തിരുവനന്തപുരം: കെ. മുരളീധരനുമായി കെ.സി. വേണുഗോപാൽ ഒക്ടേബർ 22 ന് കൂടിക്കാഴ്ച നടത്തും.കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ് കെ.സി. വേണുഗോപാൽ കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുക. പുനഃസംഘടനയിൽ ഇടഞ്ഞ മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും കെ. മുരളീധരൻ വിട്ടുനിന്നത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും ശനിയാഴ്ചത്തെ വിശ്വാസ സംഗമത്തിലും പദയാത്രയിലും […]Read More
ക്രൈംബ്രാഞ്ച് ഓഫീസിൽ പോറ്റിയുടെ ചോദ്യം ചെയ്യൽ നടക്കുമ്പോഴാണ് വീട്ടിൽ പരിശോധന നടത്തുന്നത്. വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം രേഖകൾ പരിശോധിച്ചു. ഹൈദരാബാദില്‍ ഒരു മാസം പാളി സൂക്ഷിച്ചതിന് ഉണ്ണികൃഷ്ണൻ പോറ്റി കൃത്യമായ മറുപടി പറഞ്ഞില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി പറയുന്നില്ലെന്ന് നേരത്തെ അന്വേഷണസംഘം അറിയിച്ചിരുന്നു. ഹൈദരാബാദില്‍ ഒരു മാസത്തോളം സ്വര്‍ണപ്പാളി പൂജിക്കാന്‍ വേണ്ടി സൂക്ഷിച്ചതാണ് എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. എന്നാൽ മൊഴി എസ്ഐടി സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഹൈദരാബാദില്‍ പാളി ഏറ്റുവാങ്ങിയ […]Read More
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എംപി ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം. രാജ്യസഭ എംപിമാര്‍ താമസിക്കുന്ന ബ്രഹ്‌മപുത്ര അപാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റിന്റെ ആദ്യനില പൂര്‍ണമായും കത്തി നശിച്ചു. തീ അണയ്ക്കാന്‍ അഗ്‌നിശമന യൂണിറ്റുകള്‍ കൃത്യസമയത്ത് എത്തിയില്ലെന്ന് തൃണമൂല്‍ എംപി സാകേത് ഗോഖ്‌ലെ ആരോപിച്ചു. ഉച്ചയ്ക്ക് 1.20 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു വരികയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.Read More
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 250 കോടി രൂപ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 […]Read More
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തനിരപേക്ഷതയ്ക്ക് കീര്‍ത്തിപ്പെടുന്ന സംസ്‌കാരമാണ് നമ്മുടേത്.ആര് ജയിച്ചു ആര് തോറ്റു എന്നതല്ല വിഷയം. മതേതരത്വം കാക്കണം. സമൂഹത്തില്‍ അനുരഞ്ജനം ഉണ്ടാക്കണമെന്ന് എം എ ബേബി പറഞ്ഞു. അതേസമയം ഹിജാബ് വിഷയത്തില്‍ ആദ്യം അഭിപ്രായം പറയാതിരുന്നത് ചില ഛിദ്ര ശക്തികള്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. […]Read More
ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതിനെ തുടർന്ന് കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി.രു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനുള്ള സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിൽ നഷ്‌ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്‌ക്കുകയായിരുന്നു എയര്‍ ഇന്ത്യയുടെ കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി കണ്ടെത്തിയത്. മുടി ലഭിച്ച യാത്രക്കാരന്‍ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. തന്റെ പരാതിയില്‍ വിമാന കമ്പനി നടപടിയൊന്നും […]Read More
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. കേസില്‍ ഐ സി ബാലകൃഷ്ണന്‍ മാത്രമാണ് ഏക പ്രതി. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു. വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ […]Read More
പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് ദേശീയ താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി
കാബൂള്‍: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു. ഇവർക്ക് പുറമെ അഞ്ച് പേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സില്‍ കുറിച്ചു. ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാകിസ്ഥാന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ […]Read More
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു […]Read More
ന്യൂഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങി. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ അടക്കം അഞ്ച് പേരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെയും വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് ആണ് മുങ്ങിയത്. 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 14 പേരെ രക്ഷിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.Read More

