Latest News

Month: September 2025

Entertainment

എസഎൽവി സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ൽ നായിക പൂജ

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. SLV സിനിമാസ് പുറത്തു വിട്ട വെൽക്കം വീഡിയോയിലൂടെ ആണ് പൂജ ഹെഗ്‌ഡെ ആണ് നായിക എന്ന വിവരം അറിയിച്ചത്. ചിത്രീകരണം പുരോഗമിക്കുകയാണ് . SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്.വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിര […]Read More

Kerala

ഐസക് ജോർജിൻ്റെ ഹൃദയം മിടിക്കുക അങ്കമാലി സ്വദേശി അജിനിൽ ; ഹൃദയം തിരുവനന്തപുരത്തുനിന്നും

എറണാകുളം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി മസ്തിഷ്ക മരണം അങ്കമാലി സ്വദേശിയായ യുവാവിന്റെ നെഞ്ചിൽ മിടിക്കും.‌ കിംസ് ആശുപത്രിയിൽ നിന്ന് വെറും നാല് മിനിറ്റുകൊണ്ടാണ് റോഡ് മാര്‍ഗം ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിലിറക്കിയ ഹൃദയം അവിടെ നിന്ന് പൂര്‍ണമായി ആധുനിക വത്കരിച്ച ആംബുലന്‍സ് വഴി ലിസി ഹോസ്പിറ്റലില്‍ കൊണ്ടുവന്നത്.ഹൃദയം എത്തി മിനിറ്റുകൾക്കകം ശസ്ത്രക്രിയ ആരംഭിച്ചു. ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂര്‍ […]Read More

National

കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കും; നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രക്ഷോഭകാരികള്‍

കാഠ്മണ്ഡു: വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കുമെന്ന് സൂചന. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് കുൽമാൻ. കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരാണ് മറ്റു രണ്ടുപേർ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി ഇതിനോടകം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യമൊട്ടാകെ നടന്ന വെർച്വൽ […]Read More

world News

കലാപത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനം; സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദർശനം ശനിയാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്. മിസോറാം സന്ദര്‍ശനത്തിന് പിന്നാലെ മോദി മണിപ്പൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇംഫാലിലെ കാംഗ്‌ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍ നടക്കുക. അതിനാൽ ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്ക യോഗങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തിയെ […]Read More

sports

ആദ്യം മത്സരം നടക്കട്ടെ; ഇന്ത്യ – പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. നാലു നിയമവിദ്യാര്‍ത്ഥികളാണ് ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത് ഞായറാഴ്ചയാണ്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തിടുക്കപ്പെട്ട് പരിഗണിക്കുന്നത് എന്തിനെന്നും, മത്സരമല്ലേ, അത് ആദ്യം നടക്കട്ടെ […]Read More

Gadgets

ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: പമ്പയുടെ പരിശുദ്ധി കാക്കാമെങ്കിൽ ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്ന് ചൂണ്ടിക്കാട്ടി ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി നൽകി. സാമ്പത്തിക അക്കൗണ്ട് സുതാര്യമായി സൂക്ഷിക്കണമെന്നും പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടത്. ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിന് നടത്താമെന്ന് ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് […]Read More

Business

ഓണ വിപണിയിൽ കുടുംബശ്രീക്ക് റെക്കോർഡ് നേട്ടം; 40.44 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: ഓണവിപണിയിൽ കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും (ജെ.എൽ.ജി) ചേർന്ന് ഇത്തവണ സ്വന്തമാക്കിയത് 40.44 കോടി രൂപയുടെ വിറ്റുവരവ്. ഓണം വിപണന മേളകൾ, ഓണസദ്യ വിതരണം, ഗിഫ്റ്റ് ഹാമ്പർ വിൽപ്പന തുടങ്ങിയ പദ്ധതികളിലൂടെയാണ് കുടുംബശ്രീ വിപണി സജീവമാക്കിയത്. 1943 ഓണ വിപണന മേളകളിൽ നിന്നുമാത്രം 31.9 കോടി രൂപയുടെ വരുമാനം കുടുംബശ്രീക്ക് ലഭിച്ചു. പോക്കറ്റ്മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം വഴിയും സിഡിഎസുകൾ മുഖേനയും 98,910 ഓണ ഗിഫ്റ്റ് ഹാമ്പറുകൾ വിറ്റഴിച്ച് 6.3 കോടി രൂപ നേടിയിട്ടുണ്ട്. കൂടാതെ […]Read More

Kerala

ദേശീയപാത നിർമാണ പ്രവർത്തനം പുരോഗതിയിൽ; വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലായതിനാൽ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. 17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്‍റെ പൂർത്തീകരണം നടക്കും. തിയതിയും യോഗത്തില്‍ ചര്‍ച്ചയായി. 2025 […]Read More

Cinema

രവി മോഹൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ റിലീസായി

യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ സംവിധായകൻ ആയി തുടക്കം കുറിക്കുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന്റെ പ്രമോ റിലീസായി. പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ച് ഇവന്റിൽ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി ആയ മോഹൻ രാജ, ആക്ടർ ശിവകാർത്തികേയൻ, ആക്ടർ കാർത്തി, ഡോ. ശിവരാജ്‌കുമാർ, ജെനീലിയ തുടങ്ങിയവർ പങ്കെടുത്തിരുന്നു.‘കോമാളി’ സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ ആദ്യ സിനിമയിലെ നായകൻ ആയി തന്നെ ക്ഷണിക്കുമെന്ന് രവി മോഹൻ പറഞ്ഞിരുന്നതായി യോഗി ബാബു ഈ സന്തോഷ വേളയിൽ […]Read More

Kerala

അതിരപ്പിള്ളി-മലക്കപ്പാറ വന പാതകളിൽ വന്യ ജീവി ആക്രമണത്തിൽ കര്‍ശന നടപടിയെടുക്കാൻ വന വകുപ്പ്

അന്തര്‍ സംസ്ഥാന പാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ വന്യമൃഗ ആക്രമണം പതിവാകുന്ന സാഹചര്യത്തിൽ കര്‍ശന നടപടി സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ. വനത്തിലൂടെ കടന്നു പോകുന്ന വിനോദ സഞ്ചാരികളും യാത്രക്കാരും മൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതാണ് ആക്രമണങ്ങള്‍ക്കുള്ള പ്രധാന കാരണം. അതിനാൽ വനനിയമങ്ങള്‍ മറികടന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിനോട് ചേർന്നുള്ള മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലായി വിസ്തൃതിയിൽ പരന്ന് കിടക്കുന്ന വനമേഖലയാണ് അതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയവ. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന വനപാത […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes