ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കൾ; ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്,
വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലപാട് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തടസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.എൻ്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുന്നുണ്ട്. നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങൾക്കും വിജയകരമായ ഒരു തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്,” ട്രംപ് […]Read More

