Latest News

Month: September 2025

Politics

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം എസ്എഫ്‌ഐ തടഞ്ഞു. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു. നിയമസഭ സമ്മേളനം ആരംഭിക്കുന്ന അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെ വെല്ലുവിളിച്ചാണ് രാഹുൽ ഇന്ന് നിയമസഭ സമ്മേളനത്തിനെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സഭാ സമ്മേളനത്തിൽ കോൺഗ്രസ് […]Read More

Politics

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കർ എ.എൻ.

തിരുവനന്തപുരം: പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ലഭിച്ച കത്ത് സ്ഥിരീകരിച്ചതായി സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എന്നാൽ, ഇതോടെ അദ്ദേഹത്തിന് നിയമസഭയിൽ പ്രവേശനത്തിന് തടസ്സമില്ല. രാഹുലിൻ്റെ അവധി അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അതിനാൽ സഭാ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കിൽ ഉൾപ്പെടുത്തി ഇരുത്തുമെന്നാണ് സ്പീക്കറുടെ വിശദീകരണം. പ്രതിപക്ഷ ബ്ലോക്കിൽ ഇനി രാഹുൽ ഉണ്ടാകില്ല; പ്രതിപക്ഷ നിര അവസാനിക്കുന്ന സ്ഥലത്ത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ സീറ്റ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ കത്തിന്റെ […]Read More

Politics

പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് ആരംഭിച്ചു .അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കറും മന്ത്രിയുമായ പി.പി. തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് സഭ അനുശോചനം രേഖപ്പെടുത്തി. കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ നാളെ മുതൽ സഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകൾ പ്രതീക്ഷിക്കപ്പെടുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ പങ്കെടുക്കുമോ എന്നതാണ് വലിയ ചോദ്യചിഹ്നംമായി നിലനിക്കുന്നു. ആരോഗ്യ വകുപ്പിന്റെ […]Read More

Politics

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കാൻ സർക്കാരിന്റെ കർശന നിർദേശം

തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, കൊടികൾ, തോരണങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് സർക്കാർ . ദേവസ്വം വകുപ്പിന്റെ സർക്കുലർ പ്രകാരം, ഏകവർണ പതാകകളും, രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും, മത–സാമുദായിക സംഘർഷം വളർത്തുന്ന പ്രചാരണ സാമഗ്രികളും കടുത്ത വിലക്കിലാണ്. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഉത്സവകാലത്തും സർക്കുലർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും […]Read More

Kerala

വർക്കല കുന്നുകൾ യുഎനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ

തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വർക്കല കുന്നുകൾ യുഎനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവിക-പ്രകൃതിദത്ത പൈതൃക വിഭാഗത്തിലാണ് വർക്കല കുന്നുകൾ ഉൾപ്പെട്ടത്. ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് യുഎനെസ്‌കോയ്ക്ക് നിർദേശം സമർപ്പിച്ചത്. വർക്കലയ്ക്കൊപ്പം, മഹാരാഷ്ട്രയിലെ പഞ്ചഗണിയിലും മഹാബലേശ്വറിലുമുള്ള ഡെക്കാൻ ട്രാപ്സ്, ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും എറാ മട്ടി ദിബ്ബാലുവും, കര്‍ണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ദ്വീപ് കൂട്ടം, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ […]Read More

National

റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മോസ്‌കോ ∙ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇപ്പോൾ ആളപായമോ […]Read More

Kerala

എട്ടു പേർക്ക് പുതുജീവതമേകി ബിൽജിത് യാത്രയായി

എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം സ്വദേശിയായ ബിൽജിത്ത് ബിജുവിൻ്റെ എട്ട് അവയവങ്ങൾ മറ്റുള്ളവർക്കായി ദാനം ചെയ്തു. ബിൽജിത്തിൻ്റെ ഹൃദയം, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റൊന്ന് എറണാകുളം രാജഗിരി ആശുപത്രിയിലും മാറ്റിവെച്ചു. കരൾ, ചെറുകുടൽ, പാൻക്രിയാസ് എന്നിവ എറണാകുളം അമൃത ആശുപത്രിയിലും നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും എത്തിച്ചു. സെപ്റ്റംബർ 2-ന് കരിയാട് […]Read More

Kerala

ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.കൂടാതെ ലേണേഴ്‌സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷയും നടത്തും. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള […]Read More

Business

അദാനി തുറമുഖങ്ങളില്‍ ഉപരോധിത ടാങ്കര്‍ കപ്പലുകള്‍ക്ക് വിലക്ക്

മുംബൈ: അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഉപരോധത്തിന് വിധേയമായ ടാങ്കര്‍ കപ്പലുകള്‍ക്ക് ഇനി മുതല്‍ അദാനി തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്. ഈ തീരുമാനം ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഗതാഗതത്തെ ബാധിക്കാമെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എത്തുന്ന എണ്ണയുടെ വലിയൊരു വിഹിതവും ഇത്തരത്തിലുള്ള ഉപരോധിത ടാങ്കറുകളിലൂടെയാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം രജിസ്‌ട്രേഷനില്ലാത്ത “ഷാഡോ ടാങ്കറുകള്‍” വഴിയും എണ്ണ ഇറക്കുമതി തുടരുകയാണ്. പ്രത്യേകിച്ച്, പഞ്ചാബിലെ ഭട്ടിന്‍ഡയിലെ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് റിഫൈനറിയിലേക്കുള്ള എണ്ണയെത്തിക്കുന്ന പ്രധാന […]Read More

National

മിസോറം റെയിൽവേ ഭൂപടത്തിൽ: ബൈരാബി–സായ്‌രങ് പാത രാജ്യത്തിന് സമർപ്പിച്ചു

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി മിസോറം ഇന്ന് റെയിൽവേ ഭൂപടത്തിൽ ഇടം പിടിച്ചു. 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈരാബി–സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. “മിസോ സമൂഹത്തിന്റെ സേവനവും ധൈര്യവും കരുണയും ഇന്ത്യയുടെ അഭിമാനമാണ്. ഇന്നത്തെ ദിവസം മിസോറത്തിനൊരു ചരിത്ര നിമിഷമാണ്” എന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ഉദ്ഘാടന വേദിയായ ഐസ്വാളിൽ എത്താനായില്ലെങ്കിലും ലെങ്‌പുയി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. സ്വതത്രത്തിനു ലഭിച്ചു 78 വർഷങ്ങൾക്ക് ശേഷമാണ് മിസോറത്തിലൂടെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes