Latest News

Month: September 2025

National

നേപ്പാളിൽ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ യുവജന പ്രതിഷേധം കത്തി നിൽക്കവേ രാജിവെച്ച് നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. പ്രതിഷേധക്കാർ മന്ത്രിമാരെ ഉൾപ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയ ശേഷം രാജ്യം വിട്ടത്.നേപ്പാൾ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേവൂബയെ ജനക്കൂട്ടം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. നേപ്പാൾ ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലിനും മർദനമേറ്റു. പ്രതിഷേധക്കാർ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. […]Read More

Weather

ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ

തിരുവനന്തപുരം: ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത് മാന്നാര്‍ കടലിടുക്കിനു മുകളിലാണ് കൂടാതെ തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ലഭിക്കുക. ഇന്നും നാളെയുമാണ് (ചൊവ്വ, ബുധന്‍) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി […]Read More

National

ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര

ദില്ലി: പ്രളയ ദുരിതത്തിലായ ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. ഹിമാചൽ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം ചേരുകയും മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ബഹുമുഖ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകളുടെ പുനർനിർമ്മാണം , ദേശീയ പാതകളുടെ പുനഃസ്ഥാപനം, സ്‌കൂളുകൾ പുനർനിർമിക്കുക, […]Read More

Kerala

പാർഥസാരഥി ക്ഷേത്രത്തിലെ പൂക്കള വിവാദം; നിയപരമായി നേരിടുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്

മുതുപിലാക്കാട്: കൊല്ലം കൊട്ടാരക്കരയിലെ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ ഇട്ട ഓണപ്പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതി. സംഭവത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ച് ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഗോകുലം സനൽ. രാഷ്ട്രീയ മുതലെടുപിന് വേണ്ടിയിട്ടാണ് മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തെ ഉപയോഗിച്ചതെന്നും പ്രസിഡൻ്റ് ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് ക്ഷേത്രം പരാതി നൽകിയിട്ടില്ല. പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതിയുള്ളത്. പ്രദേശത്തെ ക്രമസമാധാനം തകർക്കാനും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുമാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ […]Read More

Entertainment

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള സജി ചെറിയാന്റെ

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ വിമര്‍ശനം അറിയിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സിനിമാ മേഖലയിലെ സ്ത്രീകള്‍ നല്‍കിയ പരാതികള്‍ സമ്മര്‍ദ്ദത്തിന്റെ പുറത്തുള്ളവയാണെന്ന മന്ത്രിയുടെ ആംഭിപ്രായത്തിനെതിരെയാണ്സാന്ദ്രതോമസിന്റെ വിമർശനം. മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ് എന്ന രീതിയിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചത്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി… ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രസ്താവന സിനിമ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. […]Read More

Kerala

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ല; ഹർജി നാളെ വീണ്ടും പരിഗണനയിൽ

കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. .ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. വാദത്തിനിടെ ഗതാഗതക്കുരുക്കിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിർദ്ദേശിക്കുകയും എന്നാൽ ഇതുവരെയും എന്തുകൊണ്ട് വിഷയത്തില്‍ […]Read More

Business

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു ; പവന് 80,800 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 125 രൂപയാണ് ഇന്ന് ‌വർധിച്ചത്. ഇതോടെ 10,100 രൂപയാണ് ഇന്ന് ഗ്രാം സ്വർണത്തിൻ്റെ വില. പവന് മാത്രം 1000 രൂപയാണ് കൂടിയത്. ആയതിനാൽ 80,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞദിവസം മാത്രം സ്വർണവില രണ്ടുതവണയാണ് മാറിയത്. വ്യാപാരം ആരംഭിച്ചത് 79,480 രൂപയിലായിരുന്നു. രാവിലെ സ്വർണ വില നിശ്ചയിച്ചപ്പോൾ ​ഗ്രാമിന് 10 […]Read More

National

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, രാജി വെച്ചു; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന്

ന്യൂഡല്‍ഹി:ജെൻ സി പ്രതിഷേധം രൂക്ഷമായതോടെ രാജിവെച്ചു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയും പാർലമെൻ്റ് മന്ദിരത്തിന് നേരെയും പ്രക്ഷോഭകാരികൾ ഇന്ന്ആ ക്രമണം നടത്തിയിരുന്നു. ജെൻ സി പ്രതിഷേധങ്ങൾക്കിടെ 25 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ രാജി. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകി. നേപ്പാളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും, നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും […]Read More

Gadgets

നേപ്പാളിൽ ജെൻസി കലാപം രൂക്ഷമാകുന്നു; വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രതിഷേധക്കാർ

കാഠ്‌മണ്ഡു: നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം പിൻവലിച്ചെട്ടും ജെൻസി പ്രക്ഷോഭം കത്തിപടരുന്നു. നേപ്പാളിളിലെ പല ഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ മാർച്ച് നടത്തുകയും വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിടുകയും ചെയ്തു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനാൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ വീടിന് നേരെയും പ്രതിഷേധക്കാർ ആക്രമണങ്ങൾ നടത്തി. പ്രതിഷേധം ശക്തമായതോടെ […]Read More

Gadgets

പലസ്തീന്‍ തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നൽകണം; ഇസ്രായേൽ സുപ്രീം കോടതി

ടെല്‍ അവീവ്: ഇസ്രയേലിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വർധിപ്പിച്ചു തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം സുപ്രീംകോടതിയുടെ ഒരു സുപ്രധാന ഇടപെടലാണിത് . ഇസ്രയേലിൽ വിവിധ ജയിലുകളിലായി ആയിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്. കഴിഞ്ഞ വര്ഷം അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രയേല്‍, ഗിഷ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes