Latest News

Month: September 2025

world News

പ്രധാനമന്ത്രി മോദി മണിപ്പൂരിൽ; 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടു

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും.ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ […]Read More

Kerala

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം., നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

തിരുവന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. . 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ വെടിവച്ചുകൊല്ലാന്‍ അനുമതി നൽകൂ എന്നാണ് ബില്ലിൽ പ്രതിപാദിക്കുന്നത്. മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉത്തരവിടാന്‍ കഴിയും. കൂടാതെ വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ […]Read More

Entertainment

വേഫെറർ ഫിലിംസ് ചിത്രം ‘ലോക’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ

റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും […]Read More

world News

നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാര്‍കി ചുമതലയേറ്റു; പാർലമെന്റ് പിരിച്ചുവിടും

കാഠ്മണ്ഡു: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി. നേപ്പാളിലെ ആദ്യ ഇടക്കാല വനിതാ പ്രധാനമന്ത്രിയായിയാണ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തത്. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടും. നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു സുശീലാ കർക്കി. ജെൻ സീ പ്രക്ഷോഭത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായ നേപ്പാളിൽ കാവൽ സർക്കാരിനെ ആരു നയിക്കുമെനന്ന ചർച്ചയിൽ സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ‘ജെന്‍സി’ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാളിൽ വൈദ്യുത വിപ്ലവം നടത്തിയ കുൽമാൻ ഘിസിങിനെ പ്രക്ഷോഭകരിൽ ഒരു വിഭാഗം […]Read More

Kerala

അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു പുതുജീവിതമേകി; ശത്രക്രിയ വിജയകരം

കൊച്ചി ∙ കൊല്ലം സ്വദേശിനിയായ 13 കാരിക്ക് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പുലർച്ചെ 1.25 ന് ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 6.30 തിന് അവസാനിച്ചു. 3.30 മുതൽ പെൺകുട്ടിയുടെ ശരീരത്തിൽ ഹൃദയം സ്പന്ദനം തുടങ്ങുകയുണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അടുത്ത 48 മണിക്കൂറും അത്യന്തം നിർണായകമാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണസംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ ഹൃദയമാണ് പെൺകുട്ടിക്ക് മാറ്റിവെച്ചത്. […]Read More

Kerala

വന്യമൃഗ ആക്രമണങ്ങൾ : നിയമഭേദഗതിയിലേക്ക് സർക്കാർ, ഇന്ന് പ്രേത്യക മന്ത്രി സഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗാക്രമണങ്ങൾ നേരിടാൻ നിയമഭേദഗതിയുമായി സർക്കാർ. ജനവാസ മേഖലകളിൽ കടന്നുകയറി മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വധിക്കാൻ അനുമതി നൽകുന്ന തരത്തിലാണ് ഭേദഗതി. ഇതുസംബന്ധിച്ച ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനത്ത് ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. എന്നാൽ, കേന്ദ്രനിയമത്തിൽ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അനുമതി അനിവാര്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബില്ലും മന്ത്രിസഭ പരിഗണിക്കും. സഭാ സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കാനാണ് […]Read More

Politics

കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടുവന്നത് വിവാദമായി; പൊലീസ് നടപടിക്കെതിരെ രാഹുൽ

കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടുവന്നത് വിവാദമായി; പൊലീസ് നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കൊച്ചി: കെഎസ്‌യു നേതാക്കളെ മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ കടുത്ത പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെ തീരുമാനമല്ല, മറിച്ച് സർക്കാരിന്റെ തന്നെ നയമാണ് ഇതെന്ന് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. “കോടതിയിൽ ഇങ്ങനെ കൊണ്ടുവരപ്പെട്ട യുവാക്കളുടെ ദൃശ്യങ്ങൾ അവരുടെ കുടുംബങ്ങൾക്ക് വലിയ വേദനയാണ് സൃഷ്ടിച്ചത്. അധികാരത്തിന്റെ തോന്നിവാസം കാണിച്ചാൽ അത് […]Read More

Kerala

സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡിജിറ്റൽ പരിശോധന ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ നടപടികളും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളം വോട്ടർപട്ടിക സമഗ്രപരിഷ്കരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ബീഹാറിൽ ഇതിനകം പരിഷ്കരണം നടപ്പാക്കിയിരുന്നു. സമാനമായി കേരളത്തിലും നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗ്യരായ എല്ലാവരും പട്ടികയിൽ ഉൾപ്പെടുമെന്നും അദ്ദേഹം […]Read More

Kerala

ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആര്‍ടിസി;ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും ചരിത്ര നേട്ടം കൈവരിച്ചതിൽ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി […]Read More

Entertainment

നവ്യയും സൗബിനും പോലീസ് വേഷത്തിലെത്തുന്ന “പാതിരാത്രി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഒക്ടോബറിൽ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes