Latest News

Month: September 2025

Kerala

എംഎസ്‌സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; സംസ്ഥാന സര്‍ക്കാരും, കപ്പല്‍

എംഎസ്‌സി എല്‍സ 3 കപ്പല്‍ കേരളതീരത്ത് മുങ്ങിയിട്ട് നാളുകളായെങ്കിലും നിഗൂഢതകളില്‍ വ്യക്തത വരുത്തി പുറത്തുകൊണ്ടുവരാൻ സംസ്ഥാന സര്‍ക്കാരിന് ഇതുവരെയും കഴിഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. കപ്പല്‍ അപകടത്തില്‍ ജൂലൈ 3 നകം സംഘടനകള്‍.അവശിഷ്ടങ്ങള്‍ കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ അന്ത്യശാസനം ഇനിയും നടപ്പായില്ല. സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. നഷ്ടപരിഹാരവും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലെന്നും സംഘടനകള്‍ പറഞ്ഞു. ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നിർദ്ദേശ […]Read More

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന മറുപടികളില്‍ ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണം

തിരുവനന്തപുരം: പൊതുജനങ്ങളുടെ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും നല്‍കുന്ന മറുപടികളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പേരിനു മുന്‍പ് ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം, പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസുകള്‍ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന മറുപടി കത്തുകളില്‍ ബഹുമാന സൂചകമായി ‘ബഹു. മുഖ്യമന്ത്രി’, ‘ബഹു. മന്ത്രി’ എന്നീ രീതിയില്‍ രേഖപ്പെടുത്തണം. ഇത്തരം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഔദ്യോഗിക കത്തിടപാടുകളില്‍ മാന്യത ഉറപ്പാക്കുക എന്നതാണ് ഉത്തരവിന്റെ […]Read More

Education

സ്കൂളുകൾക്ക് സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയില്‍: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിൽ സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീപ്രൈമറിയിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്‌കൂൾ, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂൾ, പ്ലസ് ടു പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂൾ എന്നീ വിഭാഗങ്ങൾക്കാണ് ട്രോഫി നൽകുന്നത് പരിഗണിക്കുന്നത്. എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വീട്ടുജോലികൾക്കും അധ്യാപകർ പോകേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നും, വിവിധ പ്രശ്നങ്ങൾ നേരിടുന്ന അധ്യാപകരുടെ പ്രശ്നങ്ങൾ […]Read More

National

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്

ന്യൂഡൽഹി: നേപ്പാളിൽ ശക്തമായി തുടരുന്ന ജെൻസി പ്രക്ഷോഭത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും പ്രത്യേക സർവീസ് നടത്തും. അധിക വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു അറിയിച്ചു. വിമാനക്കമ്പനികൾ യാത്രാ നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്തണമെന്ന് നിർദ്ദേശവും നൽകിയതായി മന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. “പ്രക്ഷോഭം മൂലം നേപ്പാളിലെ വിമാനത്താവളം അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ നിരവധി യാത്രക്കാർ കുടുങ്ങിയിരുന്നു. എന്നാൽ വിമാനത്താവളം പ്രവർത്തനം […]Read More

Science

ആര്‍ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാകാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി നാസ

വാഷിങ്ടണ്‍: 2026ല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആര്‍ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാവാൻ അവസരമൊരുക്കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രനിലേക്കുള്ള യാത്രയില്‍ പൊതുജനങ്ങളെ പ്രതീകാത്മകമായി പങ്കെടുപ്പിക്കാനാണ് നാസ ഒരുങ്ങുന്നത്. ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ ചന്ദ്രനെ വലംവെയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോള്‍ പേരുകള്‍ സമര്‍പ്പിക്കാം. ‘ആര്‍ട്ടെമിസ് II ചന്ദ്രനിലേക്ക് പോകുമ്പോൾ കൂടെ , നിങ്ങളുടെ പേരിനും പോകാം. ആര്‍ട്ടെമിസ് II ചരിത്രപരമായ നാഴികക്കല്ലായിരിക്കും’ നാസ പറയുന്നു. ഈ യാത്രയില്‍ ലോകമെമ്പാടുമുള്ള പൗരന്മാര്‍ക്ക് . ലഭിക്കുന്ന ഓരോ പേരും ഒരു ഡിജിറ്റല്‍ മെമ്മറി […]Read More

National

‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻ‌സിൽ 200 പേർ അറസ്റ്റില്‍

പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാരിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ റോഡുകൾ തടസ്സപ്പെടുത്തുകയും പാരീസിലും മറ്റ് നഗരങ്ങളിലും തീയിടുകയും ചെയ്തു. ‘ബ്ലോക്ക് എവരിത്തിങ്’ എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കലാപം. പ്രതിഷേധത്തിന് കാരണമായി സാമ്പത്തികപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പുതിയ നയങ്ങളുമാണ് ചൂണ്ടി കാട്ടുന്നത്. പാർലമെന്റില്‍ വിശ്വാസ വോട്ടിങ്ങില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റൂവ് കഴിഞ്ഞ തിങ്കളാഴ്ച, […]Read More

Entertainment

ചന്ദൂ മൊണ്ടേതി ചിത്രം “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസ്

ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ “വായുപുത്ര”, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. […]Read More

Politics

ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് നിങ്ങളാണോ പറയുന്നത് ? മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയോ എന്ന ചോദ്യത്തിന് മുന്നിലാണ് രാജീവ് ചന്ദ്രശേഖർ രൂക്ഷമായി പ്രതികരിച്ചത്. ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് നിങ്ങളാണോ പറയുന്നത് ? അത് നിങ്ങൾ ആണോ പറയേണ്ടത്, വേറെ എന്തേലും പണി നോക്കെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതോടെ പാർട്ടി ചെലവ് അഞ്ചിരട്ടിയിലധികം വർധിച്ചതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. കെ. സുരേന്ദ്രൻ്റെ കാലത്ത് […]Read More

Gadgets

ടി20 ലോകകപ്പ് ഫൈനല്‍ ഇന്ത്യയിൽ; പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തില്ല.

അഹമ്മദാബാദ്: 2026 ലെ ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ അരങ്ങേറുമെന്നു റിപ്പോർട്ടുകൾ. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് നിലവില്‍ യോഗ്യത ഉറപ്പിച്ചിരിക്കുന്ന 15 ടീമുകൾ. ഇറ്റലിയാണ് അവസാനമായി ലോകകപ്പ് സീറ്റുറപ്പിച്ചത്. 2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് മത്സരം. . 2023ലെ ഏകദിന ലോകകപ്പ് മോദി സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. […]Read More

Gadgets

നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത

കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. പൊതുമുതൽ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സൈന്യത്തിന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ദേശീയ ടെലിവിഷനിലൂടെ കരസേനാ മേധാവി ജനങ്ങളോട് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes