ന്യൂഡൽഹി: ഇന്ത്യയുടെ 17മത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ അഞ്ച് വരെയാണ് പോളിങ് നടക്കുക. നിലവിലെ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ എൻഡിഎ മുന്നണിക്ക് വേണ്ടിയും ഇൻഡ്യാ സഖ്യത്തിന് വേണ്ടി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് പാർലമെൻ്റിലെ എല്ലാ അംഗങ്ങളും ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. രഹസ്യ ബാലറ്റ് പ്രകാരമുള്ള വോട്ടെടുപ്പില്‍, എംപിമാര്‍ക്ക് പാര്‍ട്ടി മറികടന്ന് വോട്ടു ചെയ്യാനാകും. […]Read More
ദുബായ്: ടി-20 ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കം. ഏഷ്യയിലെ എട്ടു ടീമുകളാണ് രണ്ടു ഗ്രൂപ്പുകളായി മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഒമാന്‍, യുഎഇ എന്നിവ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ ബി ഗ്രൂപ്പിലുമാണുള്ളത്. അബുദാബി ഷെയ്ഖ് സാദിഖ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ് നടക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് എതിരാളികള്‍. ടൂര്‍ണമെന്‌റിലെ ഇന്ത്യ- […]Read More
കാഠ്മണ്ഡു ∙ യുവാക്കളുടെ ശക്തമായ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ ഒടുവിൽ നേപ്പാൾ സർക്കാർ വഴങ്ങി. സമൂഹമാധ്യമങ്ങളിലെ നിരോധനം സർക്കാർ പിന്‍വലിച്ചതായി വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 26 സമൂഹമാധ്യമങ്ങൾക്കെതിരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് ഈ നീക്കമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാകുകയും […]Read More
കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ നേപ്പാളിലെ യുവാക്കളുടെ പ്രതിഷേധത്തിൽ 16 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യബ് തുടങ്ങിയ 26 ൽ അധികം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധം. ന്യൂ ബനേശ്വറില്‍ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടിരുന്നു . മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും പ്രതിഷേധം കടന്നതോടെയാണ് […]Read More
ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയുടെ
ന്യൂഡൽഹി ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വോട്ടർപട്ടികയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെ 12-മത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ പൗരത്വ രേഖയല്ലെന്നും ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. […]Read More
പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘർഷൻ താക്കൂർ അന്തരിച്ചു. 63 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം . പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് മരണവിവരം സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചത്. 1962ല്‍ പാട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂറിന്റെ ജനനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ധന്‍ താക്കൂറിന്റെ മകനാണ്. സണ്‍ഡേ മാഗസിനിലൂടെ 1984 ലാണ് സംഘര്‍ഷന്‍ താക്കൂര്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ്, തെഹല്‍ക്ക എന്നിവിടങ്ങളിൽ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന […]Read More
നീണ്ട എട്ട് വര്‍ഷത്തിന് ശേഷം ഏഷ്യാ കപ്പ് ഹോക്കിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയെ തകര്‍ത്ത ഇന്ത്യയുടെ ഈ കിരീട നേട്ടം അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടി. ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. മത്സരത്തില്‍ ഉടനീളം കൊറിയിക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യാ . മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ സുഖ്ജീത് സിങ്ങിന്റെ കിടിലം ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. ആദ്യ […]Read More
സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ പ്രതിഷേധം. ഒരാൾ കൊല്ലപ്പെട്ടു
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യബ് തുടങ്ങിയ 26 ൽ അധികം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധം. നേപ്പാളിലെ ന്യൂ ബനേശ്വറിൽ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും പ്രതിഷേധം കടന്നതോടെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സോഷ്യല്‍ […]Read More
വാഷിങ്ടൺ: യുക്രെയ്നിലെ കീവിൽ ഇന്നലെ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധമുണ്ടാകുമെന്ന് യുഎസ് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെങ്കിലും തത്ക്കാലത്തേക്ക് നടപടി നീട്ടിവെച്ചിരുന്നു. ഇതോടെ റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്താനുള്ള സാധ്യതയും ഇതോടെ വർധിച്ചു. പിഴയുൾപ്പെടെ 50 ശതമാനം […]Read More
ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ത്യ സഖ്യ അംഗങ്ങൾക്കായി ഇന്ന് ഉച്ചയ്ക്ക് 2.30 പാർലമെന്റ് സെൻട്രൽ ഹാളിൽ തിരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയാണ് മുൻപന്തിയിൽ. എന്നാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രത്യയശാസ്ത്ര പോരാട്ടമായിട്ടാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പോളിംഗ് […]Read More

