയ വെല്ലുവിളിയാകും. പുതിയ നിയമം സെപ്റ്റംബർ […]Read More
കൊച്ചി: ഫുട്ബോൾ ലോകചാംപ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരം കൊച്ചിയിൽ നടക്കും. നവംബര്‍ 10 മുതല്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകും. മത്സരവുമായി ബന്ധപ്പെട്ട് ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുമായി (ജിസിഡിഎ) പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിൽ എത്ര പേർക്ക് പ്രവേശനം അനുവദിക്കാമെന്നും ഒരുക്കങ്ങൾ എങ്ങനെ നടത്താമെന്നുമാണ് ചര്‍ച്ചയുടെ പ്രധാന വിഷയങ്ങൾ. ലയണൽ മെസി അടങ്ങുന്ന അർജന്റീനിയൻ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. […]Read More
സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ സർവകലാശാല പാഠ്യപദ്ധതികളിൽ അഫ്ഘാനിസ്താനിലെ താലിബാൻ ഭരണകൂടം.മനുഷ്യാവകാശം, ലൈംഗിക പീഡനം തുടങ്ങിയവയെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. 140 പുസ്തകങ്ങളാണ് ആകെ നിരോധിച്ചത്. സ്ത്രീകൾ എഴുതിയെന്ന കാരണത്താൽ മാത്രം ‘കെമിക്കൽ ലാബിലെ സുരക്ഷ’ എന്നതടക്കം ശാസ്ത്ര പുസ്തകങ്ങളും അഫ്ഘാൻ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ശരിയാ നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും വിലക്കുണ്ട്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിരോധിക്കാന്‍ […]Read More

