ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ; ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി
തിരുവനന്തപുരം: സർക്കാർ–ഗവർണർ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഗവർണറുടെ അധികാരപരിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ പാഠപുസ്തകം പുറത്തിറക്കി.പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ “ജനാധിപത്യം: ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ സ്ഥാനവും ചുമതലകളും വ്യക്തമായി വിശദീകരിച്ചിരിക്കുന്നത്. ഭരണഘടന വ്യക്തമാക്കുന്നതുപോലെ ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണ്; യഥാർത്ഥ ഭരണാധികാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ്. ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ അധികാരങ്ങൾ നിർവഹിക്കാവൂവെന്നും, അവർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ലെന്നുമാണ് പാഠഭാഗം വ്യക്തമാക്കുന്നത്. കൂടാതെ, സർക്കാർ കമ്മീഷൻ […]Read More

