തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും. എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. യുവതീപ്രവേശന കാലത്തെ നിലപാടിനോട് ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു മറുപടി. യുഡിഎഫിനെ നയിക്കുന്നത് മുസ്‍ലിം ലീഗാണെന്നും ഇടത് മുന്നണിക്ക് യുഡിഎഫിലെ ഒരു കക്ഷിയെയും ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് […]Read More
തിരുവനന്തപുരം: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്‌കാരം സ്വീകരിക്കാൻ യുകെയിൽ പോയതിന് മേയർ ആര്യ രാജേന്ദ്രന് ചെലവായത് രണ്ട് ലക്ഷത്തോളം രൂപ. സർക്കാർ അനുമതിയോടെ അവാർഡ് വാങ്ങാൻ നഗരസഭയുടെ ചെലവിൽ യാത്രചെയ്തുവെന്ന വിമർശനങ്ങൾക്കിടയിലാണ് ചെലവ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. വിമാനടിക്കറ്റിന് 1.൩ 1 ലക്ഷം രൂപയും വിസയ്ക്ക് 15000 രൂപയുമാണ് ചെലവായത്. ക്ഷണം, താമസം ഉൾപ്പെടെയുള്ളവയ്ക്കാണ് ബാക്കി തുക ചെലവായത്. അതേസമയം കുറഞ്ഞ നിരക്കിലുള്ള ത്രീസ്റ്റാർ ഹോട്ടലിലാണ് ആര്യ രാജേന്ദ്രൻ താമസമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കുള്ള പണം […]Read More
ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ്-21 വിമാനങ്ങൾ ഇന്ന് സേനയിൽ നിന്ന് വിടപറയുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ മിഗ് 21വിമാനങ്ങൾക്ക് യാത്രയയപ്പ് നൽകി. മിഗ് 21ൻ്റെ പറക്കൽ നിലവിൽ തുടങ്ങി. വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയുമാണ് വിമാനങ്ങൾ പറത്തുന്നത്. 62 വർഷത്തെ മികച്ച സേവനം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ചണ്ഡീഗഡിൽ നടക്കുന്ന ഗംഭീരമായ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും എത്തിയിട്ടുണ്ട്. 1962ലെ ചൈനാ യുദ്ധത്തിന് ശേഷമാണ് ഇന്ത്യ മിഗ്-21 നെ സ്വന്തമാക്കിയത്. […]Read More
തിരുവനന്തപുരം: സൈബർ ആക്രമണ കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. പോരാട്ടം തുടരും . ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ എന്നും കെ ജെ ഷൈൻ പറഞ്ഞു അതേ സമയം സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം. ഷാജഹാനെ കുരുക്ക് മുറുക്കുകയാണ് പൊലീസ്. കെ.എൻ. ഉണ്ണികൃഷ്ണൻ […]Read More
ദുബായ്: ഏഷ്യ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങി. ഞായറാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 11 റണ്‍സിന്റെ വിജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. വാശിയേറിയ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. മറുപടിയായി 20 ഓവറിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഷഹീൻ […]Read More
വാഷിങ്ടണ്‍: ഗാസയിലെ സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ സൈന്യവുമായി നടത്തിയിരുന്ന നിര്‍ണായക സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാന്‍ അവരുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം, മൈക്രോസോഫ്റ്റ് ഇസ്രയേല്‍ സൈന്യത്തിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സേവനങ്ങള്‍, അഷ്വര്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം എന്നിവയിലേക്കുള്ള ആക്‌സസ് റദ്ദാക്കി. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ലക്ഷക്കണക്കിന് പലസ്തീന്‍ സിവിലിയന്‍ കോളുകള്‍ നിരീക്ഷിക്കാന്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേല്‍ […]Read More
ന്യൂഡൽഹി: പ്രതിരോധ ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് ഇന്ത്യ . അഗ്നി-പ്രൈം മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് ഡിആർഡിഒ അറിയിച്ചു. ട്രെയിൻ കോച്ചിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ പരീക്ഷണമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. 2,000 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ള, ചൈനയെയും പാകിസ്ഥാനും ലക്ഷ്യമിടാൻ കഴിയുന്ന ഏറ്റവും പുതിയ ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ട്രെയിനിൽ സ്ഥാപിച്ച പ്രത്യേക ലോഞ്ചറിൽ നിന്ന് അഗ്നി-പ്രൈം വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്. സഞ്ചാരത്തിലുള്ള ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ […]Read More
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമ കമ്പനികൾക്ക്
വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസിലെ നിർമാണ പ്ലാന്റുകളിൽ ഉത്പാദനം നടത്തുന്നില്ലെങ്കിൽ, ബ്രാൻഡഡ്, പേറ്റന്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമാകുമെന്ന് ഭരണകൂടം അറിയിച്ചു. കമ്പനികൾ യുഎസിൽ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നടപടി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറിക് മരുന്നുകളുടെ […]Read More
കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗ തീരുമാനിച്ചു. എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ള 27 ഏക്കർ ഭൂമിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി.2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. 7 നിലകളുള്ള മുഖ്യ ടവർ, 6 നിലകളുള്ള മറ്റ് രണ്ട് ടവറുകൾ, 61 കോടതി ഹാളുകൾ, ചീഫ് ജസ്റ്റിസിന്റെയും രജിസ്ട്രാർ ഓഫീസിന്റെയും സൗകര്യങ്ങൾ, ഓഡിറ്റോറിയം, ലൈബ്രറി ബ്ലോക്ക്, […]Read More
ജമ്മു കശ്മീർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ലെ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു. തുടർന്ന് ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും ഇന്ന് സമ്പൂർണ ബന്ദിന് ആഹ്വാനം […]Read More

