Latest News

Month: September 2025

Kerala

മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെ; കേരള ഹൈക്കോടതിയെ വിമർശിച്ചു

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും ഇത്തരത്തിൽ സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വാദം. ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു. ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം […]Read More

Crime

തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദ്ദനം; എസ്ഐ രതീഷിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി

തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ എസ്ഐ ആയിരുന്ന പി എം രതീഷിനെ സസ്‌പെൻഡ് ചെയ്യാൻ പൊലീസ് നീക്കം. ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി സസ്‌പെൻഡ് ചെയ്യാൻ സാധിക്കുമോ എന്നത് പൊലീസ് പരിശോധിക്കുകയാണ്. ദക്ഷിണമേഖല ഐജിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. നിലവിൽ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. മെയ് മാസം […]Read More

world News

ഗുദ്ദര്‍ വനമേഖലയിലെ സൈനിക ഏറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കുല്‍ഗാമില്‍ ഗുദ്ദര്‍ വനമേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു . മൂന്ന് സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗുദ്ദാറില്‍ തെരച്ചില്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. സൈന്യം ഭീകരവാദികളുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ‘സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ പൊലീസ് ഇന്റലിജന്‍സ് വിവരങ്ങള്‍ അനസുരിച്ച് ഇന്ത്യന്‍ ആര്‍മിയുമായി ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ ലോഞ്ച് ചെയ്തു. ജമ്മു കശ്മീര്‍ പൊലീസും ശ്രീനഗറിലെ സിആര്‍പിഎഫും […]Read More

world News

കാർലോ അക്യൂറ്റിസും ജോർജിയോ ഫ്രസ്സാത്തിയും ഇനി കത്തോലിക്കാ സഭയുടെ വിശുദ്ധഗണത്തിലേയ്ക്ക്

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭക്ക് പ്രത്യാശയേകി രണ്ട് വിശുദ്ധർ കൂടി. ഓൺലൈനിലൂടെ വിശ്വാസം പ്രചരിപ്പിച്ച കാർലോ അക്യൂട്ടിസ്, ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസ്സാത്തി എന്നിവരെയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. പുതിയ മാർപാപ്പ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിശുദ്ധ പദവി നൽകൽ ചടങ്ങായിരുന്നു. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആചാര അനുഷ്ഠാനമായ കുർബാനയുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ ആളുകളിലേക്ക് എത്തിക്കാൻ സൈബർ ഇടത്ത് നടത്തിയ പ്രവർത്തനങ്ങളാണ് കാർലോയെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് […]Read More

Entertainment

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. സെപ്റ്റംബർ 19 നാണ് 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം […]Read More

sports

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യന്മാർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ രണ്ടാം സീസൺ കിരീടം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌. സഞ്‌ജു സാംസണിന്റെ ജ്യേഷ്‌ഠൻ സാലി സാംസൺ ക്യാപ്‌റ്റനായ കൊച്ചിക്ക്‌ ആദ്യ കിരീടം സമ്മാനിച്ചത്‌.നിലവില്‍ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യന്മാരായത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസ് നേടിയാണ് മിന്നും വിജയം നേടിയത്. 30 പന്തില്‍ 70 […]Read More

world News

തിരഞ്ഞെടുപ്പിലെ പരാജയം തിരിച്ചടിയായി; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു.

ജപ്പാന്‍ : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പരാജയം നേരിട്ടിരുന്നു. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഇഷിബ ഞാറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് രാജി എന്നാണ് പുറത്ത് […]Read More

Kerala

മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനം; ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി​ ഇന്ന് പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. ആഗോള അയ്യപ്പ സംഗമത്തിനായി പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. മതേതര നിലപാട് ഉന്നയിച്ച് അധികാരത്തിലേറിയ […]Read More

world News

പഹല്‍ഗാം ആക്രമണം സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചതായി റിപ്പോർട്ട്

പാകിസ്ഥാന്‍ നിരോധിത സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട്‌മായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പഹല്‍ഗാം ആക്രമണത്തിന് നേതൃത്വം നല്‍കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട് 463 ഫോണ്‍ കോളുകളും എന്‍ഐഎ പരിശോധിച്ചു.മലേഷ്യയില്‍ താമസിക്കുന്ന യാസിര്‍ ഹയാത്ത് എന്നയാളില്‍ നിന്ന് ടിആര്‍എഫിന് 9 ലക്ഷം രൂപ ഫണ്ട് കിട്ടിയെന്ന് […]Read More

Politics

ആകെ 2,83,12,463 വോട്ടർമാർ; തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025 തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,83,12,463 വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനത്തിനു ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡേഴ്സുമാണ് പട്ടികയിൽ ഉള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes