Latest News

Month: October 2025

world News

സെനറ്റിൽ സമവായമായില്ല: യുഎസിലെ അടച്ചുപൂട്ടൽ നീളും

വാഷിങ്ടൺ: അമേരിക്കയിലെ അടച്ചുപൂട്ടൽ പ്രതിസന്ധി തുടർന്നേക്കുമെന്ന സൂചന. ധനകാര്യ ബിൽ വീണ്ടും സെനറ്റിൽ അവതരിപ്പിച്ചെങ്കിലും പാസാകാതെ പോയതോടെ, ഷട്ട്ഡൗൺ അടുത്ത ആഴ്ചയിലേക്കും നീളാനുള്ള സാഹചര്യം നിലനിൽക്കുന്നു.ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ധനസഹായം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത പ്രതിരോധം പുലർത്തിയതാണ് ബിൽ തടസ്സപ്പെട്ടതിന് കാരണം. ഫണ്ടിംഗ് നിയമം പാസാകാതിരുന്നതോടെ ഫെഡറൽ സർക്കാർ സേവനങ്ങൾ മൂന്നാം ദിവസവും നിലച്ചു. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. […]Read More

world News

സുപ്രധാന ചുവടുവയ്‌പ്പ്’; ഗാസ വിഷയത്തിൽ ട്രംപിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മോദി

ന്യൂഡൽഹി: ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാൾട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ സമാധാന നിർദ്ദേശങ്ങളിൽ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിൻ്റെ തീരുമാനം സൂപ്രധാനമായ മൂന്നേറ്റമാണെന്നും സുസ്ഥിരവും, നീതിയുക്താവുമായുളള സമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി എക്സിൽ കുറിച്ചു. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായകമായ പുരോഗതി കൈവരിക്കുന്ന ഈ സാഹചര്യത്തിൽ, ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം […]Read More

Kerala

പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

കാസർഗോഡ്: കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കിയ മൈം നിർത്തിവയ്പ്പിച്ചതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി. പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളത്.പാലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് […]Read More

Health

രണ്ടു വയസു വരെ കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്: നിർദേശവുമായി കേന്ദ്ര ആരോഗ്യ

ന്യൂഡൽഹി : രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ ജലദോഷ മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ആശുപത്രികളിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ചു കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാവൂ എന്ന് നിർദ്ദേശത്തിൽ പറയുന്നു. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക […]Read More

National

കുവൈത്തിൽ മനുഷ്യക്കടത്ത്: 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി, ഫ​ഹാ​ഹീ​ലി​ൽ പ്രവർത്തിച്ചിരുന്ന റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സി​ൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാ​ർ​ഹി​ക ജോലികൾക്കായി തൊഴിലാളികളെ സംഘം കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. വിസ ഫീസായി 120 ദി​നാ​ർ ഈ​ടാ​ക്കി​യാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. അതിന് ശേഷം 1,100 ദി​നാ​ർ മു​ത​ൽ 1,300 ദി​നാ​ർ വ​രെ​യു​ള്ള തു​ക നൽകിയാണ് ഇവർ തൊഴിലാളികളെ മറ്റുള്ളവർക്ക് കൈമാറിയിരുന്നത്. ഇവരുടെ സംഘത്തിൽ അകപ്പെട്ട ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ 29 സ്ത്രീ […]Read More

Kerala

കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർഥ്യമാകുന്നു: നടപടികൾ ആരംഭിച്ചതായി മന്ത്രി മുഹമ്മദ്

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത നിലവാര ഉയർത്തികൊണ്ട് പുതിയ അഞ്ച് ദേശീയപാതകള്‍ കൂടി യാഥാർഥ്യമാകാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി വികസന പദ്ധതിരേഖ തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിനിതിന്‍ ഗഡ്കരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച വേളയിലാണ് കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് വിശദമായ നിർദ്ദേശം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും […]Read More

Kerala

ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു, 25 കോടി TH 577825 നമ്പറിന്; ആകെ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, Read More

National

ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് കുട്ടികൾ മരിച്ച സംഭവം: ‘കോള്‍ഡ്രിഫ്’ സിറപ്പ് നിരോധിച്ച് തമിഴ്‌നാട്

ചെന്നൈ: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തിലാണ് വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്‌നാട്ടിലുടനീളം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ, മരുന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ഛത്രത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ‘ഡൈത്തിലീന്‍ ഗ്ലൈക്കോള്‍’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ […]Read More

Kerala

മൈമിൽ പലസ്തീൻ ഐക്യദാർഢ്യം: കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

കാസർഗോഡ്: പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി മൈം അവതരിപ്പിച്ചതിനെ തുടർന്ന് സ്കൂൾ കലോത്സവം നിർത്തിവച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. ഇന്നലെയാണ്കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിച്ചത്. കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില […]Read More

National

കരൂര്‍ അപകടത്തിന് കാരണം ലാത്തിചാര്‍ജ് എന്ന് ടിവികെ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്

ചെന്നൈ: കരൂര്‍ അപകടം അന്വേഷിക്കാനായി മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കും. സംഭവത്തില്‍ ടിവികെ ജില്ലാ സെക്രട്ടറി എന്‍. സതീഷ് കുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാൽ സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. വാദത്തിനിടയില്‍ വിജയ്‌ക്കും ടിവികെയ്ക്കുമെതിരെ കോടതി രൂക്ഷമായി വിമർശിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു.അതേസമയം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes