Latest News

Month: September 2025

Kerala

കേസ് വിവരങ്ങൾ ഇനി വാട്‌സ്ആപ്പിൽ: പുതിയ സംവിധാനവുമായി ഹൈകോടതി

കൊച്ചി: കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി വാട്‌സ്ആപ്പിലൂടെ നേരിട്ട് ലഭ്യമാക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന പുതിയ സംവിധാനത്തിലൂടെ കേസ് സ്റ്റാറ്റസ്, ഹർജി ഫയൽ ചെയ്തതിലെ അപാകതകൾ, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, കോടതിയുടെ ഉത്തരവുകൾ തുടങ്ങി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും വേഗത്തിലും കൃത്യതയോടെയും അറിയിക്കാനാണ് തീരുമാനം. “The High Court of Kerala” എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിൽ നിന്നായിരിക്കും വിവരങ്ങൾ ലഭിക്കുക. ഇതിനായി കക്ഷികൾ തങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈൽ […]Read More

National

ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 91 പേർ , പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍; ഇസ്രയേൽ

ജനീവ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് ഇതിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനകളും ഉത്തരവുകളും വംശഹത്യയുടെ തെളിവുകളാണെന്ന് കമ്മീഷൻ അധ്യക്ഷ നവി പിള്ള വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ പലസ്തീനികളെ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ അധികാരികളും സുരക്ഷാസംവിധാനങ്ങളും പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ […]Read More

Politics

വോട്ട് കൊള്ളയിലൂടെ വിജയം: സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ അതിരൂപതയുടെ ഗുരുതര ആരോപണം

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപി സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയുടെ ഫലമാണെന്ന ഗുരുതരമായ ആരോപണവുമായി സിറോ മലബാര്‍ സഭയുടെ തൃശ്ശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖമാസികയായ കത്തോലിക്കാ സഭയുടെ സെപ്റ്റംബര്‍ ലക്കത്തിലെ ലേഖനത്തിലാണ് ആരോപണം ഉയർത്തിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ 1,46,673 പുതിയ വോട്ടുകൾ കൂടിയതായി കണക്കുകള്‍ കാണിക്കുന്നു. ഇതോടെ 10.99 ശതമാനം വര്‍ധനവ് സംഭവിച്ചു. സുരേഷ് ഗോപിയുടെ വിജയം 74,686 വോട്ടിനാണ്. ഈ പുതിയ വോട്ടുകൾ” എങ്ങനെ വന്നുവെന്നത് വലിയ ചോദ്യം […]Read More

world News

75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; സംസ്ഥാനത്തു വിവിധ്ധ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 ആം പിറന്നാൾ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിൽ എത്തും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. രാജ്യവ്യാപകമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ […]Read More

Kerala

ഗാസയിലെ കുട്ടികളെപ്പറ്റിയുള്ള പരാമർശം: ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി മന്ത്രി രാജീവ്

എറണാകുളം: ഗാസയിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടര്‍ന്ന് സൈബർ ആക്രമണം നേരിടുന്ന നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ടീച്ചറെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ടീച്ചറുടെ മേൽ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഗാസിലെ കുട്ടികളോടും പലസ്തീൻ ജനതയോടും സർക്കാർ നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലീലാവതി ടീച്ചർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ടീച്ചറുപോലുള്ളവരെ സംരക്ഷിക്കുകയും […]Read More

world News

ചൈനീസ് ഭീഷണിയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇന്ത്യാ; ബ്രഹ്മപുത്രയിൽ വൻ അണകെട്ട് നിർമ്മിക്കും

ന്യൂഡല്‍ഹി: ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ്പദ്ധതിയുമായി ഇന്ത്യ. ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ചൈന നിര്‍മിക്കുന്ന അണക്കെട്ടിന് ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം. നദിയിലെ ജല പ്രവാഹത്തെ സ്വാധീനിക്കും വിധം 17,069 കോടി രൂപ ചെലവില്‍ 278 മീറ്റര്‍ ഉയരത്തിലാണ് അരുണാചല്‍ പ്രദേശിലെ ദിബാങിൽ ഇന്ത്യ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ചൈനീസ് അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടാൽ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് […]Read More

world News

അന്താരാഷ്ട്ര ജനാധിപത്യ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ജനാധിപത്യം അത് ഭരണരീതി മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ജീവിതരീതിയും കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്‍റെ മുന്നിൽ എല്ലാവർക്കും തുല്യ അവകാശം, സ്ത്രീപുരുഷ സമത്വം, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം തുടങ്ങിയവ എല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയിൽ ഉറപ്പുനൽകിയിരിക്കുന്ന അടിസ്ഥാനാവകാശങ്ങൾ രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം, സാമൂഹ്യനീതി, സുതാര്യത എന്നിവ ഉറപ്പുവരുത്തുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഫലപ്രദമായി നിലനിർത്താൻ കഴിയുക. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, […]Read More

Politics

ആർഎസ്എസ് മുഖവാരികയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് ദീപികയുടെ കടുത്ത മറുപടി

കൊച്ചി: ക്രൈസ്തവരെ “രാജ്യദ്രോഹികൾ” എന്ന് വിശേഷിപ്പിച്ച ആർഎസ്എസ് മുഖവാരിക കേസരിയിലെ ലേഖനത്തിന് ദീപിക ദിനപത്രം ശക്തമായ പ്രതികരണവുമായി രംഗത്ത്. “ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം” എന്ന തലക്കെട്ടോടെ ഒന്നാം പേജിലെ പ്രധാനവാർത്തയിലും, വിമർശനാത്മകമായ മുഖപ്രസംഗത്തിലുമാണ് ദീപിക നിലപാട് വ്യക്തമാക്കിയത്.ബിജെപി ക്രൈസ്തവസഭകളുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ്, ആർഎസ്എസ് മുഖപത്രത്തിലൂടെ നിരന്തരം ക്രൈസ്തവ വിരുദ്ധമായ ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നത് എന്നതാണ് ദീപിക ചൂണ്ടിക്കാട്ടുന്നത്. കേസരിയിലെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്റെ ലേഖനം ക്രൈസ്തവർക്കെതിരെ […]Read More

Kerala

തൃശ്ശൂരിൽ സിനിമ കാണാനെത്തിയ കുടുംബം കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ചു

ഗുരുവായൂരിൽ സിനിമ കാണാനുള്ള തിരക്കിനിടയിൽ ഏഴ് വയസ്സുള്ള കുട്ടിയെ തിയേറ്ററിൽ മറന്നു വെച്ച് കുടുംബം. ജനപ്രീതിനേടിയ ലോക ചാപ്റ്റർ 1 എന്ന സിനിമ കാണാനുള്ള തിരക്കിനിടയിലാണ് സംഭവം . ഗുരുവായൂരിലുള്ള ദേവകി തിയേറ്ററിൽ ആണ് സംഭവം നടന്നത്. ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് ലോക സിനിമ കാണാനെത്തിയ കുടുംബമാണ് കുട്ടിയെ തിയേറ്ററിൽ വെച്ച് മറന്നത്. ഈ തീയേറ്ററിലേക്ക് എത്തിയ ചാവക്കാട് സ്വദേശികളായ കുടുംബത്തിന് സിനിമിയ്ക്കുള്ള ടിക്കറ്റ് കിട്ടിയിരുന്നില്ല. ഇതേതുടർന്ന് ഇവർ തൊട്ടടുത്തുള്ള അപ്പസ്‌ തീയേറ്ററിലേക്ക് പോവുകയായിരുന്നു. തിയേറ്ററിൽ നിന്നും […]Read More

Politics

മട്ടാഞ്ചേരി വെടിവെപ്പിന്റെ 72 വർഷങ്ങൾ

മട്ടാഞ്ചേരി വെടിവെയ്പ്പ് നടന്നിട്ട് ഇന്നേക്ക് 72 വർഷം.1953 ജൂലൈ 1. മട്ടാഞ്ചേരിയുടെ സമരഭൂമിയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെയപ്പ്.ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. കൊച്ചി തുറമുഖത്തു നിലനിന്നിരുന്ന പ്രാകൃത തൊഴിൽ സമ്പ്രദായമായ ചാപ്പയ്ക്ക് എതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ്. തൊഴിലാളിവര്‍ഗത്തെ അടിയാളരാക്കി നിര്‍ത്തുന്ന, ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധനവ് വേണമെന്നുമായിരുന്നു യൂണിയന്റെ ആവശ്യം.പോലീസിനെയും ഭരണകൂടത്തെയും കൂട്ടുപിടിച്ചു മുതലാളിമാർ സമരം അട്ടിമറിക്കാൻ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes