Latest News

Month: September 2025

Kerala

തദ്ദേശ തെരെഞ്ഞെടുപ്പെത്തി: വോട്ടർ 
പട്ടികയിൽ 
ഇന്നുമുതൽ 
പേരു ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്നുമുതല്‍ പേര് ചേര്‍ക്കാം. കരട്‌ പട്ടികയിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. രണ്ടിന്‌ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയിൽ 2,83,12,458 വോട്ടർമാരുണ്ടാകും 2087 പ്രവാസി വോട്ടർപ്പട്ടികയിലുമുണ്ട്. പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബര്‍ 14 വരെ പേര് ചേര്‍ക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. […]Read More

sports

കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ചരിത്രജയം സ്വന്തമാക്കിയ ഇന്ത്യ, ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്വിയുടെ സാന്നിധ്യത്തിൽ കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ താരങ്ങൾ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി. കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെയാണ് കിരീടം കൈയ്യില്‍ വയ്ക്കാതെ ഇന്ധ്യയുടെ യുവനിര വിജയം ആഘോഷിച്ചത്. ഹസ്തദാന വിവാദവും, പ്രകോപന ആംഗ്യങ്ങൾക്കൊണ്ടുള്ള സംഘർഷങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ […]Read More

Kerala

ശബരിമല ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി

തിരുവനന്തപുരം: ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കേസിൽ പുതിയ വഴിത്തിരിവുകൾ. പീഠം പരാതിക്കാരനും സ്പോൺസറുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് സംഘം കണ്ടെത്തി. പീഠം ഒളിപ്പിച്ച ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകിയതിലെ ദുരൂഹത അന്വേഷിക്കുകയാണ് വിജിലൻസ് സംഘം. 2019-ൽ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം നിർമ്മിച്ച പീഠം നിർമ്മിച്ച് നൽകുകയും പിന്നീട് കാണാതായതായും ഉണ്ണിക്കൃഷ്ണൻ പോറ്റി പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ, ൽ പീഠം ജീവനക്കാരന്റെ വീട്ടിലിരുന്നതു പിന്നീട് സഹോദരിയുടെ വീട്ടിലേക്ക് മാറ്റപ്പെട്ടതായി […]Read More

Health

കൈത്താങ്ങാവാം ഓരോ ഹൃദയമിടിപ്പിനും: ഇന്ന് ലോക ഹൃദയ ദിനം

മനുഷ്യന്റെ ജീവിതത്തിന്‍റെ താളം മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന അത്ഭുതകരമായ അവയവമാണ് ഹൃദയം. ഓരോ മിടിപ്പും നമ്മെ ജീവനിലേക്ക് അടുത്തു കൊണ്ടുവരുമ്പോൾ, അത് സംരക്ഷിക്കേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്തവുമാണ്. സെപ്റ്റംബർ 29-ാം തീയതി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ലോക ഹൃദയ ദിനം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെയാണ് — ഹൃദയാരോഗ്യമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ആധുനിക ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. അമിത സമ്മർദ്ദം, വ്യായാമക്കുറവ്, കൊഴുപ്പ് നിറഞ്ഞ ഭക്ഷണം, പുകവലി, മദ്യപാനം എന്നിവ ഹൃദയരോഗങ്ങളുടെ പ്രധാന കാരണങ്ങളായി […]Read More

Kerala

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം: പ്രതിപക്ഷത്തിന്റെ പിന്തുണയിൽ നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും

സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്‌ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കൊണ്ടുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ […]Read More

National

കരൂർ ദുരന്തം: ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെ ഹർജി ഇന്ന് പരിഗണിക്കും

സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്‌ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കൊണ്ടുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ […]Read More

National

കരൂർ ദുരന്തത്തിൽ മരണം 41 ആയി

ചെന്നൈ: കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ, വിജയ് എത്താൻ ഏഴോളം മണിക്കൂർ വൈകിയതോടെ ജനക്കൂട്ടത്തിന്റെ സമ്മർദ്ദം കൂടി. ആയിരക്കണക്കിന് കുട്ടികൾക്ക് കുടിവെള്ളം ലഭിക്കാതെ വിഷമിക്കേണ്ടി വന്നു. ഇതുകണ്ട് വിജയ് പ്രസംഗം നിർത്തി ജനങ്ങളിലേക്ക് വെള്ളക്കുപ്പികൾ […]Read More

sports

ഏഷ്യ കപ്പ് 2025: ഒൻപതാം തവണയും കിരീട സ്വന്തമാക്കി ഇന്ത്യാ

ദുബായ്: 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തിയ ഫൈനൽ ആവേശത്തിനൊടുവിൽ കപ്പ്സ്വന്തമാക്കി ഇന്ത്യാ. 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ തകർപ്പൻ ജയം നേടി. 147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ആഘാതമുണ്ടായെങ്കിലും തിലക് വർമ (69) – സഞ്ജു സാംസൺ (24) കൂട്ടുകെട്ട് ഇന്ത്യയെ രക്ഷപ്പെടുത്തി. സഞ്ജുവിന് പുറമേ ശിവം ദുബെ (33) നിർണായക സംഭാവന നൽകി. അവസാനം ഇന്ത്യ 150-5 (19.4 […]Read More

Kerala

സ്കൂൾ കലോത്സവം; A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000

ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കാനും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിലെ സ്വർണ്ണക്കപ്പ് തൃശൂരിൽ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂൾ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലിൽ […]Read More

world News

‘ഗർഭിണികൾ പാരസെറ്റമോൾ കഴിക്കരുത്’; ‘എംഎംആർ വാക്സിൻ മൂന്നായി വിഭജിക്കണം’; വാദങ്ങൾ ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: വിവാദങ്ങൾക്ക് പിന്നാലെയും യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഗർഭിണികളും കുട്ടികളും സംബന്ധിച്ചുള്ള മരുന്ന്-വാക്സിൻ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നു. ഗർഭിണികൾ അത്യാവശ്യമല്ലെങ്കിൽ പാരസെറ്റമോൾ കഴിക്കരുതെന്നും, ഇത് കുഞ്ഞുങ്ങളിൽ ഓട്ടിസത്തിന് കാരണമാകാമെന്നും ട്രംപ് വീണ്ടും ആവർത്തിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പുതിയ അഭിപ്രായ പ്രകടനം. കുട്ടികൾക്ക് മാതാപിതാക്കൾ അനാവശ്യമായി പാരസെറ്റമോൾ കൊടുക്കാതിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, ഗുരുതര രോഗങ്ങളായ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്ക് നൽകുന്ന എംഎംആർ വാക്സിൻ ഒരുമിച്ച് നൽകുന്നതിനു പകരം മൂന്നു […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes