Latest News

Month: September 2025

Kerala

ശബരിമല സ്വർണ്ണപ്പാളി വിവാദം;സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ദേവസ്വം ബോർഡ് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 2018 മുതലുള്ള മഹസർ ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാനാണ് നിർദേശം. സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സാഹചര്യത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വർണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി കാണിക്കയായി നാണയങ്ങൾ എറിയുന്നതുമൂലം സ്വർണപ്പാളിക്ക് കേടുപറ്റുകയും അതിനാലാണ് അറ്റകുറ്റപ്പണി നടത്താനുണ്ടായ കാരണമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചു. സുരക്ഷാ […]Read More

Politics

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. . കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാം​ഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത് . പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം പാർട്ടിക്കേറ്റ മുറിവാണ്. പാർട്ടി വോട്ട് ചോർന്നോ എന്ന് പരിശോധിക്കണം. പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്താനും തയ്യാറാണ് ബിനോയ് വിശ്വം പറഞ്ഞു. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി […]Read More

Kerala

കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; വിപുല പദ്ധതി ആവിഷ്കരിച്ച് കൊച്ചി മെട്രോ റെയിൽ

കൊച്ചി: കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി വിപുലമായ പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പാര്‍ക്കിങ് ഫീസ് നിരക്കുകള്‍ കുറച്ചും പുതിയ പാക്കേജുകള്‍ അവതരിപ്പിക്കുകയുമാണ് കെഎംആര്‍എല്‍ ചില സ്റ്റേഷനുകളില്‍ ഇതിനോടകം നടപ്പാക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനാണ് അധികൃതരുടെ നീക്കം. ആലുവ, അമ്പാട്ടുകാവ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, ഇളംകുളം, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, തൃപ്പൂണിത്തുറ എന്നീ 13 സ്റ്റേഷനുകളിലാണ് നിലവില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യമുള്ളത്. കമ്പനിപ്പടി, ടൗണ്‍ […]Read More

Kerala

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യം ആലപ്പുഴ; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ തമിഴ്‌നാടിന് നൽകും: സുരേഷ്

തൃശൂര്‍: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2016 മുതല്‍ കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദ യോഗത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. എയിംസ് എപ്രകാരം സ്ഥാപിക്കണമെന്നതുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ […]Read More

Politics

സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സി.പി. രാധാകൃഷ്ണൻ. രാഷ്ട്രപതി ഭവനിൽ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന്‍ 2024ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്. 2023 ഫെബ്രുവരി […]Read More

Politics

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് വിട, മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് കുടുംബാംഗങ്ങള്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് തീരുമാനം. പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെവെച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആറുപതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് രാഷ്ടീയ ജീവതത്തില്‍ കെപി സിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ആന്റണി മന്ത്രി സഭയില്‍ കൃഷിമന്ത്രി, പെരുമ്പാവൂരില്‍ നിന്ന് നാലുതവണ […]Read More

Kerala

ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളം 2031ഓടെ എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഒക്ടോബര്‍ പകുതിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. വിവിധ വകുപ്പുകളുമായി ചേർന്നായിരിക്കും വിഷയത്തിൽ ആശയങ്ങള്‍ ശേഖരിക്കുക. ന്യൂനപക്ഷ വിഷയ മേഖലയിലെ പ്രബന്ധാവതരണവും ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടത്തും. ഇതിന്റെ ഭാഗമായാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയായിരിക്കും ഫോര്‍ട്ട് കൊച്ചിയില്‍ പരിപാടി നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യ ക്ഷേമ […]Read More

National

പ്രധാന മന്ത്രി മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം; ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുമ്പ് ചുരാചന്ദ്പൂരിൽ സംഘർഷം ഉണ്ടായി. മോദിയുടെ പരിപാടികൾക്കായി ഒരുക്കിയിരുന്ന തോരണം തകർക്കാനുള്ള ശ്രമം സംഘർഷത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസും അക്രമികളും ഏറ്റുമുട്ടി., മോദിയുടെ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ നിരോധിത സംഘടനകളായ ആറു കൂട്ടായ്മകൾ മുന്നോട്ട് വന്നിട്ടുണ്ട്. ‘ദ കോർഡിനേഷൻ കമ്മിറ്റി’യാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ദേശീയപാത 2 തുറക്കാൻ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനവും നടപ്പിലാക്കി. ദേശീയപാത […]Read More

Gadgets

കുമ്പളയിൽ ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കി ടോൾഗേറ്റ് വിരുദ്ധ സമിതി

കാസർഗോഡ്: ദേശീയപാതയിലെ കുമ്പളയിൽ സ്ഥാപിക്കുന്ന ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ടോൾഗേറ്റ് വിരുദ്ധ സമരസമിതി. സെപ്തംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. മൂന്നു മാസത്തിലേറെയായി സമരം തുടരുന്ന സാഹചര്യത്തിലാണ് സമിതി സമരം കടുപ്പിക്കാൻ തീരുമാനിച്ചത്. ദേശീയപാത ചട്ടപ്രകാരം ടോൾഗേറ്റുകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണം. എന്നാൽ തലപ്പാടിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയുള്ള കുമ്പളയിലാണ് ടോൾഗേറ്റ് നിർമ്മാണത്തിനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾഗേറ്റ് പെരിയയിൽ മാത്രമേ സ്ഥാപിക്കാനാകൂവെന്നതാണ് പ്രാദേശവാസികളുടെ […]Read More

Politics

സുരേഷ് ഗോപിയുടെ സൗഹാർദ്ദ വികസന സംവാദം

തൃശൂർ: പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. കലുങ്ക് സൗഹാർദ്ദ വികസന സംവാദത്തിലാണ് വെള്ളപ്പൊക്കം മുതൽ കുടിവെള്ള പ്രശ്നം വരെ ഉൾപ്പെടെ ചർച്ചയായത്. പരിപാടിയുടെ ആദ്യഘട്ടം പുള്ള് മേഖലയിലായിരുന്നു. തുടർച്ചയായി നേരിടുന്ന വെള്ളപ്പൊക്കവും കുടിവെള്ള പ്രതിസന്ധിയും നാട്ടുകാർ കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. വെള്ളപ്പൊക്കത്തിന് സ്ഥിരപരിഹാരം കണ്ടെത്താൻ പ്രത്യേക പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമാൻഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ സജീവ ഇടപെടൽ ഉണ്ടായിരിക്കുമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി. ചെമ്മാപ്പിള്ളിയിൽ നടന്ന രണ്ടാമത്തെ സൗഹാർദ്ദ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes