Latest News

Month: September 2025

National

കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിക്കെതിരെ

ചെന്നൈ; കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. ടിവികെ വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കരൂർ ദുരന്തത്തിന്റെ വിഷാദത്തിലാണ് ആത്മഹത്യ. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ദുരന്തത്തിന് കാരണം മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയെന്ന് കുറിപ്പിൽ ആരോപിക്കുന്നു.ദുരന്തത്തിന്റെ വാർത്തകളിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം […]Read More

world News

യുദ്ധം അവസാനിക്കുന്നു: ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വൈറ്റ് ഹൗസ് സമാധാന പദ്ധതി പ്രഖ്യാപിച്ചു. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയാണ് ഇസ്രയേൽ അംഗീകരിച്ചത്. വൈറ്റ്‌ഹൗസിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിർണായക പ്രഖ്യാപനം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. ഹമാസ് വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേ ണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയുടെ […]Read More

Entertainment

തിയേറ്ററുകളില്‍ ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം; ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന് പുതുവഴി തുറക്കുന്നതിനായി ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി)യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ കൈമാറ്റം. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്.യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. എ. മുജീബും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനം സിനിമാ വ്യവസായത്തെ കൂടുതല്‍ […]Read More

Kerala

അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റ് ലോഗോ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ആൻഡ് എക്സ്പോയായ ബയോ കണക്റ്റിൻ്റെ ലോഗോ നിയമസഭയിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, കെഎസ്ഐഡിസി എന്നിവർ ചേർന്ന് ഒക്ടോബർ 9,10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ്സംഘടിപ്പിക്കുന്നത്. രാജ്യാന്തരതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ മികച്ച പങ്കാളിത്തം മുൻ രണ്ടു വർഷങ്ങളിലും ബയോ […]Read More

National

റാലിക്കെത്താൻ മനഃപൂർവം വൈകി, അനുമതിയില്ലാതെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി: കരൂർ ദുരന്തത്തിൻ്റെ എഫ്ഐആറിൽ

കരൂർ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണം. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ റാലിക്കെത്താൻ വിജയ് മനപൂർവം വൈകിയെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഷോ നടത്തിയെന്നും ആണ് എഫ്ഐആറിൽ പറയുന്നു. . ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ടിവികെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്നും പൊലീസ് എഫ്​ഐആറിൽ പരാമർശിക്കുന്നു. […]Read More

Health

മലപ്പുറത്ത് മലമ്പനി: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു.വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. . രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ മ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് […]Read More

Business

4000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കും: ചരിത്രത്തിലെ വലിയ നവീകരണത്തിന് ഒരുങ്ങി ലുഫ്താന്‍സ

ഫ്രാങ്ക്ഫര്‍ട്ട്: ഡിജിറ്റലൈസേഷനും എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി നാലായിരം ജോലിക്കാരെ ഒഴിവാക്കാന്‍ യൂറോപ്പിലെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ ഗ്രൂപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റലൈസേഷന്‍, എയര്‍ലൈനുകളുമായുള്ള ഏകീകരണം എന്നിവയിലൂടെ 4000 തൊഴിലവസരങ്ങള്‍ 2030 ഓടെ ഇല്ലാതാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജെര്‍മ്മനിയിലെ ജോലിക്കാരെയാണ് ഈ തീരുമാനം കൂടുതല്‍ ബാധിക്കുക. മെമ്പര്‍ എയര്‍ലൈനുകളായ ലുഫ്താന്‍സ, സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ്, ഐടിഎ എയര്‍വേയ്സ് എന്നിവ തമ്മിലുള്ള സംയോജനം കൂടുതല്‍ ആഴത്തിലാക്കാന്‍ നീങ്ങുകയാണെന്നും, ഡിജിറ്റലൈസേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടുവന്ന ആഴത്തിലുള്ള […]Read More

Kerala

‘കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചര്‍ച്ച. പലസ്തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച മുഖ്യമന്ത്രി, കേരളം എന്നും പലസ്‌തീൻ ജനതയ്‌ക്കൊപ്പമെന്നു വ്യക്തമാക്കി. യുഎസ് പിന്തുണയോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ അട്ടിമറിച്ച് ഇസ്രായേല്‍ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ത്തുവെന്നും, കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീന്‍ ജനത നേരിടുന്ന അധിനിവേശവും […]Read More

Kerala

ശബരിമല സ്വർണ്ണപ്പാളി കേസിൽ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കാനും , തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കുകയും , ദേവസ്വത്തിന്‍റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. 1999 മുതലുള്ള വിവരങ്ങളില്‍ […]Read More

Kerala

എസ്ഐആർ സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനം: പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കാനുള്ള നീക്കം നിഷ്കളങ്കമായി കാണാൻ ആകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തിടുക്കപ്പെട്ട് തീവ്ര വോട്ടർ പരിഷ്കരണം നടത്തുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് നടക്കുന്നത്. പ്രായപൂർത്തി വോട്ടവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ് രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes