Latest News

Month: September 2025

National

ഹെൽമറ്റ് ഉണ്ടെങ്കിലേ ഇന്ധനവും നൽകൂ ; ക്യാംപെയ്നുമായി യു പി സർക്കാർ

ലഖ്‌നൗ: “ഹെൽമറ്റ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ല”എന്ന ആശയം മുന്നോട്ട് വെച്ച് ഗതാഗത മേഖലയിൽ ക്യാംപെയ്നുമായി യു പി സർക്കാർ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.2023-ൽ ഉത്തർപ്രദേശിൽ 44,534 റോഡപകടങ്ങൾ രേഖപ്പെടുത്തിയതായും 2022-ൽ ഇത് 41,746 ആയിരുന്നുവെന്നും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപെയ്‌ൻ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 31 വരെ അസൂത്രം ചെയ്തിരിക്കുന്ന പരിപാടിയിൽ റോഡ് സുരക്ഷ […]Read More

Gadgets

അന്താരാഷ്ട്ര അർബൻ കോൺക്ലേവ് 2025: സെപ്റ്റംബർ 12,13 തീയതികളി കൊച്ചിയിൽ

കൊച്ചി: സെപ്റ്റംബർ 12,13 തീയതികളിൽ അന്താരാഷ്ട്ര അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കൊച്ചിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.അർബൻ കോൺക്ലേവ് സംഘടിപ്പിക്കാൻ വിപുലമായ പഠനം നടത്തുകയും സമഗ്രമായ നഗര നയ രൂപീകരണം ലക്ഷ്യമിട്ടാണ് അർബൻ കോൺക്ലേവ് സം​ഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇത്തരം ഒ ഉദ്യമം സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാകും എന്നും അടുത്ത 25 വർഷത്തെ […]Read More

sports

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടിയ ആദ്യ മലയാളി; സി പി റിസ്വാന്‍ വിരമിച്ചു

ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മലയാളിയുമായ സിപി റിസ്വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇ ദേശീയ ടീമിനുവേണ്ടി സെഞ്ച്വറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ മലയാളിയാണ് സിപി റിസ്വാന്‍. 2019 മുതല്‍ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു റിസ്വാന്‍ തലശ്ശേരി സ്വദേശിയാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ റിസ്വാന്‍ യുഎഇ ടീമിന്റെ താരമായിരുന്നു. 2014ല്‍ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മത്സരങ്ങളിലെ പ്രകടന മികവില്‍ ദേശീയ ടീമിന്റെ അംഗമാവുകയും മുന്‍നിര ബാറ്ററും ലെഗ് […]Read More

Business

സൗദി പ്രവാസികൾക്ക് സന്തോഷിക്കാം; വില്ല അപ്പാർട്ട്മെന്‍റ് വാടക നിരക്കുകളിൽ 40 ശതമാനം വരെ

റിയാദ്: സൗദി ഭരണകൂടത്തിന്റെ പ്രത്യേക പദ്ധതികൾക്ക് പിന്നാലെ റിയാദിൽ വില്ല അപ്പാർട്ട്മെന്‍റ് വാടകകൾ എന്നിവയ്ക്ക് വില കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്. വൻകിട കമ്പനികളുടെ വരവും, ജോലി തേടി കൂടുതൽ പേർ അയൽ രാജ്യങ്ങളിൽ നിന്നും ചേക്കേറുകയും ചെയ്തതോടെയാണ് റിയാദിൽ വാടക നിരക്ക് കൂടാൻ കാരണമായത്. റിയൽ എസ്റ്റേറ്റ് എക്‌സ്‌ചേഞ്ച് കണക്കുകളിൽ കഴിഞ്ഞ ആഴ്ച മുതൽ വർധിക്കുന്ന നിരക്കിൽ 40% വരെ ഇടിവ് ചൂണ്ടിക്കാട്ടുന്നു.സൗദി […]Read More

Weather

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. […]Read More

world News

റഷ്യയുമായി എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകും; ചർച്ചകൾ ആരംഭിച്ചു

റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ചർച്ചകൾ ആരംഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയുടെ തീരുവ വിപ്ലവത്തിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇതിനിടെ ഇന്ത്യക്ക് കുറഞ്ഞവിലയിൽ എണ്ണ നൽകാൻ റഷ്യ തീരുമാനിച്ചതായി ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകുമെന്നാണ് സൂചന. ഇന്ത്യ പാക് അതിർത്തിയിൽ വിന്യസിച്ച എസ് 400 മിസൈലുകൾ റഷ്യയിൽ നിന്ന് വാങ്ങിയതാണ്.എന്നാൽ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇന്ത്യ […]Read More

world News

ഭീഷണികൾക്ക് വഴങ്ങാൻ ചൈന തയ്യാറല്ലെന്ന് ഷി ജിൻപിങ്; സൈനിക പരേഡുമായി ചൈന

ബെയ്ജിങ്: . രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ചു സൈനിക പരേഡുമായി ചൈന. പതിനായിരം സൈനികർ പരേഡിൽ പങ്കെടുത്തത്. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. ചൈനീസ് തലസ്ഥാനത്തെ പ്രധാന പാതയായ ബീജിംഗിലെ ചാങ്ങാൻ അവന്യൂവിലൂടെയായിരുന്നു പരേഡ്. കിം ജോങ് ഉനും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും അടക്കം 26 രാഷ്ട്ര തലവൻമാർ പങ്കെടുക്കുന്നുണ്ട്. ടിയാൻമെൻ സ്ക്വയറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ് സംസാരിച്ചു. […]Read More

Kerala

അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയോ? അയ്യപ്പ സംഗമം

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി.ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിളിക്കുന്നുവെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവുമായി […]Read More

Gadgets

സിമന്റ്, തുകൽ ഉൽപന്നങ്ങൾ,തുണിത്തരങ്ങൾ എന്നിവയുടെ നിരക്ക് കുറയും; ജിഎസ്ടി കൗൺസിൽ യോഗം ഇന്നും

ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി […]Read More

Gadgets

ഓണ പെരുമയിൽ കേരളം; സംസ്ഥാനതല ഓണാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവരാണ് മുഖ്യാഥിതികൾ. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് സെപ്റ്റംബർ 9 വരെയാണ് തലസ്ഥാന ന​ഗരിയിൽ സംഘടിപ്പിക്കുന്നത്. 33 വേദികളിലായി കേരളത്തിന്‍റെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes