Latest News

Month: October 2025

Politics

കെപിസിസിക്ക് പുതിയ 17 അംഗ കോർകമ്മിറ്റി

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ 17 അംഗ കോർ കമ്മിറ്റി.  ശശി തരൂർ, കെ.സി. വേണുഗോപാൽ, എ.കെ. ആൻ്റണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, കെ. മുരളീധരൻ, എന്നിവരാണ് കമ്മിറ്റിയിലെ അം​ഗങ്ങൾ. ഷാനിമോൾ ഉസ്‌മാൻ കമ്മിറ്റിയിലെ ഏക വനിതാ അം​ഗമാണ്. കോർ കമ്മിറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക. പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരും 9 […]Read More

Kerala

പേരാമ്പ്ര മർദ്ദനം:’നിയമ നടപടിയുമായി മുന്നോട്ടു പോകും’,ഷാഫി പറമ്പിൽ എംപി

കോഴിക്കോട്:പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.പാർട്ടിയോട് ആലോചിച് തുടർനടപടികൾ സ്വീകരിക്കുമെന്നും  ഷാഫി പറമ്പിൽ പറഞ്ഞു.കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു അദ്ദേഹത്തിൻന്റെ ആരോപണം. എന്നാൽ എം.പിയുടെ ഈ ആരോപണത്തിൽ നിയമനടപടികൾക്കായി അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. അപകീർത്തിപരമായ പരാമർശങ്ങൾ എംപി നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.ഇത് സംബന്ധിച്ച് […]Read More

sports

ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി: ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

കേരളത്തിൻ്റെ ആദ്യ ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.10നായിരുന്നു ആണ് അന്ത്യം. 1972ൽ ഒളിംപിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ മാനുവൽ ഫ്രെഡറികിന് രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കണ്ണൂർ ബർണശേരി സ്വദേശിയാണ് ഇന്ത്യൻ ഹോക്കിയിലെ ടൈഗര്‍ എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്. ഏഴ് വര്‍ഷം ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച ഫ്രെഡറിക് 1972ലെ മ്യൂണിക് ഒളിംപിക്സിന് പുറമെ 1978ലെ ഹോക്കി ലോകകപ്പിലും ഇന്ത്യൻ ഗോള്‍വലകാത്തു. ഫുട്ബോളില്‍ സ്ട്രൈക്കറായും […]Read More

Kerala

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്നാരംഭിക്കും

തിരുവനന്തപുരം: എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ […]Read More

Kerala

സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി; 48 റൂട്ടുകൾ അനുവദിച്ചു

തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന്‍ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്കാണ് റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളതെന്നും സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള കടമ്പകള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈന്‍ […]Read More

National

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷന്‍; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90, KL 90 Dസീരീസിലാണ് രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും.  മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് […]Read More

Kerala

കൊച്ചിയില്‍ വിദ്യാര്‍ഥികളടങ്ങുന്ന സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊച്ചി : ഓപ്പറേഷൻ സൈ-ഹണ്ടിൻ്റെ പരിശോധനയ്ക്കിടെ കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ. ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളേജ് വിദ്യാർഥികളാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം ആറ് ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകൾ കൊച്ചിയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ […]Read More

National

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:  സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ. വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും CBSE-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസില്‍ കണക്കാണ് അദ്യ പരീക്ഷ. പന്ത്രണ്ടാം […]Read More

sports

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20  ഇന്ന് മെല്‍ബണില്‍

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെല്‍ബണില്‍ നടക്കും.ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45നും ഓസ്‌ട്രേലിയന്‍ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുന്നത്. പരമ്പരയില്‍ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്.  ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പോകുന്നതിനാല്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ ഓസീസിനായി കളിക്കുന്ന അവസന മത്സരമാണിത്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഓസീസ് ഷോണ്‍ ആബട്ടിന് ഇന്ന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോസ് […]Read More

Kerala

ധർമ്മസ്ഥല ഗൂഢാലോചന കേസ്; പ്രത്യേക അന്വേഷണത്തിന് താൽക്കാലിക സ്റ്റേ

ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസ് അന്വേഷണത്തിൽ പ്രത്യേക സംഘത്തിന് തിരിച്ചടി. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ അന്വേഷണം കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നവംബർ 12ന് ഈ ഹർജിയിൽ വിശദമായ വാദം നടക്കും വരെയാണ് കർണാടക ഹൈക്കോടതി അന്വേഷണ നടപടികൾ സ്റ്റേ ചെയ്തത്. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നടപടി. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇവർ ഹൈക്കോടതിയെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes