Latest News

Month: October 2025

National

ജപ്പാൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച് സനേ തകായിച്ചി

ജപ്പാനിൽ ആദ്യ വനിത പ്രധാനമന്ത്രി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ  സനേ തകായിച്ചിയെ ആണ് ജപ്പാൻ്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് . ജപ്പാനിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അപ്രതീക്ഷിതമായി ഭൂരിപക്ഷം നേടിയതിനെ തുടർന്നാണ്, ജപ്പാനീസ് പാർലമെൻ്റ് അവരെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 465 പേരുള്ള സഭയില്‍ 237 വോട്ടുകളാണ് തകൈച്ചി നേടിയത്. അധോസഭയിലും തകൈച്ചിക്ക് മുന്‍തൂക്കമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ജപ്പാന്റെ 104ാമത് പ്രധാനമന്ത്രിയായി സനേ തകായിച്ചി സത്യപ്രതിജ്ഞ ചെയ്യും. ബ്രിട്ടൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് […]Read More

Kerala

മെഡിക്കല്‍ കോളേജുകളിലെ ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി; ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വിതരണക്കാര്‍

തിരുവനന്തപുരം: ഉപകരണ കുടിശിക ലഭിക്കാതായതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ വിതരണക്കാര്‍. കുടിശിക തരാത്തതോടെ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ ഉപകരണ വിതരണക്കാര്‍ ഇന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് പരിശോധന നടത്തിയത്. ഉപകരണങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിതരണക്കാരനായ അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ഉപകരണങ്ങള്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുടിശിക അടയ്ക്കാന്‍ പത്ത് ദിവസത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ട്. […]Read More

Kerala

കായിക പൂരം ഇന്ന് അനന്തപുരിയിൽ കൊടിയേറും;  സംസ്ഥാന സ്കൂൾ കായിക മേള മുഖ്യമന്ത്രി

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 […]Read More

Kerala

കെ റെയിൽ പദ്ധതിയിൽ പുതിയ സമീപനം സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം ആലോചനയിലെന്ന്  സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും  പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ റെയിൽവേയ്ക്ക് സമർപ്പിച്ച പദ്ധതിയെ അംഗീകരിക്കുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവന.  കേരളത്തില്‍ കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഇ ശ്രീധരൻ അന്ന് പറഞ്ഞിരുന്നു.  കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് […]Read More

Kerala

ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയും എല്ലാവരുടെയും അനുമതിയോടെയും മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പബ്ലിക്ക് പ്രൈവറ്റ് പാർട്ടനർഷിപ്പിലാണ് മാർക്കറ്റ് എല്ലാവർക്കും സന്തോഷിക്കാവുന്ന ഒരു പദ്ധതിയാണിതെന്നും വലിയ തോതിലുള്ള സൗകര്യം ഉയർന്നുവരുന്നതാണ് ഇവിടെ കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂ പാളയം മാർക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ തുടർന്നും സ്വീകരിക്കാവുന്ന […]Read More

Weather

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയത്. അതോടൊപ്പം നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുള്ളത്. മറ്റു നാല് ജില്ലകൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. അതേസമയം, ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. നാല് ജില്ലകളിൽ […]Read More

Kerala

ശബരിമല സ്വർണക്കൊള്ള: ആദ്യ റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ശശിധരൻ ആണ് നേരിട്ട് എത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും. പോറ്റിയുടെ വീട്ടിൽ നിന്ന് ലഭിച്ച രേഖകളും മൊഴിയും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യനെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയച്ചു. തനിക്ക് സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും പാളികള്‍ കൈപ്പറ്റിയത് ഉണ്ണികൃഷ്ണന്‍ […]Read More

Kerala

ഹിജാബ് വിവാദം; ഹൈക്കോടതി തീർപ്പുകൽപിക്കും കുട്ടി വരെ ടി സി വാങ്ങില്ല

കൊച്ചി : പള്ളുരുത്തി സെന്റ്‌ റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ  ഹൈക്കോടതി ഹൈക്കോടതി തീർപ്പുകൽപിക്കും കുട്ടി വരെ ടി സി വാങ്ങില്ല സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാവുന്ന സാഹചര്യമുണ്ട്. എന്നാൽ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ  അമീൻ ഹസൻ പറഞ്ഞു. കോടതി ഉത്തരവ് വന്നാലും മാനേജ്മെൻ്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കുട്ടിക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യം വരുമെന്നും സമവായത്തിൻ്റെ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ […]Read More

Kerala

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് സമ്പ്രദായം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും കിടക്കകളുടെ എണ്ണം നോക്കാതെ സർക്കാർ ആശുപത്രികളിലും ന ഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നർപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും   ഉത്തരവിൽ പറയുന്നു.Read More

National

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും; നാളെ ശബരി മലയിൽ

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് ആറരയോടെ മുർമു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി എൻ വാസവൻ എന്നിവർ ചേർന്ന് സ്വീകരിക്കും. രാജ്ഭവനിലാണ് താമസം. രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. നാളെ രാവിലെ ഹെലികോപ്ടറിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും പ്രത്യേക വാഹനത്തില്‍ സന്നിധാനത്ത് എത്തുക.  12.20 മുതല്‍ ഒരുമണിവരെയാണ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes