മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് വിവാദത്തിൽ; സംഗമത്തിൽ പങ്കെടുക്കുന്നവർ തനത് ഫണ്ട് ഉപയോഗിക്കണം.
പത്തനംതിട്ട: മലബാർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ഉത്തരവ് വിവാദത്തിൽ. പമ്പയിലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. […]Read More

