Latest News

Month: September 2025

world News

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; മരണ സംഖ്യ 1400 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കൻ പ്രദേശത്തുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ജലാലാബാദിൽ നിന്നും 34 കിലോ മീറ്റർ മാറിയാണ് ഇന്നലെ ഭൂചലനമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ഭൂചലനത്തിൽ പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. . രക്ഷാപ്രവർത്തനം തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. […]Read More

world News

ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ; ക്രൂഡ് ഓയിൽ വില ബാരലിന് നാല് ഡോളർ വരെ

ദില്ലി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ ബാരലിന് നാല് ഡോളർ വരെ വില കുറച്ചതായി റിപ്പോർട്ട്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും.അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാരലിന് ഒരു ഡോളർ കിഴിവാണ് ജൂലൈ മാസത്തിൽ റഷ്യ ഇന്ത്യയ്ക്ക് […]Read More

world News

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു;

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിൽ പാര്‍ക്കിങ് സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.18 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൊവ്വാഴ്ച രാഷ്ട്രീയ റാലിയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ ആക്രമണമാണെന്നാണ് സംശയിക്കുന്നത്. ദേശീയ നേതാവും മുന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുമായ സര്‍ദാര്‍ അതൗല്ല മെങ്കലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു. ജനങ്ങള്‍ റാലിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാര്‍ക്കിങ് ഏരിയയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു ചാവേര്‍ ബോംബാക്രമണമാണെന്ന് […]Read More

Entertainment

കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; ഖേദം പ്രകടിപ്പിച്ച് വേഫെയറര്‍ ഫിലിംസ്

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിലെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ്. വിവാദമായ ഡയലോഗ് ഉടന്‍ തന്നെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രൊഡക്ഷന്‍ ഹൗസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ബംഗളൂരുവിനെ മയക്കുമരുന്നിന്റെ നഗരം എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതെന്നാണ് സൂചന.കര്‍ണാടകയിലെ ജനങ്ങളുടെ വികാരം […]Read More

Gadgets

12ജിബി റാമും 256ജിബി സ്റ്റോറേജും, വില 20,999 രൂപ; റിയല്‍മി 15ടി ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും. ചൈനീസ് കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് 7000എംഎഎച്ച് വലിയ ബാറ്ററിയും അനവധി ഫീച്ചറുകളും ഉണ്ടാകും. വാട്ടര്‍പ്രൂഫ് ഫോണിന്റെ വിലയും ചില ഫീച്ചറുകളും ഔദ്യോഗിക ലോഞ്ചിന് മുന്‍പ് തന്നെ പുറത്തുവന്നിട്ടുണ്ട്. . സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന്റെ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ചിപ്‌സെറ്റാണ് . നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മി […]Read More

Health

25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സ; കാരുണ്യ സുരക്ഷാ

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ 75.66 കോടി രൂപ സൗജന്യ ചികത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേന 49.3 കോടി രൂപയും നൽകി. പദ്ധതിയില്‍ […]Read More

Health

യുവജനങ്ങളിൽ വർധിച്ചു വരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ ; CPR പരിശീലനം പാഠ്യപദ്ധതിയിൽ

യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരൻ്റെ ദാരുണമായ മരണം ഉൾപ്പെടെയുള്ള സംഭവങ്ങൾ, ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമണറി റീസസിറ്റേഷൻ (CPR) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെയും, സി പി ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെയും ആവശ്യകത കെജിഎംഒഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൃശൂർ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് […]Read More

sports

98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ് വീഴ്ത്തി ലോക റെക്കോർഡ് സ്വന്തമാക്കി റാഷിദ്

അന്താരാഷ്ട്ര ടി20 മത്സരത്തിൽ ലോക റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന്‍ തരാം റാഷിദ് ഖാന്‍. പാകിസ്ഥാന്‍ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്നലെ യുഎഇക്കെതിരെ നാലോവറില്‍ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തതോടെ റാഷിദ് ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ് വീഴ്ത്തിയാണ് റാഷിദ് ഒന്നാമനായത്. 124 മത്സരങ്ങളില്‍ നിന്ന് 164 വിക്കറ്റെടുത്തിരുന്ന മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയെ ആണ് റാഷിദ് കടത്തി […]Read More

Education

സ്കൂളിൽ പോയില്ലെങ്കിൽ ഇനി പണി പാളും; ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ

ദുബൈ: 2025–26 അധ്യയന വർഷത്തേക്കുള്ള പുതിയ ഹാജർ നിയമങ്ങൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് വിദ്യാർത്ഥികളിൽ കർശനമാക്കുകയും വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ്. വ്യക്തമായ കാരണങ്ങൾ കാണിക്കാതെ ഹാജരാകാതിരുന്നാൽ വിദ്യാർത്ഥികളുടെമേൽ അച്ചടക്ക നടപടി ഉണ്ടാകും. ഒരു ദിവസം ഹാജരാകാതിരുന്നാൽ ആദ്യഘട്ടമായി മുന്നറിയിപ്പ് നൽകും. ഒരു വിദ്യാർത്ഥി ഒരു അധ്യയന വർഷത്തിൽ 15 ദിവസങ്ങൾ ഇങ്ങനെ ഹാജാരാകാതിരുന്നാൽ തുടർ നടപടികളിലേക്ക് പോകും. ഹാജരാകാതിരിക്കുന്ന വിദ്യാർത്ഥിയുടെ ഫയലും അവരുടെ രക്ഷിതാവിനെയും ബന്ധപ്പെട്ട അധികാരികൾക്കും കുട്ടികളുടെ സംരക്ഷണ […]Read More

Politics

ശബരിമല ആചാരങ്ങൾക്കൊപ്പമാണ് സര്‍ക്കാര്‍, യുവതികളെ ശ്രമിച്ചിട്ടില്ല കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ലെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളെ തടഞ്ഞതായും ശബരിമല പ്രക്ഷോഭകാലത്ത് ചുമത്തിയ ഗുരുതര വകുപ്പുകളുള്ള കേസുകള്‍ മാത്രമാണ് പിന്‍വലിക്കാനുള്ളതെന്നും അതിനായി കോടതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും കടകംപള്ളി പറഞ്ഞു. ‘ശബരിമലയിലെ യുവതി പ്രവേശത്തിന്റെ കാര്യത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാന്‍ പാടില്ലെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ സംരക്ഷണത്തോടുകൂടി ശബരിമലയില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes